Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുസ്തകങ്ങളും മുട്ടയും കുപ്പിയും ആണിയും ലാപ്ടോപ്പും അടുക്കാൻ പറഞ്ഞപ്പോൾ പൊട്ടാത്തവിധം അടുക്കി; മനുഷ്യനെപ്പോലെ വിവേകത്തോടെ പെരുമാറുന്ന നിർമ്മിത ബുദ്ധി കണ്ടെത്തി; ചാറ്റ് ജി പി ടിയുടെ ചേട്ടൻ ജി പി ടി 4 മനുഷ്യ ബുദ്ധിയെ മറികടക്കും

പുസ്തകങ്ങളും മുട്ടയും കുപ്പിയും ആണിയും ലാപ്ടോപ്പും അടുക്കാൻ പറഞ്ഞപ്പോൾ പൊട്ടാത്തവിധം അടുക്കി; മനുഷ്യനെപ്പോലെ വിവേകത്തോടെ പെരുമാറുന്ന നിർമ്മിത ബുദ്ധി കണ്ടെത്തി; ചാറ്റ് ജി പി ടിയുടെ ചേട്ടൻ ജി പി ടി 4 മനുഷ്യ ബുദ്ധിയെ മറികടക്കും

മറുനാടൻ മലയാളി ബ്യൂറോ

ധികം വൈകാതെ മനുഷ്യൻ സാങ്കേതിക വിദ്യയുടെ അടിമകൾ ആകുമെന്ന് എലൻ മസ്‌കിനെ പോലുള്ളവർ പറഞ്ഞത് സംഭവിക്കാൻ ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന് അടിവരയിട്ട് പറയുകയാണ് ചാറ്റ് ജി പി ടിയുടെ ഏറ്റവും പുതിയ പതിപ്പ്. മനുഷ്യരുടേതിനു സമാനമായ വിവേചന ബുദ്ധി ഇത് പ്രദർശിപ്പിക്കുന്നതായി ഒരു പരീക്ഷണത്തിൽ തെളിഞ്ഞു. മൈക്രോസോഫ്റ്റിന്റെ ബിങ് ചാറ്റ് ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ജി പി റ്റി 4 ആണ് ഇപ്പോൾ മനുഷ്യരെ പോലെ പെരുമാറാൻ തുടങ്ങിയിരിക്കുന്നത്.

ഒരു ബുക്ക്, ഒൻപത് മുട്ടകൾ, ഒരു ലാപ്ടൊപ്പ്, ഒരു കുപ്പ്, ഒരു ആണി എന്നിവഅടുക്കി വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, തികഞ്ഞ വിവേചന ബുദ്ധിയോടെ, മുട്ടകൾ ഒന്നും തന്നെ പൊട്ടാത്ത വിധത്തിൽ അവ ക്രമീകരിക്കാൻ ജി പി ടി 4 ന് കഴിഞ്ഞു. ഏറ്റവും താഴെ ബുക്കും എറ്റവും മുകളിൽ ആണിയുമായാണ് ഈ വസ്തുക്കളെ ഇത് ക്രമീകരിച്ചത്.

മുട്ടി പൊട്ടിപ്പോകാതിരിക്കാനുള്ള നിർദ്ദേശങ്ങളും അത് നൽകിയിരുന്നു. ഒരുപക്ഷെ, ഇന്നുവരെ മനുഷ്യന് മാത്രം കഴിഞ്ഞിരുന്ന ഒരു കാര്യമാണ് ഇപ്പോൾ നിർമ്മിതി ബുദ്ധി ചെയ്തിരിക്കുന്നത്. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിൽ അതിവേഗം പരിണാമങ്ങൾ സംഭവിക്കുന്നു എന്ന ആശങ്കയെ ഉറപ്പിക്കുന്ന ഒന്നാണ് ഈ പരീക്ഷണഫലം. ഇതേ വേഗതയിൽ സാങ്കേതിക വിദ്യ മുന്നേറിയാൽ 2045 ആകുമ്പോഴേക്കും ഇവയെ നിയന്ത്രിക്കാൻ മനുഷ്യനാൽ കഴിയാതെ വരും എന്ന ആശങ്കയും ഇതോടെ ബലപ്പെടുകയാണ്.

മൈക്രോസോസ്ഫ്റ്റിൽ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന പീറ്റർ ലീയെ ഉദ്ധരിച്ചു കൊണ്ട് ന്യുയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തികഞ്ഞ അവിശ്വാസത്തോടെയാണ് താൻ ഈ പരീക്ഷണം ആരംഭിച്ചതെന്ന് ലീ പറയുന്നു. എന്നാൽ, പരീക്ഷണം പുരോഗമിച്ചു തുടങ്ങിയതോടെ ആദ്യമാദ്യം ചെറിയ അസ്വസ്ഥത തോന്നി, പിന്നീട് അതൊരു ആശങ്കയായും അവസാനം ഭയത്തിലും കലാശിച്ചു എന്നും ലീ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ലീ യും സഹപ്രവർത്തകരും തങ്ങളുടെ പരീക്ഷണത്തിന്റെ പേപ്പർ പ്രസിദ്ധീകരിച്ചത്. എന്നാൽ അടുത്തിടെ മാത്രമാണ് അത് പൊതുശ്രദ്ധ പിടിച്ചു പറ്റിയത്.

155 പേജുള്ള റിപ്പോർട്ടിന്റെ 11-ാം പേജ് മുതൽക്കാണ് പരീക്ഷണത്തിന്റെ വിശദാംശങ്ങൾ പറയുന്നത്. തങ്ങളുടെ കൈവശം ഒരു ബുക്ക്, ഒൻപത് മുട്ടകൾ ഒരു ലാപ്പ്ടോപ്പ്, ഒരു കുപ്പി, ഒരു ആണി എന്നിവയുണ്ടെന്നും അവ എങ്ങനെയാണ് ഷെൽഫിൽ അടുക്കിവയ്ക്കേണ്ടതെന്നും ജി പി റ്റി 4 നോട് ചോദിക്കുകയായിരുന്നു. മേശയോ, നിലമോ പോലുള്ള ഒരു പരന്ന പ്രതലത്തിൽ ആദ്യം ബുക്ക് വയ്ക്കാനായിരുന്നു ജി പി ടി4 ആവശ്യപ്പെട്ടത്.

പിന്നീട് അതിനു മുകളിലായി മൂന്ന് മുട്ടകൾ വീതം ഒരു വരിയിൽ വരുന്ന രീതിയിൽ മൂന്ന് വരികളായി മുട്ടകൾ ക്രമീകരിക്കാൻ ആവശ്യപ്പെട്ടു. മുട്ടകൾ ക്രമീകരിക്കുമ്പോൾ അവയ്ക്കിടയിൽ അല്പം സ്ഥലം ഒഴിച്ചിടണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെയായാൽ, മുട്ടകൾ തുല്യമായി ഭാരം പങ്കിടുമെന്നും ജി പി റ്റി 4 പറഞ്ഞു. മുട്ടകൾ കൈകാര്യം ചെയ്യുമ്പോൾ അവ പൊട്ടാതെ സൂക്ഷിക്കണം എന്നു കൂടി നിർമ്മിത ബുദ്ധി പറഞ്ഞതോടെ ലീയുടെയും കൂട്ടരുടെയും കിളിപോയി എന്നാണ് ലീ പറയുന്നത്.

പിന്നീട്, ലാപ്പ് ടോപ്പ്, സ്‌ക്രീൻ താഴെയും കീബോർദ് മുകളിലും വരുന്ന രീതിയിൽ മുട്ടകൾക്ക് മേൽ വയ്ക്കാൻ നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ എല്ലാം തന്നെ സ്‌ക്രീനിൽ ടൈപ്പ് ചെയ്ത് കാണിക്കുകയായിരുന്നു. ലാപ്പ്ടോപ്പിന്റെ മിനുസമായ പ്രതലമാണ് മുട്ടകളിൽ സ്പർശിച്ചത് എന്നതിനാലും, ഭാരം തുല്യമായി പങ്കിട്ടതിനാലും മുട്ടകൾ പൊട്ടിയില്ല. പിന്നീട് അതിനു മെൽ കുപ്പി വയ്ക്കാനായിരുന്നു നിർദ്ദേശം. കുപ്പിക്കകത്ത് ഒന്നും ഉണ്ടാകരുത് എന്നും നിർദ്ദേശം വന്നു. പിന്നീട് കുപ്പിക്ക് മുകളിലായി ആണിയും വെച്ചു.

ജി പി ടി ലോകത്താകെ ഒരു സംഭവമായി കഴിഞ്ഞ് വെറും നാലുമാസത്തിനിടെയായിരുന്നു ജി പി ടി 4ഇറങ്ങിയത്. ഇത് വികസിപ്പിച്ച ഓപ്പൺ എ ഐ അന്ന് പറഞ്ഞത് നിർമ്മിതി ബുദ്ധിയുടെ മറ്റൊരു സാധ്യത കൂടി ഉപയോഗിക്കാൻ സാധിച്ചു എന്നായിരുന്നു. മൈക്രോസോഫ്റ്റിന്റെ ബിങ് ചാറ്റിന്റെ ഘടകമായ ജി പി ടി ഇതിനോടകം തന്നെ കുട്ടികൾക്കായുള്ള കഥാ രചന മുതൽ വെബ്സ്സൈറ്റ് വികസിപ്പിക്കുന്നത് വരെ മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിവ് തെളിയിച്ചതാണ്. ഇപ്പോഴിതാ, മനുഷ്യർക്ക് മാത്രം സ്വന്തമെന്ന് കരുതപ്പെട്ട വിവേചന ബുദ്ധിയും അതിന് ഉണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ്.

അതിനിടയിൽ,. നിർമ്മിത ബുദ്ധിയിലെ വികസനം ഒരുപക്ഷെ മാനവ കുലത്തിന് അപകടകരമായേക്കാം എന്ന് ജി പി ടിയുടെ സ്രഷ്ടാവ് സാം ആൽട്മാൻ സമ്മതിച്ചു. അമേരിക്കൻ കോൺഗ്രസ്സിൽ അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന, അംഗങ്ങളുടെ ചോദ്യോത്തര വേളയിലാന് സാം ഇത് സമ്മതിച്ചത്. മനുഷ്യ ചരിത്രം തന്നെ മാറ്റിയെഴുതാൻ നിർമ്മിതി ബുദ്ധിക്ക് കഴിഞ്ഞേക്കുമെന്നും, അത് നല്ലതിനാണോ ചീത്തയ്ക്കാണൊ എന്നത് കണ്ടറിയെണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP