Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിസർക്കാരിന്റെ അന്ത്യമടുത്തോ? മനംമടുത്ത് പ്രക്ഷോഭച്ചൂടിൽ രാജ്യം

മോദിസർക്കാരിന്റെ അന്ത്യമടുത്തോ? മനംമടുത്ത് പ്രക്ഷോഭച്ചൂടിൽ രാജ്യം

മോദി സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. തുടർ ഭരണം ലക്ഷ്യമിട്ട് അധികാരം പിടിച്ചെടുത്ത മോദിക്ക് അവസാന നാളുകളിൽ പിഴയ്ക്കുകയാണ്. യുപിഎ സർക്കാർ രണ്ട് ടേം ഇന്ത്യയെ ഭരിച്ചു. മന്മോഹൻ സർക്കാരിന്റെ അവസാന നാളുകളിൽ യുപിഎയെ പിടിച്ചുലച്ചത് സമരങ്ങളായിരുന്നു.

നിർഭയയ്ക്കൊപ്പം ഉയർന്ന പ്രതിഷേധം. ലോക് പാലിനായി അണ്ണാ ഹസാരെ നടത്തിയ സമരം. ഇതിനൊപ്പം കർഷാത്മഹത്യകളും ചർച്ചയാക്കി. മന്മോഹനെ പിടിച്ചുലച്ച മറ്റൊരു സംഭവം അന്താരാഷട്ര വിപണയിലെ ക്രൂഡ് ഓയിൽ വിലയായിരുന്നു. ഇത് കാരണം ആഭ്യന്തര വിപണയിൽ പെട്രോളും ഡീസലും തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലായിരുന്നു. അങ്ങനെ മന്മോഹനെ ജനം മാറ്റി. ഈ വിഷയമെല്ലാം മോദിക്കും തലവേദനയാവുകയാണ്.

2030വരെ താൻ തന്നെ പ്രധാനമന്ത്രി എന്ന് പ്രഖ്യാപിച്ചായിരുന്നു മോദി അധികാരത്തിലേക്ക് എത്തിയത്. ഗുജറാത്തിനെ തുടർച്ചയായി ഭരിച്ച ആത്മവിശ്വാസവും ഇതിന് കാരണമായി. എന്നാൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ ഹാർദിക് പട്ടേൽ എന്ന എതിരാളി മോദിക്ക് കിട്ടി. അതിശക്തമായ പ്രചരണത്തിലൂടെ ഗുജറാത്തിൽ മോദിയുടെ ബിജെപിയെ ഹാർദിക് വെള്ളം കുടിപ്പിച്ചു. കഷ്ടിച്ച് അധികാരം നേടിയെങ്കിലും അതൊരു തുടക്കമായിരുന്നു. ഇതിനിടയിലാണ് ജമ്മൂ കാശ്മീരിലെ കത്വാ ജില്ലയിൽ എട്ടു വയസുള്ള കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത്. ഇതോടെ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP