Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്ക് ചെറുജീവികളെ ഇറക്കി പുതിയ പരീക്ഷണം; ബഹിരാകാശ ജീവിതം ജീവികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠന വിധേയമാക്കും; സ്‌പേസ് സ്റ്റേഷനിലേക്ക് മനുഷ്യരെ അയയ്ക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണം വിജയത്തിലേക്ക്; സ്‌പേസ് എക്‌സിന്റെ പുതിയ ബഹിരാകാശ ദൗത്യത്തെക്കുറിച്ചറിയാം

ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്ക് ചെറുജീവികളെ ഇറക്കി പുതിയ പരീക്ഷണം; ബഹിരാകാശ ജീവിതം ജീവികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠന വിധേയമാക്കും; സ്‌പേസ് സ്റ്റേഷനിലേക്ക് മനുഷ്യരെ അയയ്ക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണം വിജയത്തിലേക്ക്; സ്‌പേസ് എക്‌സിന്റെ പുതിയ ബഹിരാകാശ ദൗത്യത്തെക്കുറിച്ചറിയാം

മറുനാടൻ മലയാളി ബ്യൂറോ

സ്‌പേസ് എക്‌സിന്റെ പുതിയ ദൗത്യത്തിൽ ബഹിരാകാശത്തിലെ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്ക് ഇറക്കിയത് 50,000 ഓളം ചെറുജീവികളെ. മിന്നാമിനുങ്ങും, വിവിധതരം പുഴുക്കൾ തുടങ്ങിയ ഈ ജീവികളെ ഇറക്കിയത് ബഹിരാകാശത്തെ ദീർഘനാളത്തെ ജീവിതം മനുഷ്യരിൽ എന്ത് സ്വാധീനമുണ്ടാക്കുമെന്ന് പഠിക്കുന്നതിനായി. കേപ് കനവരലിൽ നിന്നും കുതിച്ചുയർന്ന ഒരു ഫാൾക്കൻ റോക്കറ്റിലാണ് ഈ കൊച്ചു ബഹിരാകാശ സഞ്ചാരികൾ വ്യാഴാഴ്‌ച്ച ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ എത്തിയത്.

മൈക്രോഗ്രാവിറ്റ് സാഹചര്യത്തിലായിരിക്കും ഈ ജീവികളെ കുറിച്ച് പഠിക്കുക. അതുവഴി ബഹിരാകാശത്തായിരിക്കുമ്പോൾ, ബഹിരാകാശസഞ്ചാരികളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള പഠനം നടത്താനാവും. മാത്രമല്ല, ദീർഘനാൾ ബഹിരാകാശത്ത് തങ്ങിയാൽ അത് മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നും പഠിക്കുന്നുണ്ട്. ഇന്നലെ സ്‌പേസ് സ്റ്റേഷനിൽ എത്തിയ ജീവികളുടെ കൂട്ടത്തിലുള്ള ബോബ്‌റ്റൈൽ സ്‌ക്വിഡ് എന്ന സമുദ്ര ജീവിക്ക് മനുഷ്യനോടേതിന് സമാനമായ പ്രതിരോധ സംവിധാനമാണുള്ളത്.

മാത്രമല്ല, മനുഷ്യർ ഉൾപ്പടെയുള്ള ജന്തുഗണങ്ങളുടെ ശരീരത്തിൽവിവിധ പ്രക്രിയകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന സൂക്ഷ്മ ജീവികൾ ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കും എന്നതുകൂടി പഠനവിഷയമാക്കും. ദഹനത്തിനു സഹായിക്കുന്ന വിവിധ തരം ബാക്ടീരിയകൾ പോലെ മനുഷ്യരുമായി സൗഹാർദ്ദത്തിൽ സഹവർത്തിക്കുന്ന ഇത്തരം സൂക്ഷ്മാണുക്കളുടെ പഠനം വിശദമായി പഠിക്കുന്നു. മാംസപേശികളുടെ സ്വഭാവവും ഇവിടെ പഠന വിഷയമാണ്.

അതുമാത്രമല്ല, പാരമ്പര്യമായി ലഭിക്കുന്ന ചില ജനിതക വൈകല്യങ്ങൾ, മാംസപേശിയുടെ ബലക്ഷയം എന്നിവയുടെ ചികിത്സയുമായി ബന്ധപ്പെട്ട പഠനങ്ങളും നടക്കും. ഇപ്പോൾ ബഹിരാകാശത്തേക്ക് അയ്ഹച്ചിരിക്കുന്ന ജീവിഗണത്തിൽ ഉൾപ്പെടുന്ന സീനോഹാബിഡിറ്റിസ് എന്ന പുഴുവും മനുഷ്യരുമായി ഏറെ സമാനമായ ശാരീരിക സവിശേഷതകൾ ഉള്ള ജീവിയാണ്. മാംസപേശികളുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇതിനെയാണ് ഉപയോഗിക്കുക.

ജലത്തിലേയും കരയിലേയും അതികഠിനമായ സാഹചര്യങ്ങളിൽ പോലും ജീവിക്കാൻ കെല്പുള്ള ടാർഡിഗ്രേഡ്‌സ് എന്ന സൂക്ഷ്മ ജീവികളും ഇക്കൂട്ടത്തിൽ ഉണ്ട്. ബഹിരാകാശത്തെ സാഹചര്യങ്ങളെ അതിജീവിക്കുവാൻ അവയെ സഹായിക്കുന്ന നിശ്ചിത ജീനുകൾ കണ്ടെത്തുകയും അവയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയുമാണ് ലക്ഷ്യം.

സ്‌പേസ് സ്റ്റേഷൻ പൂർണ്ണമായും പ്രവർത്തങ്ക്ഷമമാക്കുന്നതിനായി ഉള്ള പ്രക്രിയകളിൽ ഒരു നാഴികക്കല്ലുകൂടി നാസ ഇതോടെ പിന്നിടുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP