Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോറിസ് ബെക്കറിന് തിരിച്ചടിയായത് വിവാഹമോചനത്തിലെ നഷ്ടപരിഹാരവും നൈജീരിയയിലെ നിക്ഷേപങ്ങളും; എണ്ണകമ്പനിയിലെ നിക്ഷേപങ്ങൾ പാളിയപ്പോൾ ആദ്യം പിടിച്ച് നിന്നെങ്കിലും ഇത്തവണ ലേലം ഒഴിവാക്കാനായില്ല; ടെന്നീസ് കോർട്ടിലെ പഴയ `അത്ഭുത ബാലൻ` കടക്കെണിയിൽ വീണപ്പോൾ കായിക ലോകം ചർച്ച ചെയ്യുന്നത് ആഡംബര ജീവിതത്തിൽ നിന്ന് വിശപ്പടക്കാൻ ബസ് കഴുകി ജീവിക്കുന്ന ക്രിസ് കെയിൻസിന്റെ കഥയും

ബോറിസ് ബെക്കറിന് തിരിച്ചടിയായത് വിവാഹമോചനത്തിലെ നഷ്ടപരിഹാരവും നൈജീരിയയിലെ നിക്ഷേപങ്ങളും; എണ്ണകമ്പനിയിലെ നിക്ഷേപങ്ങൾ പാളിയപ്പോൾ ആദ്യം പിടിച്ച് നിന്നെങ്കിലും ഇത്തവണ ലേലം ഒഴിവാക്കാനായില്ല; ടെന്നീസ് കോർട്ടിലെ പഴയ `അത്ഭുത ബാലൻ` കടക്കെണിയിൽ വീണപ്പോൾ കായിക ലോകം ചർച്ച ചെയ്യുന്നത് ആഡംബര ജീവിതത്തിൽ നിന്ന് വിശപ്പടക്കാൻ ബസ് കഴുകി ജീവിക്കുന്ന ക്രിസ് കെയിൻസിന്റെ കഥയും

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: ബോറിസ് ബെക്കർ എന്ന പേര് അറിയാത്ത ഒരു ടെന്നീസ് പ്രേമിയും ഉണ്ടാകില്ല. ഒരുകാലത്ത് കോർട്ടിലെ രാജാവായി വാഴുകയായിരുന്നു അദ്ദേഹം. 17ാം വയസ്സിൽ വിമ്പിൾഡൺ കിരീടം ചൂടിയ താരം ഇന്ന് കടംകയറിയ അവസ്ഥയിലാണ്. ഇതിനെ തുടർന്ന് തന്റെ ട്രോഫിയും മെഡലുകളുമെല്ലാം ലേലത്തിന് വെച്ചിരിക്കുകയാണ് താരം. മെഡലുകളും ട്രോഫികൾക്കും പുറമെ ഫോട്ടോഗ്രാഫുകളും താരം ലേലത്തിന് വെക്കുന്നുണ്ട്. എന്നാൽ കോടിക്കണക്കിന് ഡോളറുകളുടെ കടമുള്ള താരത്തിന് പക്ഷേ ലേലത്തിലൂടെ സമാഹരിക്കുന്ന പണം കൊണ്ടും കടത്തിൽ നിന്ന് കരകയറാനാകില്ലെന്നാണ് വിവരം. ലേലത്തിൽ വെക്കുന്നത് തടയാൻ ബെക്കർ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.

ഗ്രാൻഡ്സ്ലാം വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ലിച്ചപ്പോൾ കിട്ടിയ ചാലഞ്ച് കപ്പ്, റെൻഷാ കപ്പ് എന്നിങ്ങനെ പല പ്രധാനപ്പെട്ട ട്രോഫികളും താരം ലേലത്തിന് വെക്കുകയാണ്.ബ്രിട്ടീഷ് കമ്പനിയായ വെയിൽ ഹാർഡിയാണ് താരത്തിന്റെ ട്രോഫികളും മറ്റ് മൊമന്റോകളും ലേലത്തിൽ വെക്കുക. 2017ൽ ആയിരുന്നു ബെക്കർ കടബാധ്യതകളിൽ വീണത്. 2018ലും താരം തന്റെ ട്രോഫികളും മറ്റും ലേലത്തിൽ വെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും അന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. അടുത്ത മാസം 11 വരെയാണ് ലേലം പുരോഗമിക്കുക.

ബോറിസ് ബെക്കറിന്റെ കടബാധ്യതയും ഒപ്പം തന്നെ ലേലം ചെയ്യാനുള്ള തീരുമാനവും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ ഇന്നലെ ബോറിസിന്റെ ലേലം ആരംഭിച്ചതിന് പിന്നാലെ കായിക ആരാധകർ ചർ്ച്ചയാക്കുന്നത് മറ്റൊരു താരത്തിന്റെ കാര്യമാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഹാർഡ് ഹിറ്റിങ് ഓൾ റൗണ്ടർ, അതിവേഗത്തിൽ പന്തെറിയുന്ന താരം എന്നിങ്ങനെ ബഹുമതികളൊരുപാടുണ്ടായിരുന്ന ന്യൂസിലാൻഡ് ുൻ താരം ക്രിസ് കെയിൻസിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് കായിക ആരാധകർക്ക് ഇടയിലെ ചർച്ച.

ജാക് കാലിസ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ എന്ന ഖ്യാതിയുണ്ടായിരുന്ന താരം ഇന്ന് ദാരിദ്ര്യത്തിന്റെ നിലയില്ലാകയത്തിലാണ്. ബസ് ഷെൽട്ടറുകളിൽ ക്ലീനിങ് ജോലി ചെയ്യുകയാണ് താരം ഇപ്പോൾ.കോഴ വിവാദത്തെ തുടർന്ന് കരിയർ അവസാനിപ്പിക്കേണ്ടി വന്ന കെയിൻസ് കുടുംബം പോറ്റാൻ വേണ്ടി ബസ് ഷെൽട്ടർ കഴുകുന്ന ജോലിയിൽ ഏർപ്പെട്ടതായി 2014-ൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഒരു കാലത്ത് ആഡംബര ജീവിതം നയിച്ചിരുന്ന കെയിൻസ് തന്റെ 2010-ൽ തന്റെ മൂന്നാമത്തെ ഭാര്യക്ക് വിവാഹ സമ്മാനമായി ലക്ഷങ്ങൾ വിലവരുന്ന 3.2 കാരറ്റ് വജ്രമാണ് നൽകിയിരുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിനായി ബുദ്ധിമുട്ടിക കെയ്ൻസ് ഒടുവിൽ ഓക്ക്‌ലാന്റ് കൗൺസിലിൽ ഡ്രൈവിങ്, ക്ലീനിങ് ജോലി ഏറ്റെടുക്കുകയായിരുന്നു.

നൈജീരിയൻ എണ്ണ കമ്പനികളിലെ നിക്ഷേപം പാളിയതും നികുതിവെട്ടിപ്പ് കേസുകളിൽ കുടുങ്ങിയതും വിവാഹമോചനക്കേസിൽ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവന്നതുമാണ് ബെക്കറെ കടക്കെണിയിലായിക്കിയത്. 1990ലെ വിംബിൾഡൺ ഫൈനലിസ്റ്റ് മെഡൽ, ഏറ്റവും പ്രായം കുറഞ്ഞ വിംബിൾഡൺ ചാമ്പ്യനായതിനുശേഷം കിട്ടിയ റെൻഷോ കപ്പിന്റെ മാതൃക എന്നിവ ഉൾപ്പെടെ 82 സ്മരണികകളാണ് ലേലത്തിനുള്ളത്. ജൂലൈ 11 വരെയാണ് ലേലം.

കഴിഞ്ഞ ജൂണിൽ തനിക്ക് നയതന്ത്രപദവി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രോഫികളുടെ ലേലം ബെക്കർ തടഞ്ഞിരുന്നു. ആഫ്രിക്കൻ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് തന്നെ യൂറോപ്യൻ യൂണിയൻ അറ്റാഷെയായി നിയമിച്ചിട്ടുണ്ട് എന്നായിരുന്നു ബെക്കറുടെ വാദം. എന്നാൽ ബെക്കറുടെ പാസ്പോർട്ട് വ്യാജമാണെന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതോടെ ലേലം തടയാനുള്ള ശ്രമങ്ങൾ ബെക്കറുടെ ശ്രമങ്ങൾ പാളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP