Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബ്ദത്തിനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കും; ഇന്ധനമായി ഉപയോഗിക്കുന്നത് ഹൈഡ്രോ കാർബൺ; അമേരിക്ക വിജയകരമായി പരീക്ഷിച്ച ഹൈപ്പർസോണിക് മിസൈലിന്റെ കഥ

ശബ്ദത്തിനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കും; ഇന്ധനമായി ഉപയോഗിക്കുന്നത് ഹൈഡ്രോ കാർബൺ; അമേരിക്ക വിജയകരമായി പരീക്ഷിച്ച ഹൈപ്പർസോണിക് മിസൈലിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി അമേരിക്കൻ സൈനിക കേന്ദ്രം അറിയിച്ചു. കഴിഞ്ഞയാഴ്‌ച്ചയായിരുന്നു പരീക്ഷണം നടന്നത്. 2013-ന് ശേഷമുള്ള ഹൈപ്പർസോണിക് എയർ-ബ്രീത്തിങ് വെപ്പൺ കോൺസെപ്റ്റിന്റെ (എച്ച് എ ഡബ്ല്യൂ സി) ആദ്യ പരീക്ഷണം കൂടിയായിരുന്നു ഇതെന്ന് പെന്റഗൺ അറിയിച്ചു.

റേതിയോൺ നിർമ്മിച്ച ഈ മിസൈൽ ഒരു യുദ്ധ വിമാനത്തിൽ നിന്നായിരുന്നു തൊടുത്തുവിട്ടതെന്ന് ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രൊജക്ട്സ് ഏജൻസി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. അന്തരീക്ഷത്തിൽ നിന്നും വായു വലിച്ചെടുത്ത് ആതിനെ ഹൈഡ്രോകാർബൺ ഇന്ധനം ഉപയോഗിച്ച് വേഗതയേറിയ എയർഫ്ളോ മിക്സ്ചർ തയ്യാറാക്കും. ഇതാണ് ഇന്ധനമായി ഉപയോഗിക്കുക. സെക്കന്റിൽ 1,700 മീറ്റർ വേഗതവരെ കൈവരിക്കാൻ ഈ ഇന്ധനം സഹായിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശബ്ദത്തിന്റെ വേഗതയുടെ അഞ്ചിരട്ടി വേഗത.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കാണ് ഇപ്പോൾ വിപുലമായ തോതിലുള്ള ഹൈപ്പർസോണിക് മിസൈൽ പദ്ധതികൾ ഉള്ളത്. റഷ്യയും ചൈനയും ഇക്കാര്യത്തിൽ അമേരിക്കയേക്കാൾ ഏറെ മുന്നിലാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. കഴിഞ്ഞ മെയ്‌ മാസത്തിൽ റഷ്യ അവരുടെ ഹൈപ്പർസോണിക് മിസൈൽ ആയ സാത്താൻ 2 പരീക്ഷിച്ചതായി അവകാശപ്പെട്ടിരുന്നു. വിദഗ്ദരുടെ അഭിപ്രായപ്രകാരം ഇംഗ്ലണ്ടും വെയിൽസും ചേരുന്ന അത്രയും ഭൂമുഖം നശിപ്പിക്കുവാൻ ഈ മിസൈലിനു കശിയും.

ർണ്ടു മാസത്തിനു ശേഷം റഷ്യ അവരുടെ സിർകോൺ മിസൈലും വിജയകരമായി പരീക്ഷിച്ചു. ഇതിന് ഭൂമിയിൽ എവിടെവേണമെങ്കിലും ആക്രമണം നടത്താൻ കഴിയുമെന്നും അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ കഴിയുമെന്നുമായിരുന്നു അന്ന് റഷ്യൻ പ്രസിഡണ്ട് പുട്ടിൻ അഭിപ്രായപ്പെട്ടത്. ചൈനയാണെങ്കിൽ അവരുടെ ആണവായുധ ശേഖരം നവീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിൽ ഹൈപ്പർസോണിക് ആണവ മിസൈലുകളും കൂടുതൽ മെച്ചപ്പെട്ട ഭൂഖണ്ഡാന്തര ബാസിറ്റിക് മിസൈലുകളും ഉൾപ്പെടും.

ഈവർഷം ആദ്യം ചില തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയുടെ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നിർത്തിവെച്ചിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിച്ചാണ് ഇപ്പോൾ വീണ്ടും പരീക്ഷണം നടത്തിയിരിക്കുന്നതും അത് വിജയകരമായതും. ഒരു റോക്കറ്റിന്റെ സഹായത്തോടെ 25 മൈൽ മുതൽ 62 മൈൽ വരെ ഉയരത്തിൽ ഉയർന്ന് പൊങ്ങി, ഭൗമാന്തരീക്ഷത്തിന്റെ മേല്ത്തട്ടിലൂടെ ലക്ഷ്യത്തിലേക്ക് പറക്കുകയാണ് ഹൈപ്പർസോണിക് മിസൈലുകൽ ചെയ്യുക. ആവശ്യമുള്ള ഉയരത്തിൽ എത്തിയാൽ ഇത് റോക്കറ്റിൽ നിന്നും വേർപെട്ട് സ്വന്തം നിലയിൽ ലക്ഷ്യത്തിലേക്ക് പറക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP