Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി വെറും 20 വർഷം കൂടി മാത്രം മനുഷ്യൻ ഈ കോലത്തിൽ തുടരും; കവിത എഴുത്തും, പ്രണയവുമടക്കം സകലതും 2045-ൽ കമ്പ്യൂട്ടറുകൾ ഏറ്റെടുക്കും; പണിയില്ലാതെ മനുഷ്യൻ കുത്തുപാള എടുക്കും; ഇതാ ഒരു ഭയപ്പെടുത്തുന്ന സത്യം

ഇനി വെറും 20 വർഷം കൂടി മാത്രം മനുഷ്യൻ ഈ കോലത്തിൽ തുടരും; കവിത എഴുത്തും, പ്രണയവുമടക്കം സകലതും 2045-ൽ കമ്പ്യൂട്ടറുകൾ ഏറ്റെടുക്കും; പണിയില്ലാതെ മനുഷ്യൻ കുത്തുപാള എടുക്കും; ഇതാ ഒരു ഭയപ്പെടുത്തുന്ന സത്യം

മറുനാടൻ ഡെസ്‌ക്‌

ട്ടോമേഷൻ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യ മനുഷ്യജീവിതം കൂടുതൽ സുഗമമാക്കിൻ എന്ന് അവകാശപ്പെടുമ്പോഴും അതിന്റെ പുറകിൽ ഒരു വൻ അപകടം ഒളിച്ചിരിപ്പുണ്ടെന്ന മുന്നറിയിപ്പ് പുറത്തു വരുന്നു. വർദ്ധിച്ചു വരുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗം 2045 ആകുമ്പോഴേക്കും ഒരു വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് ആളുകൾ തൊഴിലില്ലാത്തവരായി മാറുമെന്നുമാണ് മുന്നറിയിപ്പ്.

ടെക് ബില്ല്യണയർ ആയ ഡോ. മിൽട്ടൺ റോസ്സ് രൂപകൽപന ചെയ്ത പുതിയ നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമാണ് ലോകത്തെ ഈ നിലയിൽ എത്തിക്കുക. നിയോ എന്ന് അദ്ദേഹം പേരിട്ടിരിക്കുന്ന ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയ്ക്ക് അക്ഷരാർത്ഥത്തിൽ തന്നെ ഏല്ലാവിധ ജോലികളിലും മനുഷ്യന് പകരക്കാരനാകാൻ കഴിയും. നിയോ സാങ്കേതിക വിദ്യ വലിയ കോർപ്പറേഷനുകൾക്ക് നൽകാനാണ് ഇപ്പോൾ റോസ് ആലോചിക്കുന്നത്.

സാവധാനം ലോകം മുഴുവൻ നിയോയേ പുണരാൻ തുടങ്ങുന്നതോടെ സ്ഥിതിഗതികൾ വഷളാകും. ജോലികളിലെല്ലാം മനുഷ്യനെ മാറ്റി യന്ത്രങ്ങളെ നിയമിക്കും. തൊഴിൽ ലഭിക്കാതെ മനുഷ്യർ വലയും. ശാസ്ത്രകഥകൾ എഴുതുന്നവർ പൊതുവേ എടുത്തുപറയുന്നതാണ് ഇത്തരത്തിലുള്ള ഡിസ്റ്റോപിയൻ പേടിസ്വപ്നങ്ങൾ. ഇതും അത്തരത്തിലുള്ള ഒരു കഥ മാത്രമാണ്. എന്നാൽ, ഇതിനൊരു വ്യത്യാസമുണ്ട്. ഇത് രചിച്ചത് ചാറ്റ് ജി പി ടി എന്ന അർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ട് ആണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

മനുഷ്യരുമായി സംവേദിക്കുവാൻ കഴിവുള്ള ശക്തിയേറിയ ഒരു കമ്പ്യുട്ടർ പ്രോഗ്രാമാണ് ചാറ്റ് ജി പി ടി. നിലവിൽ ഏവർക്കും ഇത് ഓൺലൈനിൽ സൗജന്യമായി ലഭ്യവുമാൺ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കമ്പ്യുട്ടർ മനുഷ്യർക്ക് പകരക്കാരാകുന്നതുമായി ബന്ധപ്പെട്ട ഒരു സിനിമാക്കഥ എഴുതാൻ ആവശ്യപ്പെട്ടപ്പൊൾ ആ പ്രോഗ്രാം എഴുതിയതാണ് മുകളിൽ വിവരിച്ച ഡോ. റോസിന്റെയും നിയോയുടെയും കഥ. ഇതേ നിർദ്ദേശം രണ്ടാമതും നൽകിയപ്പോൾ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥയുമായാണ് ഈ പ്രോഗ്രാം വന്നത് എന്നതും ശ്രദ്ധേയമാണ്.

അത്ര ഗംഭീരമായ ഒരു സിനിമാക്കഥയൊന്നുമല്ല ഇതെങ്കിലും, കമ്പ്യുട്ടറുമായുള്ള ബന്ധത്തിൽ മനുഷ്യൻ ഒരു നാഴികക്കല്ല് കൂടി താണ്ടി എന്ന് ഇത് സൂചിപ്പിക്കുന്നു. മാത്രമല്ല, ഈ പുതിയ സാങ്കേതിക വിദ്യ മനുഷ്യ ജീവിതത്തിന്റെ നിരവധി മേഖലകളെ സ്വാധീനിക്കുമെന്ന് വിദഗ്ധരും പറയുന്നു. വിദ്യാഭ്യാസം, തൊഴിൽ എന്നിവയെ മാത്രമല്ല, ശാസ്ത്രം, ബിസിനസ്സ്, ഉപഭോക്തൃ ബന്ധം, ആരോഗ്യം എന്നീ മേഖലകളിലും ഇത് സ്വാധീനം ചെലുത്തും.

മനുഷ്യനുമായി സംവേദിക്കാൻ നല്ല കഴിവ് ഈ പ്രോഗ്രാമിനു കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഷേക്സ്പീരിയൻ ശൈലിയിൽ 500 വാക്കുകൾ ഉള്ള ഒരു പ്രബന്ധം തയ്യാറാക്കാൻ ആവശ്യപ്പെട്ടാൽ അത് ഞൊടിയിടയിൽ എഴുതി നൽകും. അതുപോലെഡൊണാൾഡ് ട്രംപിനെ കുറിച്ച് ജാപ്പനീസ് രീതിയിൽ ഹൈക്കു കവിതയും ഇതെഴുതിയിരുന്നു. ബൈബിൾ സംബന്ധിയായ നിരവധി ലേഖനങ്ങളും ആവശ്യപ്പെടുന്നതിനനുസരിച്ച് ഇത് തയ്യാറാക്കി നൽകിയിട്ടുണ്ട്.

നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കാൻ ആകും എന്നതുമാത്രമല്ല ഇതിന്റെ പ്രത്യേകത മറിച്ച് നിങ്ങളുടെ നേരത്തേയുള്ള ചോദ്യങ്ങളും ഇതിന് ഓർത്തെടുക്കാൻ ആകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP