Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നായന്മാർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഈഴവർ വോട്ടി ചെയ്യുമോ? ഗുജറാത്തിൽ സഭവിച്ചതെന്ത്?

നായന്മാർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഈഴവർ വോട്ടി ചെയ്യുമോ? ഗുജറാത്തിൽ സഭവിച്ചതെന്ത്?

തിരുവനന്തപുരം: നമ്മൾ ഇതുവരെ കേട്ടതും കണ്ടതും ഒക്കെ ശരിയായിരുന്നെങ്കിൽ ഗുജറാത്തിൽ ബിജെപി തോല്ക്കണം ആയിരുന്നു. ഇനി അഥവാ ജയിച്ചാൽ പോലും അത് നേരിയ ഭൂരിപക്ഷം മാത്രം ആകണമായിരുന്നു. അതിന് ഉതകുന്ന ഒന്നല്ല ഒരായിരം സാഹചര്യങ്ങൾ അവിടെ ഉണ്ടായിരുന്നു - ഗുജറാത്തിലെ ഏറ്റവും പ്രബലമായ പട്ടേലന്മാരുടെ എതിർപ്പ്; സംഘപരിവാർ പ്രവർത്തകരാൽ അക്രമിക്കപ്പെട്ട ദളിതരുടെ രോധനം, ജിഎസ്ടിയും നോട്ട് പിൻവലിക്കലും ചെറുകിട വ്യാപാരമേഖലയ്ക്ക് നൽകിയ ഷോക്ക്; മോദിയുടെ നാടുവിടൽ; രാഹുലിന്റെ പുനർജന്മം..... അങ്ങനെ ഒട്ടേറെ കാര്യങ്ങൾ

മുസ്ലിം നേതാക്കളെ മനഃപൂർവ്വം അകറ്റി നിർത്തിയതും മറ്റൊരു ഘടകമായി മാറി. സംസ്ഥാനത്തിന്റെ പ്രിയപുത്രൻ രാജ്യം ഭരിക്കുമ്പോൾ തിരിഞ്ഞുകുത്തുന്നതിലെ അപമാനഭാരം നല്ലൊരുവിഭാഗം ഗുജറാത്തികളെ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യിച്ചു എന്നു വേണം കരുതാൻ. അതിനൊക്കെ അപ്പുറം മോദിയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കുള്ള പിന്തുണകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ജിഎസ്ടിയും നോട്ട് നിരോധനവും അസൗകര്യങ്ങൾ ഉണ്ടാക്കിയെങ്കിലും രാജ്യ നന്മയ്ക്കായി ആണ് എന്നു ഗുജറാത്തിൽ വിശ്വസിക്കുന്നു എന്നു വേണം കരുതാൻ. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ അഭിപ്രായം നടത്തുന്ന ഇൻസ്റ്റന്റ് റെസ്‌പോൺസ് കേട്ടു നോക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP