Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്‌സാപ്പിൽ സൈബർ സുരക്ഷാ വീഴ്ച; എൻഎസ്ഒ എന്ന ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനിയുടെ സ്‌പൈവേർ, ഉപയോക്താക്കളുടെ ഫോണുകളിൽ കടന്നുകയറിയെന്ന് റിപ്പോർട്ട്; ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിലെ കടന്നുകയറ്റം വാട്‌സാപ്പ് കോളുകളിലൂടെ; കോൾ ലോഗ്, ചിത്രങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയവ ചോർത്താൻ ശേഷിയുണ്ടെന്ന് വിദഗ്ദ്ധർ; ഉടനടി അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ച് വാട്‌സാപ്പ്

വാട്‌സാപ്പിൽ സൈബർ സുരക്ഷാ വീഴ്ച; എൻഎസ്ഒ എന്ന ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനിയുടെ സ്‌പൈവേർ, ഉപയോക്താക്കളുടെ ഫോണുകളിൽ കടന്നുകയറിയെന്ന് റിപ്പോർട്ട്; ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിലെ കടന്നുകയറ്റം വാട്‌സാപ്പ് കോളുകളിലൂടെ; കോൾ ലോഗ്, ചിത്രങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയവ ചോർത്താൻ ശേഷിയുണ്ടെന്ന് വിദഗ്ദ്ധർ; ഉടനടി അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ച് വാട്‌സാപ്പ്

മറുനാടൻ ഡെസ്‌ക്‌

ജറുസലം; വാട്‌സാപ്പിൽ വീണ്ടും സുരക്ഷ പിഴവ്,എൻഎസ്ഒ എന്ന ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനിയുടെ സ്‌പൈവേർ, ഉപയോക്താക്കളുടെ ഫോണുകളിൽ കടന്നുകയറുന്ന നിലയിലാണ് ഇപ്പോൽ വീഴ്ച പുറത്തുവന്നിരിക്കുന്നത്, എന്നാൽ ഇസ്രയേലിയൻ കമ്പനി ഇത് നിഷേധിച്ചു. ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളെ പിഴവ് ബാധിക്കും. ഉപയോക്താക്കളുടെ ഫോണുകളിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പ്രോഗ്രാമുകളാണ് സ്‌പൈവേർ. അതേസമയം സുരക്ഷാപിഴവ് പരിഹരിച്ചുള്ള അപ്‌ഡേറ്റ് ഈ മാസം 10ന് വാട്‌സാപ് പുറത്തിറക്കി. ഉടനടി അപ്‌ഡേറ്റ് ചെയ്യാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ മാത്രമെ ഇത് മറികടക്കാൻ സാധിക്കൂ എന്നാണ് വിവരം.

എത്തുന്നത് വാട്‌സാപ്പ് കോളുകളിലൂടെ

വാട്‌സാപ് കോളുകളിലൂടെയാണ് സ്‌പൈവേർ വാട്‌സാപ്പിലേക്കു കടക്കുന്നത്. ഉപയോക്താവ് കോൾ സ്വീകരിക്കണമെന്നു നിർബന്ധമില്ല. കോൾ ലോഗിൽ നിന്ന് ഉടൻ അപ്രത്യക്ഷമാകുന്നതിനാൽ കണ്ടെത്താനും കഴിയില്ല. കോൾ ലോഗ്, ചിത്രങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ ചോർത്താൻ ശേഷിയുള്ളതാണ് ഈ സ്‌പൈവേറെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഈ മാസം ആദ്യമാണ് വാട്‌സാപ് പിഴവ് കണ്ടെത്തിയത്. എത്രപേരെ ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അതീവസുരക്ഷയും രഹസ്യസ്വഭാവവും പുലർത്തുന്നതാണു വാട്‌സാപ്പിലെ ആശയവിനിമയമെന്ന സംവിധാനമെന്ന കമ്പനിയുടെ അവകാശവാദത്തിനു കനത്ത അടിയാണു പുതിയ സംഭവം.

ചോർത്തും എൻഎസ്ഒ

ഒട്ടേറെ പ്രമുഖരുടെ വിവരങ്ങൾ ചോർത്തി സർക്കാരുകൾക്കും ഏജൻസികൾക്കും നൽകുന്നതിൽ കുപ്രസിദ്ധി നേടിയ കമ്പനിയാണ് എൻഎസ്ഒ. ഫോണുകളിൽ കടന്നു കയറി വിവരങ്ങൾ ചോർത്തുന്ന പെഗസ്സസ് എന്ന ഇവരുടെ സോഫ്റ്റ്‌വെയർ പ്രശസ്തമാണ്. വിമത സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിലും പെഗസ്സസിന്റെ പേര് ഉയർന്നുവന്നു. ഖഷോഗിയെ നിരീക്ഷിക്കാൻ സൗദി അധികൃതർ ഈ സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചതെന്ന് ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP