Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിമുടി മാറ്റവുമായി വേണാട് എക്സ്‌പ്രസ്സ്

അടിമുടി മാറ്റവുമായി വേണാട് എക്സ്‌പ്രസ്സ്

കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി വേണാട് എക്സ്‌പ്രസ്സ് പുതുപുത്തൻ ബോഗികളുമായി യാത്ര തുടങ്ങി. ജനശതാബ്ദിയെ വെല്ലുന്ന തരത്തിലുള്ള പുത്തൻ സീറ്റുകളാണ് എടുത്ത പറയത്തക്ക പ്രത്യേകത. സിനിമ ഗാനങ്ങൾ യാത്രക്കാർക്ക് ആസ്വദിക്കാനുള്ള സൗകര്യവുമൊരുക്കി ന്യൂ ജെൻ ആയിട്ടാണ് സർവ്വീസ്. രാജധാനി, തുരന്തോ എക്സ്?പ്രസുകളിൽ ഉപയോഗിക്കുന്ന പുത്തൻതലമുറ കോച്ചുകളാണ് ഇവ.

വർണ്ണാഭമായ പുറം പെയിന്റിങ്, എൽ.ഇ.ഡി. ലൈറ്റുകൾ പ്രകാശം പൊഴിക്കുന്ന ഉൾവശം, ഫ്ളോറിങ്, വേറിട്ട സീറ്റുകൾ, വിൻഡോ കർട്ടനുകൾ, പാഴ്സൽ ട്രേ, ബയോ ടോയ്ലെറ്റുകൾ, സൗകര്യപ്രദമായ വാഷ് ബേസിനുകൾ എന്നിവ കോച്ചുകളിലുണ്ട്. തീവണ്ടി എത്തിച്ചേരുന്ന സ്റ്റേഷനെക്കുറിച്ചുള്ള വിവരം കോച്ചുകൾക്കുള്ളിലെ സ്‌ക്രീനിൽ കാണാം. ജി.പി.എസ് ബന്ധിത സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കോച്ചുകൾക്ക് പുറത്തുള്ള ബോർഡുകളും എൽ.ഇ.ഡി.സ്‌ക്രീനുകളാണ്. ടോയ്ലറ്റുകളിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP