Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാട്‌സ് ആപ്പിന് 'ആപ്പു' വയ്ക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിന് തിരിച്ചടി; മെസേജിങ് ആപ്ലിക്കേഷനുകൾക്ക് ഫീസ് ഈടാക്കരുതെന്ന് ട്രായ് നിർദ്ദേശം

വാട്‌സ് ആപ്പിന് 'ആപ്പു' വയ്ക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിന് തിരിച്ചടി; മെസേജിങ് ആപ്ലിക്കേഷനുകൾക്ക് ഫീസ് ഈടാക്കരുതെന്ന് ട്രായ് നിർദ്ദേശം

ന്യൂഡൽഹി: വാട്‌സ് ആപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകൾക്ക് ഫീസ് ഈടാക്കണമെന്ന നിർദ്ദേശം ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തള്ളി. വാട്‌സ് ആപ്, വൈബർ, സ്‌കൈപ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിന് ഫീസ് ഈടാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യമാണ് തള്ളിയത്.

വാട്‌സ്ആപ്പ്, വൈബർ, സ്‌കൈപ് തുടങ്ങിയ സൗജന്യ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിലൂടെ അവയെ നിയന്ത്രിക്കണമെന്നായിരുന്നു ടെലികോം കമ്പനികളുടെ ആവശ്യം. എന്നാൽ ഈ നിർദ്ദേശം ട്രായ് തള്ളുകയായിരുന്നു.

ഇത്തരം ആപ്ലിക്കേഷനുകളെല്ലാം തങ്ങളുടെ സേവനം സൗജന്യമായാണ് നൽകുന്നത്. ഇതിനാൽ ടെലികോം കമ്പനികൾക്ക് പ്രതിവർഷം ഏകദേശം 5000 കോടി രൂപ നഷ്ടം വരുന്നുവെന്നാണ് ആരോപണം. വാട്‌സ് ആപ് അടക്കമുള്ള സൗജന്യ മെസേജിങ് ആപ്ലിക്കേഷനുകളുടെ കടന്നുവരവോടെ മെസേജുകളുടേയും വോയ്‌സ് കോളുകളുടേയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ടെലികോം കമ്പനികളുടെ പരാതിയിൽ പറയുന്നു. എന്നാൽ, സൗജന്യ സേവനങ്ങൾ കൊണ്ടുണ്ടാകുന്ന നഷ്ടം നികത്താൻ ഡാറ്റാ സേവനങ്ങൾ വഴി ടെലികോം കമ്പനികൾക്ക് കഴിയുമെന്ന് ട്രായ് പറഞ്ഞു.

ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ മൂന്നിൽ ഒരുഭാഗം ലഭിക്കുന്നത് ഡാറ്റാ സർവീസിലൂടെയാണ്. അതിനാൽ തന്നെ കമ്പനികളുടെ പരാതിയിൽ കഴമ്പില്ലെന്നും ട്രായ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP