Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ബാറ്ററി ലൈഫ്... അപ്‌ഡേറ്റ്‌സ്... ഷോട്ട്കട്ടുകൾ...ക്യാമറ... പറ്റിയ ഫോൺ എങ്ങനെ കണ്ടെത്താം? സ്മാർട് ഫോണുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ബാറ്ററി ലൈഫ്... അപ്‌ഡേറ്റ്‌സ്... ഷോട്ട്കട്ടുകൾ...ക്യാമറ... പറ്റിയ ഫോൺ എങ്ങനെ കണ്ടെത്താം? സ്മാർട് ഫോണുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ഴിഞ്ഞ് അഞ്ചു വർഷത്തിനിടെ നമ്മുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിച്ച ഒരു ഉപകരണം സ്മാർട്ട് ഫോൺ അല്ലാതെ മറ്റൊന്നും നമുക്ക് കണ്ടെത്താനാവില്ല. ഫോൺകൾക്കപ്പുറം മറ്റു പല കാര്യങ്ങളും ചെയ്യുന്ന ഒന്നാണ് സ്മാർട്ട് ഫോൺ. നമ്മുടെ ദൈനം ദിന കാര്യങ്ങളെല്ലാം ഇപ്പോൾ ഈ ഉപകരണത്തെ ചുറ്റിപ്പറ്റിയാണ്. നിങ്ങൾക്കു പറ്റിയ നല്ലൊരു സ്മാർട്ട് ഫോൺ എങ്ങനെ തെരഞ്ഞെടുക്കാം, അതിനെ പരമാവധി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് അറിഞ്ഞിരക്കേണ്ട വിവരങ്ങളിതാ...

നമ്മുടെ ആവശ്യങ്ങൾ ഫോൺ ചെയ്തു തരുന്നത് എങ്ങനെ?

Stories you may Like

ഒരു പുതിയ ഫോൺ വാങ്ങിയാൽ അതിനെ നമ്മുടെ ആവശ്യങ്ങൾക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ച് ആർക്കും വലിയ ധാരണ ഉണ്ടാവില്ല. ഇതിനാണ് സെറ്റിങ്‌സുകൾ. ഇതുവഴി നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഫോണിനെ പ്രവർത്തിപ്പിക്കാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പ്രൈവസി സെറ്റിങ്‌സ്, ബ്ലൂടൂത്ത് വയർലെസ് കണക്ഷൻ തുടങ്ങിയവ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം. ഫോണുകൾ വ്യക്തിഗത വിവരങ്ങൾ അടങ്ങിയിരിക്കുന്നുവെന്നതിനാൽ പ്രൈവസി സെറ്റിങ്‌സിന് വളരെ പ്രാധാന്യമുണ്ട്.

ആദ്യമായി സ്‌ക്രീൻ ലോക് ചെയ്യുന്നതിനു ഒരു പാസ്‌കോഡ് നൽകണം. മറ്റുള്ളവർ ഫോണെടുത്തു ഉപയോഗിക്കാനുള്ള സാധ്യത ഇതിലൂടെ തടയാം. ആപ്പിൾ, ആൻഡ്രോയ്ഡ്, വിൻഡോസ് ഫോണുകളിൽ വ്യത്യസ്ത രീതികളിലാണ് ഇതു ചെയ്യുന്നതെന്നും അറിയുക. ആപ്പുകൾക്ക് നിങ്ങൾ എവിടെയാണെന്നാക്കെയുള്ള വിവരങ്ങൾ നിങ്ങളറിയാതെ ചോർത്താനുള്ള കഴിവുണ്ട്. പ്രൈവസി സെറ്റിങ്‌സിൽ ലൊക്കേഷൻ ആക്‌സസ് ഡിസേബ്ൾ ചെയ്തു കൊണ്ട് ഇതിനെ തടയാം. ഇങ്ങനെ ചെയ്താൽ ഗുഗ്ൾ മാപ്‌സ് പോലുള്ള ലൊക്കേഷനെ അടിസ്ഥാനപ്പെടുത്തിയുള്ള ആപ്പുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കില്ല.

എന്താണ് ബ്ലൂടൂത്ത്?

ചുരുങ്ങിയ ദുരപരിധിക്കുള്ളിൽ മറ്റു ഡിവൈസുകളുമായി കണക്ട് ചെയ്യാനുള്ള സംവിധാനമാണ് ബ്ലൂടൂത്ത്. ഇതിന് വൈഫൈയോ ഇന്റർനെറ്റോ ആവശ്യമില്ല. കണക്ട് ചെയ്യേണ്ട രണ്ട് ഡിവൈസുകളിലും ബ്ലൂടൂത്ത് സംവിധാനം ഉണ്ടായാൽ മതി. സ്പീക്കറുകൾ ഹെഡ്‌ഫോൺ തൊട്ട് എല്ലാം ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാം. പ്രിന്ററുകളുമായും കാറിലെ ഹാൻഡ്‌സ് ഫ്രീ കിറ്റുമായും കീ ബോർഡുമായും മറ്റു സ്മാർട്ട് ഫോണുകളുമായെല്ലാം ബന്ധിപ്പിക്കാം. ബ്ലൂടൂത്ത് ഉപയോഗിച്ച് ഡിവൈസുകൾ ബന്ധിപ്പിക്കുന്നതിന് ആദ്യം ഈ ഓപ്ഷൻ ഓൺ മോദിലാക്കേണ്ടതുണ്ട്.

കീ ബോർഡ് കുറുക്കുവഴികൾ

സ്മാർട്ടഫോൺ വന്നതോടെ കയ്യിൽ പേനയും കടലാസും കൊണ്ടു നടക്കേണ്ട ആവശ്യമേ ഇല്ലാതായിരിക്കുന്നു. ഷോപ്പിങിനിറങ്ങുമ്പോൾ വാങ്ങേണ്ടവ കുറിച്ചെടുക്കാനും മറ്റു സാഹചര്യങ്ങളിൽ വല്ല കുറിപ്പുമെഴുതേണ്ടി വരുമ്പോഴെല്ലാം സ്‌ക്രീനിൽ വിരലോടിച്ച് എഴുതിയെടുക്കാം. കീ ബോർഡുകൾ ഇതിനു വളരെ സഹായകമാണ്. എല്ലാ സ്മാർട്ട് ഫോണിലും കീബോർഡുകൾ നാം എഴുതാൻ പോകുന്ന വാക്കുകൾ പ്രവചിക്കുന്ന ഒപ്ഷനുണ്ട്. നാം ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളെ അടിസ്ഥാനമാക്കിയാണ് സിസ്റ്റം തന്നെ മൂന്ന് വാക്കുകൾ പ്രവചിക്കുക. ഇതിലൊന്നിൽ വിരൽ അമർത്തിയാൽ മതി. വാക്ക് മുഴുവനായും ടൈപ് ചെയ്യേണ്ടതു പോലുമില്ല.

വീഡിയോ കോളുകൾ

സ്മാർട്ട് ഫോണുകളാണ് വീഡിയോ കോളുകൾ സൗജന്യവും അനായാസവും ലളിതവുമാക്കിയത്. ഇതിന് ഇപ്പോൾ നിരവധി ആപ്പുകൾ ലഭ്യമാണ്. സ്‌കൈപ് ആണ് ഇക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഇത് എല്ലാ ഓപറേറ്റിങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കും. ഇന്റർനെറ്റ് കണക്ഷനു നൽകുന്ന പണത്തിന് നമുക്ക് സൗജന്യമായി വീഡിയോ കോളുകൾ ഇതുപയോഗിച്ച് നടത്താം. ഫോൺ ബില്ലിനെ ഭയപ്പെടേണ്ടതേയില്ല.

മികച്ച ആറ് സ്മാർട്ട് ഫോണുകൾ

ഇക്കൂട്ടത്തിൽ എക്കാലത്തും മുമ്പിലുള്ളത് ആപ്പ്‌ളിന്റെ ഐഫോണുകൾ തന്നെയാണ്. ഈയിടെ മാർക്കെറ്റിലെത്തിയ ഐഫോൺ സിക്‌സാണ് നിലവിലെ താരം. വിശാലമായ സ്‌ക്രീൻ, മെലിഞ്ഞ ആകർഷകമായ മേന, മികച്ച ബാറ്ററി, തെളിവുറ്റ ക്യാമറ, മികച്ച സ്‌ക്രീൻ എല്ലാം കൊണ്ടും നൽകുന്ന പണത്തിന് മൂല്യമുള്ളവയാണ് ഐ ഫോൺ സിക്‌സ്. രണ്ടാമതായെത്തുന്നത് സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് ഫോർ ആണ്. ഇതിനെ ഫാബ്ലെറ്റ് ഗണത്തിലും പെടുത്താം. ഫോണിനും ടാബ്‌ലെറ്റിനുമിടയിലാണ് ഇതിന്റെ ശരിക്കുള്ള സ്ഥാനം. മികച്ച വേഗം നൽകുന്ന പ്രൊസസർ, 16 മെഗാപിക്‌സൽ ക്യാമറ, ഹൃദയമിടിപ്പ് അളക്കുന്ന സെൻസർ എന്നിവയാണ് സവിശേഷതകൾ. എച്ച്ടിസി വൺ മിന ടുവാണ് മൂന്നാം സ്ഥാനത്തുള്ളത്. മറ്റു മോഡലുകളിൽ നിന്ന് അൽപം ചെറുതാണ് ഈ സ്മാർട്ട്‌ഫോൺ. എങ്കിലും വലിയ സ്‌ക്രീൻ ഉണ്ട്. കയ്യിൽ നന്നായി ഒതുങ്ങി നിൽക്കുന്ന രൂപകൽപ്പന എടുത്തു പറയേണ്ട് ഒന്നാണ്. സംഗീതാസ്വാദകർക്ക് ഈ ഫോൺ ഏറെ ഇഷ്ടപ്പെടും. രണ്ട് വലിയ സ്പീകറുകളാണ് സ്‌ക്രീനിനു താഴേയുമ മുകളിലുമായി നൽകിയിരിക്കുന്നത്. നാലാം സ്ഥാനത്തുള്ള നോക്കിയ ലൂമിയ 930 ഇക്കൂട്ടത്തിലെ വേറിട്ട ഒന്നാണ്. പരിപൂർണ് വിൻഡോസ് ഫോണാണിത്. ക്യമാറയാണ് ഈ മോഡലിൽ എടുത്ത പറയേണ്ട ഒന്ന്. സോണി ഏക്‌സ്പീരിയ സിത്രീ അഞ്ചാം സ്ഥാനക്കാരനാണ്. മികച്ച വാട്ടർപ്രൂഫിങ് സംവിധാനമാണ് മറ്റുള്ളവചയിൽ നിന്ന് ഈ സോണി മോഡലിനെ വേറിട്ട് നിർത്തുന്നത്. ഇത് പൊടിപടലങ്ങളിൽ നന്നും ഫോണിനെ സംരക്ഷിക്കുന്നു. 20.7 മെഗാപിക്‌സൽ ക്യാമറ നല്ല ചിത്രങ്ങളെടുക്കാൻ ധാരാളമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP