Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചലച്ചിത്രമേളയിൽ മുൻനിരതാരങ്ങളേയും പങ്കെടുപ്പിക്കാൻ സംഘടനകൾ മുൻകെയ്യെടുക്കണമെന്ന് കൊച്ചു പ്രേമൻ; ഐഎഫ്എഫ്‌കെയിൽ എത്തുന്നവരിൽ നാലിലൊന്നു പേർ തിയറ്ററിൽ പോയി സിനിമ കണ്ടിരുന്നെങ്കിൽ ഒരുപാടു പേർ രക്ഷപ്പെടുമായിരുന്നെന്നും കൊച്ചുപ്രേമൻ

ചലച്ചിത്രമേളയിൽ മുൻനിരതാരങ്ങളേയും പങ്കെടുപ്പിക്കാൻ സംഘടനകൾ മുൻകെയ്യെടുക്കണമെന്ന് കൊച്ചു പ്രേമൻ;  ഐഎഫ്എഫ്‌കെയിൽ എത്തുന്നവരിൽ നാലിലൊന്നു പേർ തിയറ്ററിൽ പോയി സിനിമ കണ്ടിരുന്നെങ്കിൽ ഒരുപാടു പേർ രക്ഷപ്പെടുമായിരുന്നെന്നും കൊച്ചുപ്രേമൻ

തിരുവനനന്തപുരം: മുപ്പത്തിയഞ്ചു വർഷങ്ങളിലേറെയായി കലാരംഗത്തു സജീവമായിരുന്നിട്ടും അനന്തപുരം സ്വദേശിയായിരുന്നിട്ടും ഐഎഫ് എഫ് കെയിൽ ഒരു പുതുമുഖമാണ് താൻ എന്നാണ് കൊച്ചു പ്രേമൻ പറയുന്നത്. കഴിഞ്ഞ വർഷമാണ് കൊച്ചു പ്രേമൻ ആദ്യമായി അന്താരാഷ്ട്ര മേളയിൽ എത്തുന്നത്. അതിനൊരു കാരണമുണ്ട്. മറുനാടനോട് അക്കാര്യം കൊച്ചു പ്രേമൻ വെളിപ്പെടുത്തുന്നു

ന്യൂ ജനറേഷൻ സിനിമയിൽ പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിക്കുന്നതിനോട് കൊച്ചുപ്രേമൻ യോജിക്കുന്നില്ല. നിരവധി ന്യൂജൻ സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും മിക്ക സിനിമകളും മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുന്ന താരങ്ങൾക്ക് എത്രകാലം സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ചലച്ചിത്ര മേളയിൽ ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു സുരഭിയെ അവഗണിച്ചുവെന്നത്. മലയാള സിനിമക്ക് മികച്ച സംഭാവന നേടിക്കൊടുത്തവരെ വേണ്ടരീതിയിൽ പരിഗണിക്കണമെന്നും അവരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താൻ സംഘടന ശ്രമിക്കണമെന്നും കൊച്ചുപ്രേമൻ അഭിപ്രായപ്പെട്ടു. ഇതിലൂടെ വിവാദങ്ങൾ ഒഴിവാക്കാനല്ലാതെ മറ്റൊരു നഷ്ടവും ഉണ്ടാകില്ലായെന്നും കൊച്ചുപ്രേമൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP