Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ അൾട്രാവഡ് മോണിറ്റർ ഇനി സാംസങ്ങിന്റെ സ്വന്തം;ഒന്നര ലക്ഷം രൂപക്ക് 49 ഇഞ്ച് ക്യുഎൽഇഡി മോണിറ്ററിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വൈഡ് വ്യൂവു ഉള്ള മോണിറ്റർ ക്വാണ്ടം ഡോട്ട് ടെക്‌നോളജി ഉപയോഗിച്ചത്

ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ അൾട്രാവഡ് മോണിറ്റർ ഇനി സാംസങ്ങിന്റെ സ്വന്തം;ഒന്നര ലക്ഷം രൂപക്ക് 49 ഇഞ്ച് ക്യുഎൽഇഡി മോണിറ്ററിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വൈഡ് വ്യൂവു ഉള്ള മോണിറ്റർ ക്വാണ്ടം ഡോട്ട് ടെക്‌നോളജി ഉപയോഗിച്ചത്

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ മോണിറ്ററായി സാംസങ്ങ് സൂപ്പർ അൾട്രാവഡ് മോണിറ്റർ അവതരിപ്പിച്ചു. 49 ഇഞ്ച് ക്യുഎൽഇഡി വൈഡ് വ്യൂവുള്ള മോണിറ്ററിന്റെ വില 1,50,000 രൂപയാണ്. സാംസങിന്റെ ഷോറൂമുകളിലാണ് തുടക്കത്തൽ ഇത് ലഭ്യമാകുന്നത്.

പ്രധാനമായും ഗെയിമറുകളേയും ബിസിനസ് പ്രൊഫഷനുകളേയും ഉദ്ദേശിച്ചാണ് ഈ മോഡൽ ഇറക്കിയിരിക്കുന്നത്. ഒരു സാധാരണ മോണിറ്റർ 16: 9 എന്ന അനുപാതത്തിലായിരിക്കുമ്പോൾ ഇത് 9 ഇഞ്ച് മോണിറ്റർ 32: 9 എന്ന അനുപാതത്തിൽ 178 ഡിഗ്രി വൈഡ് വ്യൂവുവായാണ് എത്തുന്നത്.

ക്വാണ്ടം ഡോട്ട് ടെക്‌നോളജിയാണ് മോണിറ്ററിൽ ഉപയോഗിക്കുന്നത്. ഇത് സാധാരണ എൽസിഡി മോണിറ്ററിനെ അപേക്ഷിച്ച് കൂടുതൽ തിളക്കമുള്ളതും, വർണ്ണാഭമായതുമാണ്.

ഹാർഡ്‌ഫോണുകൾക്കും ഓഡിയോ ഇൻപുട്ടിനുമുള്ള മിനി-ഡിസ്‌പ്ലേ പോർട്ട്, 2 എച്ച്ഡിഎംഐ പോർട്ടുകൾ, 3.5 എംഎം പോർട്‌സ് തുടങ്ങിയവ മോണിറ്ററുമായി കണക്ട് ചെയ്യാൻ സാധിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP