Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്നറിയിപ്പ്: സുരക്ഷാഭീഷണിയുള്ള കോഡ് കണ്ടെത്തി: ഐഒഎസിൽ പ്രവർത്തിക്കുന്ന ട്വിറ്റർ ആപ്ലിക്കേഷനുകൾക്ക് നിലവിൽ പ്രശ്നമില്ലെന്ന് അധികൃതർ: ട്വിറ്റർ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

മുന്നറിയിപ്പ്: സുരക്ഷാഭീഷണിയുള്ള കോഡ് കണ്ടെത്തി: ഐഒഎസിൽ പ്രവർത്തിക്കുന്ന ട്വിറ്റർ ആപ്ലിക്കേഷനുകൾക്ക് നിലവിൽ പ്രശ്നമില്ലെന്ന് അധികൃതർ: ട്വിറ്റർ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ആൻഡ്രോയ്ഡ് നവീകരിച്ച ആപ്പ് എല്ലാവരും അപ്ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റർ ആവശ്യപ്പെട്ടു. ആൻഡ്രോയ്ഡ് ആപ്പിലെ സുരക്ഷാഭീഷണിയുള്ള കോഡ് ആണ് ട്വിറ്റർ കണ്ടെത്തി നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ അറിയിപ്പ്.

ഉപയോക്താക്കളുടെ അറിവില്ലാതെ ട്വീറ്റ് ചെയ്യാനും ഡയറക്ട് മെസ്സേജ് അയക്കാനും ഉപയോഗിക്കാവുന്ന കോഡ് ആണ് കണ്ടെത്തിയത്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ഡേറ്റാ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ട്വിറ്റർ അധികൃതർ അറിയിച്ചു. എങ്കിലും സുക്ഷ മുൻനിർത്തി എല്ലാവരും ട്വിറ്റർ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഇ മെയിൽ വഴിയായി ട്വിറ്റർ ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നതിനെക്കുറിച്ച് സന്ദേശം നൽകിയിട്ടുണ്ട്. പാസ്വേർഡ് മാറ്റുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം നിലവിൽ ആരുടെയും ഡാറ്റ നഷ്ടമായിട്ടില്ലെന്ന് ട്വിറ്റർ അറിയിച്ചു. ഐഒഎസിൽ പ്രവർത്തിക്കുന്ന ട്വിറ്റർ ആപ്ലിക്കേഷനുകൾക്ക് നിലവിൽ പ്രശ്നമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP