Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകം കീഴടക്കാൻ ഇന്ത്യയിൽ നിന്നും ഓപ്പറേറ്റിങ് സിസ്റ്റം; ടിസിൽ കോർപ്പറേഷന്റെ കയ് ഒഎസ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്; വിജയം സാധ്യമാക്കിയത് റിലയൻസ് ജിയോ; ജിയോയ്ക്കുള്ളത് 47 കോടിയുടെ നിക്ഷേപം

ലോകം കീഴടക്കാൻ ഇന്ത്യയിൽ നിന്നും ഓപ്പറേറ്റിങ് സിസ്റ്റം; ടിസിൽ കോർപ്പറേഷന്റെ കയ് ഒഎസ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്; വിജയം സാധ്യമാക്കിയത് റിലയൻസ് ജിയോ; ജിയോയ്ക്കുള്ളത് 47 കോടിയുടെ നിക്ഷേപം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആപ്പിൽ ഐ ഫോൺ, ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ശ്രദ്ധേയമായ പേരുകൾ ഇവയാണ്. എന്നാൽ ഇന്ത്യയിൽ നിന്നും ഒരു ഒഎസ് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നുവെന്ന് അഭിമാന പൂർവ്വം നമുക്ക് പറയാം. കയ് എന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര്. ചൈനീസ് ഭാഷയിൽ കയ് എന്നാൽ സ്വതന്ത്രമെന്നാണ് അർഥം. ഇന്ത്യയിലെ ഒഎസുകളിൽ രണ്ടാം സ്ഥാനത്താണ് കയ്. നിലവിൽ ജിയോ ഫോണിൽ മാത്രമാണ് കയ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ളത്. സാംസങ്ങിന്റെ ഒഎസായ ടൈസൺ നാലാം സ്്ഥാനത്തും വിൻഡോസ് മൊബൈൽ അഞ്ചാം സ്ഥാനത്തുമാണ്.

രാജ്യത്തെ സ്മാർട്ട് ഫോണുകളിൽ 70 ശതമാനവും ആൻഡ്രോയ്ഡിന്റെ വിവിധ വേർഷനുകളിലാണ് പ്രവർത്തിക്കുന്നത്. 17.2 ശതമാനം പ്രാതിനിധ്യവുമായി കയ് ഒഎസ് രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ ആപ്പിൾ ഐഫോണിലെ ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് 9.3 ശതമാനമാണ് പ്രാതിനിധ്യം. വർഷങ്ങൾക്കു മുൻപ് ബ്ലാക്‌ബെറി ഒഎസ്, നോക്കിയ ഫോണുകളിലെ ജാവ അധിഷ്ഠിത സിംബിയൻ ഒഎസ് എന്നിവയൊക്കെ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ആൻഡ്രോയ്ഡ് അധിനിവേശത്തിൽ എല്ലാം നിലംപരിശായി. പിടിച്ചുനിൽക്കാൻ അവസാനം വരെ ശ്രമിച്ചെങ്കിലും മൈക്രോസോഫ്റ്റിന്റെ വിൻഡോസ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റവും തോൽവി സമ്മതിച്ചിടത്താണ് വേറിട്ട വഴിയിലൂടെ കയ് ഒഎസിന്റെ കുതിപ്പ്.

കയ് ഒഎസിന്റെ കുതിപ്പ് ജിയോ ഫോണിന്റെ വരവോടെയാണ്. വാട്‌സാപ്പും ഫേസ്‌ബുക്കും ഉൾപ്പെടെയുള്ള ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തിക്കുന്ന ജിയോ ഫോൺ പ്രചാരം നേടിയപ്പോൾ കയ് ഒഎസ് മുഖ്യധാരയിലേക്കുയർന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കയ് ഒഎസ് ഇതിനോടകം മൂന്നു കോടിയിലേറെ ഫോണുകളിൽ പ്രവർത്തിക്കുന്നുണ്ട്. ജിയോ ഫോണിൽ കയ് ഒഎസ് അവതരിപ്പിച്ചതിനോടൊപ്പം മുകേഷ് അംബാനി 47 കോടി രൂപ നിക്ഷേപം നടത്തി കയ് ഒഎസിൽ 16% ഓഹരികൾ സ്വന്തമാക്കിയിരുന്നു.

ഇന്ത്യയ്ക്കു പുറമെ കാനഡയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും കയ് ഒഎസ് പ്രചാരം നേടിവരികയാണ്. കായ് ഒഎസിന്റെ നേട്ടങ്ങൾ ആൻഡ്രോയ്ഡ് ആസ്ഥാനത്തു വരെയെത്തിയപ്പോൾ നിക്ഷേപവുമായി ഗൂഗിളും എത്തി. ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കി അനേകം സ്വതന്ത്ര ബ്രൗസറുകൾ ലഭ്യമാണെങ്കിലും ലിനക്‌സ് അധിഷ്ഠിത ബ്രൗസർ എൻജിനിൽ കയ് പോലെ ശക്തമായ മറ്റൊരു മൊബൈൽ ഒഎസില്ല. ജൂണിൽ 150 കോടി രൂപ പ്രാഥമിക നിക്ഷേപം നടത്തിയ ഗൂഗിൾ കയ് ഒഎസിന് ഗൂഗിൾ ആപ്പുകളും ലഭ്യമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP