Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌പോർട്ട്‌സ് കൗൺസിലിന്റെ ജി.വി രാജ പുരസ്‌കാരം കേരള കൗമുദി ഫോട്ടോഗ്രാഫർ അജയ് മധുവിന്; അവാർഡ് നേടിക്കൊടുത്തത് പാലായിൽ നടന്ന സ്‌കൂൾ കായിക മേളയിൽ എടുത്ത ' പകച്ചുപോയ കൗമാരം' എന്ന ചിത്രം; അജയിനെ തേടിയെത്തുന്നത് അരലക്ഷം രൂപയും പ്രശസ്തി പത്രവും

സ്‌പോർട്ട്‌സ് കൗൺസിലിന്റെ ജി.വി രാജ പുരസ്‌കാരം കേരള കൗമുദി ഫോട്ടോഗ്രാഫർ അജയ് മധുവിന്; അവാർഡ് നേടിക്കൊടുത്തത് പാലായിൽ നടന്ന സ്‌കൂൾ കായിക മേളയിൽ എടുത്ത ' പകച്ചുപോയ കൗമാരം' എന്ന ചിത്രം; അജയിനെ തേടിയെത്തുന്നത് അരലക്ഷം രൂപയും പ്രശസ്തി പത്രവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ പറയാനുള്ളത് കഥകളുടെ കൂമ്പാരമാണെങ്കിൽ അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച 'പകച്ചുപോയ കൗമാരം' എന്ന ചിത്രം. അതിന് സംസ്ഥാനത്തെ മികച്ച സ്‌പോർട്ട്‌സ് ഫോട്ടോഗ്രാഫർക്കുള്ള അവാർഡും തേടിയെത്തിയിരിക്കുകയാണ്. കേരള കൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ അജയ് മധുവിനെയാണ് ഇത്തവണത്തെ സ്‌പോർട്ട്‌സ് കൗൺസിലിന്റെ ജി.വി രാജ പുരസ്‌കാരം തേടിയെത്തിയത്.

അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം. പാലായിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലെ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ് മത്സരത്തിന്റെ ''പകച്ചുപോയ കൗമാരം'' എന്ന ചിത്രത്തിനാണ് അവാർഡ്.ജഗതി മോഹനത്തിൽ പരേതനായ സിപിഐ നേതാവ് കുറ്റിയാണിക്കാട് മധുവിന്റെയും ജയകുമാരിയുടെയും മകനാണ്. ന്യൂഡൽഹി ദിവ്യജ്യോതി ഡെന്റൽകോളേജിലെ പി.ജി വിദ്യാർത്ഥിനി ഡോ.ഐശ്വര്യാ മധു സഹോദരിയാണ്. 2014ലെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അവാർഡ് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP