Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ അയയ്ക്കുന്ന മെസേജ് ലഭിച്ചയാൾ വായിച്ചു കഴിഞ്ഞാൽ ഉടൻ അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവു പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാക്കും; വാട്ട്സ്അപ് സന്ദേശങ്ങൾ സൂക്ഷിച്ചുവച്ച് പണി കൊടുക്കുന്നവർക്ക് മുട്ടൻ പണിയുമായി ഫേസ്‌ബുക്ക്; അടുത്ത ഫെബ്രുവരിയിൽ വാട്ട്സ്അപ് നടപ്പിലാക്കുന്നത് അനേകം കിടിലൻ പരിഷ്‌കാരങ്ങൾ

നിങ്ങൾ അയയ്ക്കുന്ന മെസേജ് ലഭിച്ചയാൾ വായിച്ചു കഴിഞ്ഞാൽ ഉടൻ അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവു പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാക്കും; വാട്ട്സ്അപ് സന്ദേശങ്ങൾ സൂക്ഷിച്ചുവച്ച് പണി കൊടുക്കുന്നവർക്ക് മുട്ടൻ പണിയുമായി ഫേസ്‌ബുക്ക്; അടുത്ത ഫെബ്രുവരിയിൽ വാട്ട്സ്അപ് നടപ്പിലാക്കുന്നത് അനേകം കിടിലൻ പരിഷ്‌കാരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: സാങ്കേതിക വിദ്യ കൂടുതൽ വികാസം പ്രാപിക്കുമ്പോൾ കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ പുതിയ ഫീച്ചറുകളുമായി എത്തുകയാണ് വാട്ട്സ്അപ്. നിങ്ങൾ അയച്ച സന്ദേശമോ, വീഡിയോയോ, ജി ഐ എഫ് സന്ദേശമോ അത് ലഭിച്ചയാൾ വായിച്ചാൽ ഉടൻ സ്വയമേവ അപ്രത്യക്ഷമാകുന്നതാണ് ഈ ഫീച്ചറുകളിൽ ഏറ്റവും പ്രധനമായ ഒന്ന്. സ്വതന്ത്ര വാട്ട്സ്അപ് വിദ്ഗദരായ വാബീറ്റ ഇൻഫോയാണ് ഈ പുതിയ ഫീച്ചറിന്റെ ഉപജ്ഞാതാക്കൾ.

സന്ദേശങ്ങൾ അയയ്ക്കുന്നതിനു മുൻപായി ഉപയോക്താവിന് ഈ പുതിയ ഫീച്ചറിലേക്ക് മാറാനാകും. അതിനായി മെസേജ് ബോക്സിനടുത്തുള്ള ബട്ടൺ അമർത്തിയാൽ മതി. പ്രസ്തുത സന്ദേശം ലഭിക്കുന്നയാൾ ഒരിക്കൽ അതു കണ്ട്, എക്സിറ്റ് ചെയ്താൽ ഉടൻ ആ സന്ദേശം അവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവുപോലും അവശേഷിപ്പിക്കാതെ അത് അപ്രത്യക്ഷമാകും. എന്നാൽ, സന്ദേശം സ്വീകരിക്കുന്ന വ്യക്തി തന്റെ ഫോണിൽ, വരുന്ന ഫോട്ടോകളും മറ്റും ഫോൺ റോളിലേക്ക് ഓട്ടോമാറ്റിക് സേവ് ആകുന്ന ഓപ്ഷൻ വച്ചിട്ടുണ്ടെങ്കിൽ അത് ഫോണിൽ സേവ് ആകും.

ഈ പുതിയ ഫീച്ചർ അടക്കമുള്ള പുതിയ വെർഷൻ ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് റിലീസ് ചെയ്യുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു സന്ദേശം ലഭിച്ച് ഒരാഴ്‌ച്ച കഴിയുമ്പോൾ അത് തന്നെതാനെ നീക്കം ചെയ്യപ്പെടുന്ന ഒരു ഫീച്ചറുമായി വാട്ട്സ്അപ് വരുന്നു എന്ന് കഴിഞ്ഞ മാസം വാബീറ്റ ഇൻഫോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ രണ്ട് ഫീച്ചറുകളെ കുറിച്ചും വാട്ട്സ്അപ് മൗനം പാലിക്കുകയാണ്.

എക്സ്പയറിങ് മീഡിയ എന്നൊരു പുതിയ ബട്ടൺ ഈ പുതിയ വേർഷനിൽ ഉണ്ടാകും. ഈ ബട്ടൺ ഓൺ ചെയ്തിട്ട് അയയ്ക്കുന്ന സന്ദേശങ്ങൾ മാത്രമേ ഇത്തരത്തിൽ സ്വീകർത്താവ് വായിച്ചാൽ ഉടൻ തന്നെതാനെ മാഞ്ഞുപോവുകയുള്ളു. അതല്ലാത്തതെല്ലാം പഴയതുപോലെ സ്വീകർത്താവിന്റെ ഫോണിൽ ഉണ്ടായിരിക്കും. നിലവിൽ, അയയ്ക്കുന്ന വ്യക്തി, ആ സന്ദേശം നീക്കം ചെയ്യുമ്പോൾ, മെസേജ് ഡിലിറ്റഡ് എന്നൊരു സന്ദേശം അവിടെ ബാക്കിയാകും. എന്നാൽ ഈ പുതിയ ഫീച്ചറിൽ അതുണ്ടാകില്ല. സന്ദേശം വന്നു എന്നതിന്റെ ഒരു തെളിവുപോലും അവശേഷിപ്പിക്കില്ല.

വാബീറ്റ ഇൻഫോയുടെ പല കഥകളിൽ ഒന്നാണിതെന്നും ഇതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു ഫേസ്‌ബുക്കിന്റെ ഒരു വക്താവ് ഇതിനെക്കുറിച്ച് പറഞ്ഞത്. അതേസമയം ഇതിന്റെ പ്രക്രിയകൾ എല്ലാം അവസാനിക്കാറായി എന്നും ബഗ് ഫിക്സിംഗിന്റെ അന്ത്യഘട്ടത്തിൽ ആണെന്നുമാണ് വാബീറ്റ ഇൻഫോ പറയുന്നത്. ഗ്രൂപ്പുകളിൽ പക്ഷെ ഗ്രൂപ്പ് അഡ്‌മിന്മാർക്ക് മാത്രമായിരിക്കും ഈ ഓപ്ഷൻ ലഭിക്കുക.

ഇത്തരത്തിൽ അയയ്ക്കുന്ന സന്ദേശങ്ങളും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും. അതായത് സന്ദേശം അയയ്ക്കുന്ന ആൾക്കും അത് ലഭിക്കുന്ന ആൾക്കും മാത്രമേ അത് വായിക്കാനാകു. ഇന്ന് ലോക ജനസംഖ്യയിൽ നാലിൽ ഒരു ഭാഗത്തേക്കാൾ അധികം ആൾക്കാർ വാട്ട്സ്അപ് ഉപയോഗിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ഇവർ അവകാശപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP