Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഗൂഗിൾ പ്ലേ സ്‌റ്റോറിന് പണികൊടുത്ത് പേടിഎം; സ്വന്തം മിനി ആപ് സ്റ്റോർ അവതരിപ്പിച്ച് ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനം

ഗൂഗിൾ പ്ലേ സ്‌റ്റോറിന് പണികൊടുത്ത് പേടിഎം; സ്വന്തം മിനി ആപ് സ്റ്റോർ അവതരിപ്പിച്ച് ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനം

സ്വന്തം ലേഖകൻ

ന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനമായ പേടിഎം ഇന്ത്യൻ ഡെവലപ്പർമാരെ പിന്തുണയ്ക്കുന്നതിനായി മിനി ആപ്ലിക്കേഷൻ സ്റ്റോർ ആരംഭിച്ചു. രാജ്യത്തെ ആപ്ലിക്കേഷൻ നിർമ്മാതാക്കളെയും സ്റ്റാർട്ട്അപ്പുകളെയും സഹായിക്കാനാണ് പേടിഎം മിനി ആപ് സ്റ്റോർ തുടങ്ങിയത്. ഗൂഗിൾ പ്ലേ സ്റ്റോർ കമ്മീഷനായി 30 ശതമാനം തുകയാണ് ഈടാക്കുന്നത്. ഇതിനൊരു പരിഹാരമായാണ് പുതിയ ആപ് സ്റ്റോർ. ഡെവലപ്പർമാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മിനി-ആപ് സ്റ്റോർ സഹായിക്കുമെന്ന് പേടിഎം പറഞ്ഞു.

പേടിഎമ്മിനെ ഇക്കഴിഞ്ഞ മാസം ഗൂഗളിന്റെ ആപ് സ്‌റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. ചൂതാട്ട ഗെയിമിങ്ങിനെക്കുറിച്ചുള്ള ഡെവലപ്പർ മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് സെപ്റ്റംബർ 18ന് പേടിഎമ്മിന്റെ പേയ്മെന്റ് ആപ്ലിക്കേഷൻ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തത്. തുടർന്ന് പ്രശ്‌ന പരിഹാത്തിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് പേടിഎം സ്വന്തം ആപ് സ്റ്റോർ തന്നെ തുടങ്ങിയത്.

ഡെക്കാത്ത്ലോൺ, ഓല, റാപ്പിഡോ, നെറ്റ്‌മെഡ്‌സ്, 1 എംജി, ഡൊമിനോസ് പിസ്സ, ഫ്രെഷ്‌മെനു, നോബ്രോക്കർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ മുന്നൂറിലധികം ആപ്ലിക്കേഷനുകൾ പേടിഎം ആപ്പ് സ്റ്റോറിന്റെ ഭാഗമായതായി കമ്പനി അറിയിച്ചു. ഇതോടെ കൂടുതൽ ആപ്ലിക്കേഷനുകൾ പേടിഎമ്മിനെ സമീപിക്കുമെന്നാണ് അറിയുന്നത്. പേടിഎമ്മിന്റെ മുഖ്യ എതിരാളി ഫോൺപേ 2018 ജൂണിൽ ഇൻ-ആപ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുകയും 2019 ഒക്ടോബറിൽ ഫോൺപേ സ്വിച്ചിലേക്ക് പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച സ്റ്റാർട്ടപ്പ് സ്ഥാപകരായ പേടിഎമ്മിന്റെ വിജയ് ശേഖർ ശർമ, റേസർപെയുടെ ഹർഷിൽ മാത്തൂർ എന്നിവരും മറ്റ് 50 സ്ഥാപകരും ഗൂഗിളിനെ വെല്ലുവിളിക്കാൻ ഒരു ഇന്ത്യൻ ആപ്ലിക്കേഷൻ സ്റ്റോർ നിർമ്മിക്കാനുള്ള സാധ്യത ചർച്ചചെയ്തിരുന്നു. ഇതേതുടർന്ന് ഒരു പ്രത്യേക നീക്കത്തിൽ, നിരവധി സ്റ്റാർട്ടപ്പുകളുള്ള ഇൻഡസ്ട്രി ബോഡി ഇന്റർനെറ്റും മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും (ഇമായ്) പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു കൂട്ടായ തന്ത്രം തേടിയിരുന്നു.

അതേസമയം മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ആപ്പിൾ, ഗൂഗിൾ കമ്പനികളുടെ കീഴിലുള്ള ആപ് സ്റ്റോറുകൾക്ക് പകരം ഇന്ത്യയിൽ തന്നെ സ്വന്തം ആപ് സ്റ്റോർ തുടങ്ങാനാണ് പുതിയ നീക്കം. ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ പേടിഎം പോലുള്ള നിരവധി കമ്പനികൾ നിയമ വെല്ലുവിളി നേരിടുന്ന സമയത്താണ് പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് സ്വന്തം ആപ്ലിക്കേഷൻ സ്റ്റോർ ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ചാനലുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, സർക്കാരിന്റെ തന്നെ മൊബൈൽ സേവാ ആപ് സ്റ്റോർ ഇതിനായി ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. ആപ് സ്റ്റോറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP