Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്സിൻ സ്ലോട്ട് ഇനി വാട്സ്ആപ്പിൽ ബുക്ക് ചെയ്യാം; സേവനം ലഭ്യമാക്കുന്നത് സർട്ടിഫിക്കറ്റ് ഡൗൺലോട് ചെയ്യാനുള്ള സൗകര്യം വിജയം കണ്ടതോടെ; വിവരങ്ങൾക്ക് ഉപരി ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതിയെന്ന് വാട്‌സ് ആപ്പ്

വാക്സിൻ സ്ലോട്ട് ഇനി വാട്സ്ആപ്പിൽ ബുക്ക് ചെയ്യാം; സേവനം ലഭ്യമാക്കുന്നത് സർട്ടിഫിക്കറ്റ് ഡൗൺലോട് ചെയ്യാനുള്ള സൗകര്യം വിജയം കണ്ടതോടെ;  വിവരങ്ങൾക്ക് ഉപരി ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതിയെന്ന് വാട്‌സ് ആപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സമീപത്തെ വാക്സിനേഷൻ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മൈജിഒവി കൊറോണ ഹെൽപ്പ് ഡെസ്‌ക് വാട്സ്ആപ്പ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയാണ് സേവനം നൽകുന്നത്.

ഓഗസ്റ്റ് അഞ്ചിന് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് ഒരുക്കിയിരുന്നു. 32ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇത് പ്രയോജനപ്പെടുത്തിയതെന്ന് വാട്സ്ആപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിലാണ് മൈജിഒവി കൊറോണ ഹെൽപ്പ് ഡെസ്‌ക് വാട്സ്ആപ്പ് ആരംഭിച്ചത്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യതയോടെ കൈമാറാൻ ലക്ഷ്യമിട്ടാണ് ഈ സേവനം തുടങ്ങിയത്. ഇന്ത്യയിലെ 4.1 കോടി ഉപയോക്താക്കൾക്ക് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചതെന്നും വാട്സ്ആപ്പ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഉപരി ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മൈജിഒവി സിഇഒ അഭിഷേക് സിങ് അറിയിച്ചു. ഇതനുസരിച്ച് തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സാധിക്കും. ഇതിന്റെ ഭാഗമായി +91 9013151515 എന്ന വാട്സ്ആപ്പ് നമ്പർ മൊബൈലിൽ സേവ് ചെയ്യണം.

ബുക്ക് സ്ലോട്ട് എന്ന് ടൈപ്പ് ചെയ്ത് ഈ നമ്പറിലേക്ക് അയച്ചാണ് വാക്സിൻ ബുക്ക് ചെയ്യേണ്ടത്. ഇതിന് പിന്നാലെ ആറക്ക നമ്പർ വൺ ടൈം പാസ് വേർഡായി ലഭിക്കും. തുടർന്ന് ഇഷ്ടമുള്ള ദിവസവും വാക്സിനേഷൻ കേന്ദ്രവും തെരഞ്ഞെടുത്ത് വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്. പിൻകോഡും ലൊക്കേഷനും കൈമാറിയാണ് ബുക്കിങ് പൂർത്തിയാക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP