Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

എല്ലാ മൊബൈൽ ഫോണുകൾക്കും ഹാൻഡ് ഹെൽഡ് ഡിവൈസുകൾക്കും ഒരേ തരത്തിലുള്ള ചാർജർ നിർബന്ധമാക്കി യൂറോപ്യൻ യൂണിയൻ; 2024 മുതൽ എല്ലാവരും സി ടൈപ്പ് ചാർജർ മാത്രമേ നിർമ്മിക്കാവൂ; എല്ലാറ്റിനും വ്യത്യാസം കണ്ടെത്തുന്ന ആപ്പിളിന് വൻ തിരിച്ചടി

എല്ലാ മൊബൈൽ ഫോണുകൾക്കും ഹാൻഡ് ഹെൽഡ് ഡിവൈസുകൾക്കും ഒരേ തരത്തിലുള്ള ചാർജർ നിർബന്ധമാക്കി യൂറോപ്യൻ യൂണിയൻ; 2024 മുതൽ എല്ലാവരും സി ടൈപ്പ് ചാർജർ മാത്രമേ നിർമ്മിക്കാവൂ; എല്ലാറ്റിനും വ്യത്യാസം കണ്ടെത്തുന്ന ആപ്പിളിന് വൻ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

2024 ആകുമ്പോഴേക്കും എല്ലാ മൊബൈൽ ഫോണുകൾക്കും അതുപോലെ കൈയിൽ പിടിച്ചു നടക്കുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും യു എസ് ബി- സി ചാർജറുകൾ നിർബന്ധമാക്കാൻ ഒരുങ്ങ്വുകയാണ് യൂറോപ്യൻ യൂണിയൻ. ഇതോടെ യൂറോപ്പിൽ വിൽക്കുന്ന ഐഫോണുകളുടെ കണക്ടറുകൾ മാറ്റി രൂപ കല്പന ചെയ്യേണ്ട സാഹചര്യമാണ് ആപ്പിളിന് ഉണ്ടായിരിക്കുന്നത്. ഇന്നലെ സ്ട്രാസ്ബർഗിൽ നടത്തിയ ഒരു പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്. 2024 മുതൽ യൂറോപ്യൻ യൂണിയനിലെ 27 അംഗ രാജ്യങ്ങളിൽ ഐ ഫോൺ വിൽക്കണമെങ്കിൽ അതിന്റെ ചാർജ്ജിങ് പോർട്ടുകളിൽ വ്യത്യാസം വരുത്തേണ്ടതായി വരും.

നിലവിൽ ആപ്പിൾ ഉപയോഗിക്കുന്നത് അവർക്ക് പ്രൊപ്രൈറ്ററി അവകാശമുള്ള ലൈറ്റ്നിങ് എന്നറിയപ്പെടുന്ന പവർ കണക്ടർ ടെക്നോളജിയാണ് ഉപയോഗിക്കുന്നത് യു എസ് ബി- സി കണക്ടറുകളും. ഇലക്ട്രോണിക്മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് സ്മാർട്ട് ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ചാർജ്ജറുകൾ ഏകീകരിക്കാൻ യൂറോപ്യൻ യൂണീയൻ തീരുമാനിച്ചത്. എന്നാൽ, ഇത്തരത്തിലുള്ള ഒരു നയം, പുതിയ പുതിയ ആശയങ്ങൾ വരുന്നത് തടയും എന്നാണ് ആപ്പിൾ പറയുന്നത്. പുതിയ കണ്ടുപിടുത്തങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ വിഘാതമാകും എന്നും അവർ പറയുന്നു.

യൂറോപ്പിൽ എല്ലാ വർഷവും 11,000 മെട്രിക് ടൺ ചാർജറുകളാണ് ഉപയോഗശൂന്യമാകുന്നത് എന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ പുതിയ നിയമത്തിന്റെ ഭാഗമായി, മൊബൈൽ ഫോൺ വാങ്ങുമ്പോൾ അതിനോടൊപ്പം ചാർജർ വാങ്ങണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും ഉപഭോക്താവിന് ലഭിക്കും.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഈ നിയമത്തെ കുറിച്ചുള്ള ആദ്യ പ്രസ്താവന പുറത്ത് വന്നതെങ്കിലും ഏതാണ്ട് ഒരു പതിറ്റാണ്ട് മുൻപ് തന്നെ യൂറോപ്യൻ പാർലമെന്റ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ വരുന്ന 2024 ശരത്ക്കാലത്തോടെ മൊബൈൽ ഫോനും അതുപോലുള്ള ചെറുതും ഇടത്തരം വലിപ്പമുള്ളതുമായ ഇലക്ട്രോണിക് ഉപകരണങ്ങളുചാർജ്ജ് ചെയ്യുവാൻ ഒരേ ചാർജർ ഉപയോഗിക്കാനാകും.

മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഈ റീഡറുകൾ, ഇയർബഡുകൾ, ഡിജിറ്റൽ കാമറകൾ, ഹെഡ് ഫോണുകൾ, ഹെഡ് സെറ്റുകൾ, ഹാൻഡ് ഹെൽഡ് വീഡിയോ ഗെയിം കൺസോളുകൾ, പോർട്ടബിൾ സ്പീക്കറുകൾ തുടങ്ങിയവയൊക്കെ ഈ നിയമത്തിന്റെ പരിധിയിൽ വരും. ലാപ്ടോപ്പുകളും ഈ നിയമത്തിന്റെ പരിധിയിൽ പെടുമെങ്കിലും അവർക്ക്, സിസ്റ്റം രൂപ കല്പനയിൽ മാറ്റം വരുത്താൻ കൂടുതൽ സമയം നൽകിയിട്ടുണ്ട്. ആത്യന്തികമായി ഇത് ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു നടപടിയായിട്ടാണ് വിലയിരുത്തുന്നത്. അനാവശ്യമായി ചാർജറുകൾ വാങ്ങുന്നതിന്റെ പണചെലവ് കുറയ്ക്കാം എന്നു മാത്രമല്ല, ഇ- മാലിന്യത്തിൽനിന്നും വലിയൊരളവിൽ മുക്തിയും ലഭിക്കും.

ഈ നിയമം എല്ലാ നിർമ്മാതാക്കൾക്കും ബാധകമായിരിക്കും എന്ന് യൂറോപ്യൻ പാർലമെന്റ് വക്താവ് അറിയിച്ചു. ആപ്പിളിനായാലും അവരുടേ ഉദ്പന്നങ്ങൾ യൂറോപ്യൻ വിപണിയിൽ വിൽക്കണമെങ്കിൽ ഇത് അനുസരിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. അവർ യു എസ് ബി-സി ചാർജർ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ രൂപകല്പനയിൽ മാറ്റം വരുത്തട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP