Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

വാട്‌സ്ആപും മെസ്സജിങ്ങും കോളിങ്ങും പിന്നെകുറച്ചു വൈറസുകളും

വാട്‌സ്ആപും മെസ്സജിങ്ങും കോളിങ്ങും പിന്നെകുറച്ചു വൈറസുകളും

ന്താ ഈ ലേഖനത്തിന്റെ തലക്കെട്ട് കണ്ടിട്ട് തമാശ തോന്നുനുണ്ടോ? നിങ്ങൾ വാട്‌സ് ആപ് ഉപയോഗിക്കുന്നവരാണെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്കും ഇതിനോടകം ഈ ലേഖനത്തിനോടു ഒരു ബന്ധമുണ്ടായിട്ടുണ്ടാകാം. ഇതു മുഴുവനായി വായിക്കുമ്പോൾ അത് നിങ്ങൾക്കും ബോധ്യപ്പെടും.

ആധുനിക മൊബൈലിന്റെ ചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവും സ്വീകാര്യത ലഭിച്ച ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ് വാട്‌സ്ആപ്. അയക്കുന്ന മെസ്സെജിനു എണ്ണം അനുസരിച്ച് പണം കൊടുക്കാതെ, ഉപയോഗിക്കുന്ന ഡാറ്റാ അനുസരിച്ച് കാശുകൊടുക്കുന്ന ഒരു സംവിധാനമായതുകൊണ്ട് ഉപഭോക്താക്കൾ ഇതിന് വലിയ സ്വീകരണമാണ് കൊടുത്തത്. ആദ്യം മെസ്സജിങ്ങും, പിക്ചർ, വീഡിയോ സെന്റിങും മാത്രമായിരുന്നു വാട്‌സ്ആപ് ഉപഭോക്താക്കൾക്ക് കൊടുത്തിരുന്നത്, പിന്നീടു വോയിസ് മെസ്സജിങ്ങും കൊടുത്തുതുടങ്ങി. വാട്‌സ്ആപിന്റെ കണക്കനുസരിച്ച് 700 മില്ല്യൻ (700,000,000) ഫോട്ടോസും 100 മില്ല്യൻ വീഡിയോയും ഒരു ദിവസം കൈകാര്യം ചെയ്യപ്പെടുന്നു എന്നാണ്.

വാട്‌സ്ആപ് ഉപഭോക്താക്കൾക്കായി പുതിയപുതിയ അനുഭവങ്ങൾ കൊടുത്തുതുടങ്ങി, പല കമ്പനികളും തങ്ങളുടെ ജോലിക്കാരുടെ ഗ്രൂപ്പുകൾ അതിൽ ഉണ്ടാക്കി കമ്പനിയുടെ പലവിവരങ്ങളും അതിലൂടെ നല്കിത്തുടങ്ങി, ചില കമ്പനികൾ തങ്ങളുടെ സേവനങ്ങൾ വാട്‌സ് ആപിലൂടെ നല്കി തുടങ്ങി. ചുരുക്കിപറഞ്ഞാൽ വാട്‌സ് ആപ് അതിന്റെ നിർമ്മാതാക്കളെപോലും അമ്പരപ്പിച്ചു മുന്നേറി. കഴിഞ്ഞ വർഷം ഫേസ്‌ബുക്ക് വലിയ വിലകൊടുത് വാട്‌സ്ആപ് വാങ്ങുകയും ചെ്തു. വാട്‌സ് ആപിലൂടെ ഏറ്റവും പുതിയതായി അവതരിപ്പിച്ചത് വാട്‌സ് ആപ് വെബ്ബാണ്. http://www.web.whatsapp.com എന്ന ലിങ്കിൽ അത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഓരോ ഡാറ്റായും എങ്ങനെ കാശുആക്കിമാറ്റാം എന്ന് അറിയാവുന്ന ഫേസ്‌ബുക്ക് വാട്‌സ്ആപ് വാങ്ങി കഴിഞ്ഞപ്പോൾ മുതൽ പല പ്രചരണങ്ങളും വാട്‌സ്ആപ് വഴി വന്നുതുടങ്ങി. 10 പേർക്ക് ഈ മെസ്സേജ് അയച്ചുകൊടുത്താൽ ഇനിമുതൽ വാട്‌സ്ആപ് ഫ്രീ ആയി പിന്നെയും ഉപയോഗിക്കാം. ഇങ്ങനത്തെ മെസ്സേജ് അയക്കുന്നവരോട് ഞാൻപലപ്പോഴും പറയാറുണ്ട് ഇങ്ങനെ മെസ്സേജ് അയച്ചാലൊന്നും ഒരു പ്രയോജനവും ഉണ്ടാകുകയില്ല. 10 പേർക്കോ 100 പേർക്കോ അയച്ചാൽ അത്തരം മെസ്സേജ് ഒന്നും തന്നെ നിങ്ങളുടെ യൂസർ പ്രിവിലേജ് മാറ്റാനൊന്നും പോകുന്നുമില്ല.

കഴിഞ്ഞ രണ്ടാഴ്ചായി വാട്‌സ്ആപ് കോളിങ് ഫെസിലിറ്റി അക്ടിവേട്റ്റ് ചെയ്യാൻ വേണ്ടി ഒരു ഫേക്ക്‌മെസ്സേജ് പലരും ഫോർവേഡ് ചെയ്യുന്നത് ശ്രദ്ധയിൽ പെടുകഉണ്ടായി. വാട്‌സ്ആപ് അങ്ങനെ ഒരു മെസ്സേജ് ആർക്കും അയച്ചിട്ടില്ല എന്ന് മനസിലാക്കുക. വാട്‌സ് ആപ് തങ്ങളുടെ വെബ്‌സൈറ്റിൽ അതിനെ കുറിച്ച് ഒന്നുംതന്നെ പബ്ലിഷ്‌ചെയ്തിട്ടുമില്ല. വാട്‌സ്ആപ് കോളിങ് ഫെസിലിറ്റി ആക്ടിവേട്റ്റ് ചെയ്യാൻ വേണ്ടികിട്ടുന്ന മെസ്സേജ് നിങ്ങളെകൊണ്ട്‌ചെന്ന് എത്തിക്കുന്നത് ഒരു ഫിഷിങ് വെബ്‌സൈറ്റിൽ ആണ്. ആദ്യം ഒരു സർവ്വേ ഉണ്ടാകും. അതിനുേശഷം ഒരു തേർഡ് പാർട്ടി അപ്ലിക്കേഷൻ ഡൗണ്‌ലോഡായി ഇൻസ്റ്റോൾ ആകും, ആ ആപ്ലിക്കേഷൻ നിങ്ങുടെ സ്വകാര്യതയെ മുതലെടുക്കും എന്ന് മാത്രമല്ല നിങ്ങളുടെ സേവ് ആയികിടക്കുന്ന എല്ലാ യൂസർ ഐഡിപാസ് വേർഡുകളും മോഷ്ടിക്കുകയും ചെയ്യും. ഇതിൽ ചില ആപ്ലിക്കേഷൻസ് നിങ്ങളറിയാതെ നിങ്ങളുടെ എല്ലാ ഫോൺഅഡ്രസ് ബുക്ക് റെക്കോർഡ്‌സും കോപ്പി ചെയ്തു മാറ്റുകയും ചെയ്യും.

ഇത്തരം തട്ടിപ്പ് മെസ്സേജ് കാണുമ്പോൾ ആദ്യം ചെയ്യേണ്ടത് ഇന്റർനെറ്റിൽ ഒന്ന് സെർച്ച് ചെയ്തു നോക്കുകയാണ്, അതിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കും. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കാതിരിക്കുക. നിങ്ങളുടെ പക്വമായ ഒരുചുവടുവെപ്പ് നിങ്ങളെയും, നിങ്ങളുടെ സുഹൃത്തുക്കളെയും അപകടങ്ങളിൽ നിന്നും രക്ഷിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP