Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീയേറ്ററുകൾ നിറച്ച് ആട്; ഇനീഷ്യൽ കളക്ഷന്റെ ബലത്തിൽ മാസ്റ്റർപീസ്; ക്രിസ്മസ് ചിത്രങ്ങളുടെ ബോക്‌സോഫീസും പ്രേക്ഷക അഭിപ്രായവും ഇങ്ങനെ

തീയേറ്ററുകൾ നിറച്ച് ആട്; ഇനീഷ്യൽ കളക്ഷന്റെ ബലത്തിൽ മാസ്റ്റർപീസ്;  ക്രിസ്മസ് ചിത്രങ്ങളുടെ ബോക്‌സോഫീസും പ്രേക്ഷക അഭിപ്രായവും ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: ക്രിസ്മസ്-പുതുവൽസര റിലീസുകളായി എത്തിയ അഞ്ചുമലയാള ചിത്രങ്ങളിൽ മൂന്നും മികച്ച കലക്ഷനും പ്രേക്ഷക അഭിപ്രായവുമായി മുന്നേറുന്നു. അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ്, മിഥുൻ മാനുവൽതോമസിന്റെ ജയസൂര്യ ചിത്രം ആട്-2, ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു എടുത്ത മായാനദി എന്നിവയാണ് മികച്ച റിപ്പോർട്ടുമായി മുന്നേറുന്നത്.

<

അതേസമയം പൃഥിരാജിനെ നായകനാക്കി നവാഗത സംവിധായകൻ പ്രദീപ് എം.നായർ എടുത്ത വിമാനം, നവാഗതനായ ദിലീപ് മേനോന്റെ വിനീത്ശ്രീനിവാസൻ ചിത്രം ആന അലറലോടലറൽ എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായിട്ടില്ല. സോഷ്യൽ മീഡിയ താരമാക്കിയ ജയസൂര്യയുടെ ഷാജിപാപ്പൻ ഈ വർഷത്തെ ക്രിസ്മസ് അടിച്ചോണ്ടുപോയി എന്ന് പറയാം. കുട്ടികളുടെയും കൗമാരക്കാരുടെയും വൻ പിന്തുണയുള്ള ആട്-2വിന് ഈ വെക്കേഷൻ കാലത്ത് തീയേറ്ററുകളിൽ ഹൗസ്ഫുൾ ബോർഡുകളാണ്. പുലിമുരുകനുശേഷം ഉദയകൃഷ്ണയുടെ തൂലികയിൽ പിറന്ന മമ്മൂട്ടിയുടെ മാസ്റ്റർ പീസ് കൂറ്റൻ ഇനീഷ്യൽ കലക്ഷന്റെ ബലത്തിലാണ് വിജയചിത്രമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP