Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെഡ്‌ലൈറ്റിന് ടൂത്ത്‌പേസ്റ്റ്; ചോപ്പിങ് ബോർഡിന് നാരങ്ങ; കാർപെറ്റിക് സോക്‌സ്; വൃത്തിയായി നിങ്ങളുടെ സാധനങ്ങൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കേണ്ട വസ്തുക്കൾ ഏതൊക്കെ

ഹെഡ്‌ലൈറ്റിന് ടൂത്ത്‌പേസ്റ്റ്; ചോപ്പിങ് ബോർഡിന് നാരങ്ങ; കാർപെറ്റിക് സോക്‌സ്; വൃത്തിയായി നിങ്ങളുടെ സാധനങ്ങൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കേണ്ട വസ്തുക്കൾ ഏതൊക്കെ

ടുക്കളയിലെ ചോപ്പിങ് ബോർഡിൽ പച്ചക്കറിയുടെ കറ നിറഞ്ഞിരിക്കുകയാണോ? കഴുകിയിട്ടും കഴുകിയിട്ടും വെളുക്കാത്ത ചോപ്പിങ് ബോർഡ് നിങ്ങളെ മടുപ്പിന്നുണ്ടോ? എങ്കിൽ അൽപം നാരങ്ങ നീര് അതിലൊഴിച്ച് വൃത്തിയാക്കിനോക്കൂ. ചോപ്പിങ് ബോർഡ് വീണ്ടും പുതിയതുപോലെ തിളങ്ങുന്നത് കാണാം. ഇത്തരത്തിൽ പല കുറുക്കുവഴികളിലൂടെയും നമുക്ക് വൃത്തിയുടെ പുതുവഴികൾ തേടാനാവൂം. ഇത്തരം ചില ടിപ്പുകളാണ് ഇനി പറയാൻ പോകുന്നത്.

 തറയിലെ അഴുക്ക് തുടയ്ക്കാൻ മോപ്പിൽ പഴയൊരു സോക്‌സ് ഘടിപ്പിച്ചാൽ മതി. കാറുകളുടെയും മറ്റു ഹെഡ്‌ലൈറ്റിലെ അഴുക്ക് കളയാൻ അതിൽ അൽപം ടൂത്ത്‌പേസ്റ്റ് തേച്ചശേഷം തുടച്ചാൽ മതി. ഷൂവിലെ കറകളും മറ്റും കളയാൻ നെയിൽപോളിഷ് റിമൂവർ ഉപയോഗിക്കാം. ചൂലും മോ്പും വൃത്തിയാക്കുന്നതിന് അതുപയോഗിച്ചശേഷം സോപ്പുവെള്ളത്തിൽ മുക്കിവെക്കുക. ജനാല വിരികളിലെ പൊടിയും മറ്റും തട്ടിക്കളയാൻ ഒരു പെയിന്റ് ബ്രഷ് ഉപയോഗിച്ചാൽ ജോലി എളുപ്പമാകും.

മൊബൈലിൽ ഹെ്ഡ്‌ഫോൺ കുത്തി പാട്ടുകേൾക്കാത്തവർ വിരളമാകും. എന്നാൽ, ചെവിയിലേക്ക് തിരുകുംമുമ്പ് ഹെഡ്‌ഫോണുകൾ വൃത്തിയുള്ളതാണോയെന്ന് ആരെങ്കിലും പരിശോധിക്കാറുണ്ടോ? ഹെഡ്‌ഫോണിലെ പൊടിയും അഴുക്കും കഴയാൻ, പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിക്കാം. കുളിമുറിയിലെ ഷവർ വൃത്തിയാക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാൽ, പ്ലാസ്റ്റിക് കവറിൽ വിനാഗിരി ഒഴിച്ചശേഷം ഷവറിലേക്ക് രാത്രി മുഴുവൻ കെട്ടിവച്ചാൽ രാവിലത്തേക്ക് പുതുപുത്തൻ ഷവർ റെഡി.

പില്ലോ കവർ ഫാനിന്റെ ഇതളിലേക്ക് കടത്തിയശേഷം ചെറിയ വേഗത്തിൽ ഫാൻ കറക്കുകയാണെങ്കിൽ, ലീഫിലെ പൊടി നീക്കം ചെയ്യാനാകും. സ്പൂണുകളിലെയും മറ്റും തുരുമ്പ് നീക്കുന്നതിന് നാരങ്ങാനീര് ഉപയോഗിക്കുക. കൊഴിഞ്ഞുവീഴുന്ന മുടിയിഴകൾ വീടുകളിലെ മറ്റൊരു തലവേദനയാണ്. ഇത്തരം മുടിയിഴകളൊക്കെ നീക്കം ചെയ്യുന്നതിന് റബ്ബർ ഗ്ലൗ ഉപയോഗിക്കാവുന്നതാണ്. മേശപ്പുറത്തെ സ്‌ക്രാച്ചുകളും മറ്റും കളയുന്നതിന്, കാൽഭാഗം വിനാഗിരിയും മുക്കാൽ ഭാഗം ഒലിവ് ഓയിലും ചേർത്ത മിശ്രിതംകൊണ്ട് തുടച്ചാൽ മതി.

മുറിയുടെ എല്ലാ മൂലയിലും വാക്വം ക്ലീനറിന്റെ പൈപ്പ് എത്തിയില്ലെങ്കിൽ വേവലാതിപ്പെടേണ്ട. പഴയൊരു ടോയ്‌ലറ്റ് റോൾ ട്യൂബ് എടുത്ത് അതിർ ഘടിപ്പിച്ച് ഉപയോഗിക്കാവുന്നതേയുള്ളൂ. തേപ്പുപെട്ടിയിലെ കറയും മറ്റും കളയുന്നതിന് അയൺ ബോർഡിൽ ഉപ്പുവിതറിയശേഷം അതിലൂടെ തേയ്ക്കുക. തേപ്പുപെട്ടി കൂടുതൽ വൃത്തിയോടെ തിളങ്ങുന്നത് കാണാം. പാനുകൾ വൃത്തിയാക്കുന്നതിന് അത് വിനാഗിരി ഉപയോഗിച്ച് കഴുകിയാൽ മതി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP