Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

123456 എന്ന് പാസ് വേഡ് കൊടുത്ത് മണ്ടത്തരം കാട്ടരുത്; ഹാക്കർമാർക്ക് പണി എളുപ്പമാകും; 14 ക്യാരക്റ്ററുകൾ വരെയുള്ള പാസ് വേഡുകൾ കൂടുതൽ സുരക്ഷിതം: ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് കേരള പൊലീസിന്റെ ചില ടിപ്‌സ്

123456 എന്ന് പാസ് വേഡ് കൊടുത്ത് മണ്ടത്തരം കാട്ടരുത്; ഹാക്കർമാർക്ക് പണി എളുപ്പമാകും; 14 ക്യാരക്റ്ററുകൾ വരെയുള്ള പാസ് വേഡുകൾ കൂടുതൽ സുരക്ഷിതം: ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് കേരള പൊലീസിന്റെ ചില ടിപ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളുടെ കഥകൾ കേൾക്കാത്ത ദിവസങ്ങളില്ല എന്നായിരിക്കുന്നു. പലപ്പോഴും അറിവില്ലായ്മയും, അബദ്ധവുമൊക്കെ തട്ടിപ്പിന് ഇരകളായി പലരെയും വീഴ്‌ത്തുന്നുണ്ട്. ഡിജിറ്റൽ അക്കൗണ്ടുകളിൽ സുരക്ഷിതമായ പാസ് വേഡിന് വളരെ പ്രധാന്യമുണ്ട്. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്വേർഡുകൾ ആവശ്യമാണെന്ന് ഓർമിപ്പിക്കുകയാണ്‌സൈബർ സുരക്ഷാ മാസത്തോട് അനുബന്ധിച്ച് കേരള പൊലീസിന്റെ പുതിയ പോസ്‌ററിൽ.

പോസ്റ്റ് ഇങ്ങനെ:

സ്‌പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്വേർഡ് കൂടുതൽ സ്‌ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്വേർഡുകളാണ് നമ്മുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്വേർഡുകൾക്ക് സുപ്രധാനമായ പങ്കുവഹിക്കുന്നു. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്വേർഡുകൾ ആവശ്യമാണ്.

പലപ്പോഴും നമ്മൾ പാസ്സ്വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. 123456 987654 , PASSWORD, 111111 തുടങ്ങിയ ദുർബ്ബലമായ പാസ്സ്വേർഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്വേർഡുകൾ ഉപയോഗിക്കുക. എളുപ്പം ഓർത്തെടുക്കുവാൻ സാധാരണ പാസ്സ്വേർഡുകൾ ഉപയോഗിക്കുന്നത് ഹാക്കർമാർക്കു മോഷണം എളുപ്പമാക്കും. പലപ്പോഴും ഓർത്തിരിക്കാൻ പ്രയാസമായിരിക്കുമെങ്കിലും സ്‌ട്രോങ്ങ് പാസ്വേഡുകൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്.

പല മേഖലകളിലും നിരവധി ലോഗ് ഇൻ ശ്രമങ്ങൾ നടത്തേണ്ടതിനാൽ പാസ്സ്വേർഡ് ഓർമിച്ചിരിക്കുക എന്നുള്ളത് ഏവരും നേരിടുന്ന പ്രശ്‌നമാണ്. അവസാനം ഫോർഗോട്ട് പാസ്വേർഡും OTP യുമെല്ലാം അഭയം തേടേണ്ടി വരും.

ഓൺലൈൻ അക്കൗണ്ടുകളിൽ പാസ്വേഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിർബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകൾ വരെയുള്ള പാസ്വേഡുകൾ കൂടുതൽ സുരക്ഷിതമാണ്. വെബ്‌സൈറ്റുകൾ അനുവദിക്കുമെങ്കിൽ 25 കാരക്റ്ററുകൾ വരെ കൊടുക്കാം. സാധാരണ നിലയിൽ ഇത്തരം അക്കൗണ്ടുകൾ ഹാക് ചെയ്യാൻ കഴിയില്ല എന്നതാണ് കാരണം. പാസ്വേഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലർത്തിയുള്ള പാസ്വേഡുകൾ നിർമ്മിക്കുക . കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലർത്തി കൊടുക്കുകയും ചെയ്യണം. ഒരു ഓർഡറിൽ കൊടുക്കാതിരിക്കുന്നത് നല്ലത്. (abcde, 12345 എന്നിങ്ങനെ നൽകരുത്)

പാസ്വേഡിൽ അക്ഷരങ്ങൾ വരുന്ന സ്ഥലങ്ങളിൽ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നൽകുന്നതും നല്ലൊരു ഓപ്ഷൻ ആണ്. ഉദാഹരണത്തിന് 'S' എന്ന അക്ഷരം വരുന്നിടത്ത് ഡോളർ ($) അടയാളം നൽകാം.ഒരു കാരണവശാലും, വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര്, വാഹനങ്ങളുടെ നമ്പർ തുടങ്ങിയവ ഒരിക്കലും പാസ്വേഡായി നൽകരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്വേഡായി ഉപയോഗിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.

നിങ്ങളുടെ വിവിധ അക്കൗണ്ടുകൾക്ക് ഒരേ പാസ്വേഡുകൾ നൽകരുത്. ജി മെയിൽ അക്കൗണ്ട്, ഫേസ്‌ബുക്, ട്വിറ്റർ തുടങ്ങിയവയ്ക്കെല്ലാം വേറെ വേറെ പാസ്വേഡ് നൽകുന്നതാണ് നല്ലത്.ഫോൺ വഴിയുള്ള ലോഗിൻ സമ്മതിക്കൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക. ഇന്ന് ജിമെയിൽ ഉൾപ്പെടെ പല സർവീസുകളും ഇരട്ടപാസ്വേഡ് സംവിധാനം (Two Factor Authentication) ഏർപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ രജിസ്റ്റ്രേഡ് ഫോൺ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും. ഈ കോഡ് എന്റർ ചെയ്താൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ. ഇതും പാസ്വേഡ് സുരക്ഷ കൂട്ടും. കഴിവതും 'two factor authentication' പോലുള്ള സംവിധാനം ഉപയോഗിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP