Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 ലക്ഷം മുടക്കിയാൽ ഇന്റർനെറ്റ് വരെയുള്ള അടിപൊളി എസ്‌യുവി; ബുക്കിങ്ങ് പ്രവഹിച്ചപ്പോൾ തൽക്കാലത്തേക്ക് നിർത്തി വെച്ച് കാർ കമ്പനി; എന്നിട്ടും ആദ്യ അവസരത്തിൽ തന്നെ സ്വന്തമാക്കി നടി ലെന; ഇന്ത്യൻ കാർ വിപണിയെ ഇളക്കി മറിച്ച എംജി ഹെക്ടർ സ്വന്തമാക്കിയ ആവേശം മാറാതെ നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട്

12 ലക്ഷം മുടക്കിയാൽ ഇന്റർനെറ്റ് വരെയുള്ള അടിപൊളി എസ്‌യുവി; ബുക്കിങ്ങ് പ്രവഹിച്ചപ്പോൾ തൽക്കാലത്തേക്ക് നിർത്തി വെച്ച് കാർ കമ്പനി; എന്നിട്ടും ആദ്യ അവസരത്തിൽ തന്നെ സ്വന്തമാക്കി നടി ലെന; ഇന്ത്യൻ കാർ വിപണിയെ ഇളക്കി മറിച്ച എംജി ഹെക്ടർ സ്വന്തമാക്കിയ ആവേശം മാറാതെ നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ഇന്റർനെറ്റ് കണക്ടിവിറ്റിയും മികച്ച സ്‌റ്റൈലുമായി എംജി ഹെക്ടർ വാഹന വിപണിയിൽ തരംഗം തീർക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ ആദ്യത്തെ ഹെക്ടർ സ്വന്തമാക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയനടി ലെനയാണ്. രണ്ടുമാസം മുമ്പ് ബുക്ക് ചെയ്ത വാഹനം കഴിഞ്ഞ ദിവസമാണ് ലെനയ്ക്ക് ലഭിച്ചത്. എംജി മോട്ടറിന്റെ തൃശ്ശൂർ ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. വാഹന വിപണിയിൽ വൻ ആവേശം സൃഷ്ടിച്ച് കൊണ്ടാണ് എംജി, ഹെക്ടർ കേരളത്തിലേക്കും എത്തിയത്. ഒരു മാസത്തിനുള്ളിൽ 21000 ബുക്കിങ് ലഭിച്ചതിനെ തുടർന്ന് താൽക്കാലികമായി ബുക്കിങ് നിർത്തിവെച്ചിരിക്കുകയായിരുന്നു കമ്പനി. കമ്പനിയുടെ ഉത്പാദന ശേഷിയേക്കാൾ വളരെ ഉയർന്നൊരു സംഖ്യയായിരുന്നു ഇത്. എന്നാൽ ഈ ഉത്സവ കാലത്തിനിടെ ഒക്ടോബറിൽ തന്നെ വാഹനത്തിന്റെ ബുക്കിങ്ങുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് എംജി. നാളിതുവരെ 2000 യൂണിറ്റ് വാഹനങ്ങളുടെ ഡെലിവറിയാണ് നിർമ്മാതാക്കൾ പൂർത്തിയാക്കിയിരിക്കുന്നത്. സെപ്റ്റംബറിൽ ഇത് 3000 യൂണിറ്റുകളാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി

ഒക്റ്റോബറിനുള്ളിൽ ബുക്കിങ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്റ്ററുമായ രാജീവ് ഛാബ പറഞ്ഞു. നിരവധി പേരാണ് ഇപ്പോഴും തങ്ങളുമായി ബന്ധപ്പെടുന്നതെന്ന് എംജി മോട്ടോർ ഇന്ത്യ അവകാശപ്പെട്ടു. ബുക്കിങ് ആഗ്രഹിക്കുന്നവർക്കായി താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ബുക്കിങ് സ്വീകരിക്കാതെ വെയ്റ്റിങ് ലിസ്റ്റിൽ പേര് ചേർക്കുകയാണ് ചെയ്യുന്നത്. അതിനാൽ, എപ്പോഴാണോ ബുക്കിങ് വീണ്ടും ആരംഭിക്കുന്നത്, അപ്പോൾ വെയ്റ്റിങ് ലിസ്റ്റ് ബുക്കിങ് ലിസ്റ്റാക്കി മാറ്റുമെന്ന് എംജി മോട്ടോർ ഇന്ത്യ വ്യക്തമാക്കി. ഇതിനകം 16,000 പേരാണ് വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളതെന്ന് രാജീവ് ഛാബ പറഞ്ഞു. കുറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വൻജനപ്രീതിക്കു പിന്നിൽ.

പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദമായ സ്‌റ്റൈലിന് 12.18 ലക്ഷം രൂപ മുതൽ ഡീസൽ എൻജിനുള്ള മുന്തിയ വകഭേദമായ ഷാർപ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എൻജിൻ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 143 പി എസ് വരെ കരുത്തും 250 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എൻജിൻ ലഭ്യമാവും. ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിൻ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. 173 പിഎസോളം കരുത്തും 350 എൻ എം ടോർക്കുമാണ് ഹെക്ടറിൽ ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്‌സും പെട്രോൾ എൻജിനൊപ്പം ഡി സി ടി ഗീയർബോക്‌സുമാണ് ലഭിക്കുന്നത്.

വാരിക്കുഴിയിലെ കൊലപാതകം, കോടതി സമക്ഷം ബാലൻ വക്കീൽ, ഒരു യമണ്ടൻ പ്രേമകഥ,അതിരൻ തുടങ്ങി നാലു മലയാളം ചിത്രങ്ങളാണ് ലെനയുടേതായി ഈ വർഷം തിയേറ്ററുകളിലെത്തിയത്. വിക്രം നായകനായ തമിഴ് ചിത്രം 'കടാരം കൊണ്ടൻ' എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ലെന അവതരിപ്പിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP