Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

പ്രതീഷ്ജിയെ തൊട്ടാൽ ഹിന്ദുവിന്റെ ശക്തി കറിയാച്ചനും മക്കളും അറിയും .......ഇൻസ്റ്റന്റ് റെസ്‌പോൺസ്

പ്രതീഷ്ജിയെ തൊട്ടാൽ ഹിന്ദുവിന്റെ ശക്തി കറിയാച്ചനും മക്കളും അറിയും .......ഇൻസ്റ്റന്റ് റെസ്‌പോൺസ്

സംഘപരിവാർ എന്ന സംജ്ഞയുടെ അർത്ഥം വളരെ വലുതാണ്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും ആർഎസ്എസ് എന്ന സംഘടനയും അതിന്റെ നേതൃത്വത്തിൽ ഉണ്ടെങ്കിലും ചെറുതും വലുതുമായ ധാരാളം ഹിന്ദു സംഘടനകളും സംഘപരിവാർ എന്ന വലിയ ഒരു കാൻവാസിന്റെ പരിധിയിൽ പെടുന്നു. എൻഡിഎയുടെ ഭാഗമല്ലാതിരുന്നിട്ടും ശിവസേനയും കേരളത്തിലെ ശശികലയുടെ ഹിന്ദു ഐക്യവേദിയും ഒകകെ സംഘപരിവാറിന്റെ ലേബലിനുള്ളിൽ ഒതുക്കാവുന്ന സംഘടനകളാണ്. ഇതിലെ ചില ചെറിയ സംഘടനകളാണ് അതി തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളായി മാറുന്നത്. പലപ്പോഴും ഇത്തരം ചെറിയ സംഘടനകളിലേക്ക് ആളുകൾ എത്തുന്നത് അവരുടെ മൂല സംഘടനകളായ ബിജെപിക്കും ആർഎസ്എസിനും വേണ്ടത്ര ഹിന്ദുത്വം ഇല്ല എന്ന തോന്നലിൽ നിന്നാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഹിന്ദു സംഘടനയുടേയും പിന്നിൽ പ്രവർത്തിക്കുന്നത് ആർഎസ്എസ്സുകാരോ എബിവിപിക്കാരോ ഒക്കെയാണ്.

അയോധ്യയിൽ രാമക്ഷേത്രം വേണമെന്നത് ബിജെപിയുടേയും ആർഎസ്എസിന്റെയും ഒക്കെ നയമാണെങ്കിലും അവർക്ക് അത് പരസ്യമായി പറയാനോ സമമ്മതിക്കാനോ കഴിയില്ല. പരസ്യമായി അതിന് വേണ്ട ശ്രമങ്ങൾ നടത്താൻ കഴിയാതെ വരുമ്പോൾ ക്ഷേത്രം വേണമെന്ന് ശഠിക്കുന്നത് വിഎച്ച്പിയിലും ശ്രീറാം സേനയിലും ഹനുമാൻ സേനയിലും ഒക്കെ പ്രവർത്തിക്കുന്നവരാണ്. ഇവരാണ് മുസ്ലിംകൾ പാക്കിസ്ഥാനിലേക്ക് പോകണമെന്നും താജ്മഹൽ പൊളിച്ച് ക്ഷേത്രം പണിയണമെന്നും ഒക്കെ പറയുന്നത്.

വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ബീഫിന്റെ പേരിൽ കൊലപാകതകം നടക്കുന്നതും ക്ഷേത്രങ്ങളുടെ പേരിൽ കുത്തിത്തിരിപ്പ് നടത്തുന്നതും ഒക്ക ഇത്തരക്കാരുടെ ചെറിയ പ്രവർത്തനങ്ങളാണ്. അത്തരം സംഘടനകൾ ഇപ്പോൾ കേരളത്തിലും സജീവമാണ്. നിരവധി ചെറുകിട ഹിന്ദു തീവ്രവാദ മൗലിക വാദ സംഘടനകൾ കേരളത്തിൽ വേരുറച്ച് കഴിഞ്ഞു. ഇവർ പറയുന്ന നുണകളും ആഹ്വാനങ്ങളും കേരളത്തിന്റെ മതേതരത്വ മുഖത്തിന് തിരിച്ചടിയാണ്. ഇത്തരത്തിൽ സാമുദായിക ഐക്യം തകർക്കുന്നതും ഹിന്ദു മുസ്ലിം ക്രൈസ്തവ ഐക്യം തകർക്കുന്നതുമായ ആഹ്വാനങ്ങൾ നടത്തുന്നയാളാണ് പ്രതീഷ് വിശ്വനാഥ്.

പ്രതീഷ്ജി യെ തൊട്ടാൽ ഹിന്ദുവിന്റെ ശക്തി കറിയാച്ചനും മക്കളും അറിയും ...മറുനാടനിൽ മലര് നിരത്താൻ പോയിട്ട് മുട്ടിപ്പായിൽ നിന്ന് പ്രാർത്ഥിക്കാൻ പോലും നിനക്ക് കഴിയില്ല ...മറുനാടൻ മറുതകളെ ഇന്നും നീ ജീവനോടെ കാണുന്നത് ഞങ്ങളുടെ ഔദാര്യമാണെന്ന കാര്യം മറക്കരുത് ..കളി ഞങ്ങടെ നേതാവിനോട് വേണ്ടാ.... ആശയം മാത്രമല്ലാ ആയുധവും ഞങ്ങൾക്ക് വഴങ്ങും .... ഓർത്താൽ നിനക്ക് നന്ന്. ഇങ്ങനെ പോകുന്നു പ്രതീഷിന്റെ സൈബർ ശിങ്കിടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇത് വധ ഭീഷണിയാണ് സമാനമായ ഭീഷണികളാണ് പ്രതീഷും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടോ പ്രതീഷിനെതിരെ കേസ് എടുക്കാൻ കേരളാ സർക്കാർ തയ്യാറാവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP