Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫേസ്‌ബുക്കിനും ട്വിറ്ററിനും ഭീഷണിയാകാൻ വേണ്ടി എട്ടുവർഷം മുമ്പ് പിറവിയെടുത്തു; ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനി ഓർക്കുട്ടിനെക്കാൾ വേഗത്തിൽ ജനം കൈവിട്ടു; ലോകത്തെ നമ്പർ വൺ സ്ഥാപനമായിട്ടും ഗൂഗിൾ പ്ലസിന് ചരമഗീതമെഴുതി ഗൂഗിൾ; ഗൂഗിൾ പ്ലസ് സോഷ്യൽ നെറ്റ്‌വർക്ക് അടച്ചുപൂട്ടിത്തുടങ്ങി

ഫേസ്‌ബുക്കിനും ട്വിറ്ററിനും ഭീഷണിയാകാൻ വേണ്ടി എട്ടുവർഷം മുമ്പ് പിറവിയെടുത്തു; ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനി ഓർക്കുട്ടിനെക്കാൾ വേഗത്തിൽ ജനം കൈവിട്ടു; ലോകത്തെ നമ്പർ വൺ സ്ഥാപനമായിട്ടും ഗൂഗിൾ പ്ലസിന് ചരമഗീതമെഴുതി ഗൂഗിൾ; ഗൂഗിൾ പ്ലസ് സോഷ്യൽ നെറ്റ്‌വർക്ക് അടച്ചുപൂട്ടിത്തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: തൊട്ടതെല്ലാം പൊന്നാക്കിയവരാണ് ഐ.ടി. ലോകത്തെ ഭീമന്മാരായ ഗൂഗിൾ. എന്നാൽ, സോഷ്യൽ മീഡിയയുടെ കാര്യത്തിൽ അവർക്ക് ഇതേവരെ പച്ചപിടിക്കാനായിട്ടില്ല. ഫേസ്‌ബുക്കിനും ട്വിറ്ററിനും ഭീഷണിയെന്ന നിലയിൽ എട്ടുവർഷം മുമ്പ് ഗൂഗിൾ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഗൂഗിൾ പ്ലസ് അടച്ചുപൂട്ടാൻ ഗൂഗിൾ തീരമാനിച്ചു. ഇതിന്റെ ഭാഗമായി ഗൂഗിൾ പ്ലസ്സിൽ അപ്‌ലോഡ് ചെയ്തിരുന്ന ഉള്ളടക്കം ഡിലീറ്റ് ചെയ്തുതുടങ്ങി.

ആവേശത്തോടെയാണ് ഗൂഗിളിന്റെ സോഷ്യൽ മീഡിയയെ ലോകം വരവേറ്റത്. കോടിക്കണക്കിനാളുകൾ അതിൽ ചേരുകയും ചെയ്തു. ചേർന്നതല്ലാതെ, ചുരുക്കം ആളുകൾ മാത്രമാണ് അതിലേക്ക് കണ്ടന്റ് നൽകിയിരുന്നത്. മറുഭാഗത്ത് ഫേസ്‌ബുക്കും ട്വിറ്ററും അനുദിനം വളർന്നുകൊണ്ടിരുന്നപ്പോൾ, ഗൂഗിൾ പ്ലസ് പഴയ കണ്ടന്റുമായി കാലഹരണപ്പെട്ടുകൊണ്ടിരുന്നു. ഇതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗൂഗിൾ പ്ലസ്സിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചത്.

ഇന്നലെ മുതൽ ഗൂഗിൾ പ്ലസ്സിന്റെ സൈറ്റിൽ പ്രവേശിക്കുമ്പോൾ, ഗൂഗിൾ പ്ലസ് മരിച്ചുവെന്ന തലവാചകമാകും നിങ്ങളെ കാത്തിരിക്കുന്നത്. ഉപഭോക്താക്കൾക്കും ബ്രാൻഡ് അക്കൗണ്ടുകൾക്കും ഗൂഗിൾ പ്ലസ് മേലിൽ ലഭ്യമാകില്ല എന്ന അറിയിപ്പും ഇതോടൊപ്പമുണ്ട്. കഴിഞ്ഞവർഷം തന്നെ ഗൂഗിൾ പ്ലസിന് കമ്പനി മരണവാറന്റ് നൽകിയിരുന്നെന്നും എന്നിട്ടും സൈറ്റിനെ കൈവിടാതിരുന്ന വിശ്വസ്തർക്ക് 2019 ഓഗസ്റ്റ് വരെ സമയം അനുവദിക്കുമെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചുലക്ഷത്തോളം ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സൈറ്റ് ഉപേക്ഷിക്കാനുള്ള ആലോചന തുടങ്ങിയത്. ഏതാനും മാസത്തിനുശേഷം, അഞ്ചേകാൽ കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന കുറ്റസമ്മതം ഗൂഗിൾ നടത്തിയതോടെ, പ്ലസ്സിനെ പൂർണമായും ആളുകൾ കൈവിട്ടു. ഇതോടെയാണ് സൈറ്റ് അടച്ചുപൂട്ടാനുള്ള നടപടികൾ ഗൂഗിളും ആരംഭിച്ചത്. ഓഗസ്റ്റുവരെ സമയം നൽകാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പൂട്ടൽ നേരത്തെയാക്കിയത് അതുകൊണ്ടാണ്.

അക്കൗണ്ടുകൾ ഡിലീറ്റ് ആക്കുന്നതിന് മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള കണ്ടന്റ് ബാക്കപ്പ് ചെയ്യാൻ ജനുവരിയിൽ ഗൂഗിൾ ഉപയോക്താക്കളോട് നിർദേശിച്ചിരുന്നു. അങ്ങനെ ചെയ്യാത്തവർക്ക് അവരുടെ പോസ്റ്റുകൾ ഇനി ലഭിച്ചെന്ന് വരില്ല. പുതിയ പ്രൊഫൈലുകൾ ഉണ്ടാക്കുന്നത് ഫെബ്രുവരി നാലിന് അവസാനിപ്പിച്ചിരുന്നു. യുട്യൂബുമായി ചേർന്ന് ഗൂഗിൾ പ്ലസ്സിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ നടത്തിയ അവസാന വട്ട ശ്രമവും ഫലിക്കാതെ വന്നതോടെയാണ് സൈറ്റ് അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP