Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രേമിക്കാൻ പോയിട്ട് നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും പറ്റീട്ടില്ല; വിവാഹം വളരെ പെട്ടെന്നായിരുന്നു; അനൂപുമായുള്ള വിവാഹം ഒളിച്ചോട്ടമായിരുന്നോ എന്ന ചേദ്യത്തിന് ഉത്തരവുമായി നടി ദർശന ദാസ്

പ്രേമിക്കാൻ പോയിട്ട് നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും പറ്റീട്ടില്ല; വിവാഹം വളരെ പെട്ടെന്നായിരുന്നു; അനൂപുമായുള്ള വിവാഹം ഒളിച്ചോട്ടമായിരുന്നോ എന്ന ചേദ്യത്തിന് ഉത്തരവുമായി നടി ദർശന ദാസ്

മറുനാടൻ മലയാളി ബ്യൂറോ

നടി ദർശന ദാസും സീരിയൽ അസിസ്റ്റന്റ് ഡയറക്റ്ററായ അനൂപും വിവാഹിതരായത് ഏതാനും ദിവസങ്ങൾ മുൻപാണ്. വിവാഹ ചിത്രങ്ങൾക്ക് ആശംസകൾ നിറയുമ്പോഴും മറ്റൊരു പക്ഷത്ത് ദർശന ഒളിച്ചോടി എന്ന അഭ്യൂഹം പരന്നു. ഇതിൽ സത്യമേത് കള്ളമേത് എന്നറിയാതെ ആരാധകർ നിൽക്കുമ്പോഴാണ് സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തി ദർശന തന്നെ രംഗത്തെത്തുന്നത്.

പ്രേമിക്കാൻ പോയിട്ട് നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും സമയം കിട്ടീട്ടില്ല എന്നാണ് താരം പറയുന്നത്. തങ്ങളുടേത് ഒളിച്ചോട്ടം അല്ലായിരുന്നു. 'സുമംഗലി ഭവ' എന്ന ടി.വി. സീരിയലിലാണ് ദർശനയും അനൂപും കണ്ടുമുട്ടുന്നത്. അനൂപ് സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. രണ്ടു മൂന്നു മാസത്തോളം ഇരുവരും സംസാരിച്ചിട്ടുപോലും ഇല്ല. തിരക്കിൽ അനൂപ് അങ്ങനെ സംസാരിക്കാൻ തുനിഞ്ഞിട്ടില്ല എന്നതായിരുന്നു വാസ്തവം. സംസാരിക്കാത്ത ആൾ എന്നായിരുന്നു ദർശനയുടെ ചിന്ത. ശേഷം വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം.

അതിനിടയിൽ പ്രശ്‌നങ്ങൾ പാഞ്ഞെത്തി. ദർശനയുടെ വീട്ടിലായിരുന്നു പ്രശ്‌നങ്ങൾ കൂടുതലും. ഉടൻ തന്നെ കാര്യങ്ങൾ സെറ്റിലും വാർത്തയായി. എന്നാൽ ഒപ്പം നിന്ന ചിലർ മോശമായി സംസാരിച്ചതാണ് തങ്ങളെ വിഷമിപ്പിച്ചത് എന്ന് ദർശനയും അനൂപും പറയുന്നു. പ്രണയവും വിവാഹവും ജീവിതവും ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ദർശന വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP