Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

വ്യത്യസ്തമായ പർപ്പിൾ ഷേഡിൽ പുതിയ ഐ ഫോൺ 12 ഉം ഐഫോൺ 12 മിനിയും; എം വൺ ചിപ്പും ടച്ച് ഐഡിയും ഉള്ള ഐ മാക്കും ഏഴു ആകർഷണീയ വർണ്ണങ്ങളിൽ; ഫേഷ്യൽ റെക്കഗ്‌നിഷനോട് കൂടിയ ഐ പാഡ് പ്രോ അപ്പിളിന്റെ ''സ്പ്രിങ് ലോഡഡ്'' ഈവന്റിലെ വിശേഷങ്ങൾ അറിയാം

വ്യത്യസ്തമായ പർപ്പിൾ ഷേഡിൽ പുതിയ ഐ ഫോൺ 12 ഉം ഐഫോൺ 12 മിനിയും; എം വൺ ചിപ്പും ടച്ച് ഐഡിയും ഉള്ള ഐ മാക്കും ഏഴു ആകർഷണീയ വർണ്ണങ്ങളിൽ; ഫേഷ്യൽ റെക്കഗ്‌നിഷനോട് കൂടിയ ഐ പാഡ് പ്രോ അപ്പിളിന്റെ ''സ്പ്രിങ് ലോഡഡ്'' ഈവന്റിലെ വിശേഷങ്ങൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

സാങ്കേതിക മികവിനൊപ്പം മഴവില്ലിന്റെ മനോഹാരിതയും ഒരുമിപ്പിച്ച് ആപ്പിളിന്റെ പുതിയ ഐഫോൺ 12 പുറത്തിറങ്ങി. ഇന്നലെ നടന്ന വെർച്വൽ സ്പ്രിങ് ലോഡഡ് എന്ന ഈവന്റിലാണ് ആപ്പിൾ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐ ഫോണിനൊപ്പം ഐമാക് കമ്പ്യുട്ടറുകളും ഐപാഡുകളും ഇനിമുതൽ മഴവില്ലിന്റെ ഏഴുനിറങ്ങളിൽ ലഭ്യമാകും. 1080 പി ഫേസ് കാമറ, എച്ച് ഡി കാമറ എന്നിവയും സ്റ്റുഡിയോ ക്വാളിറ്റി മൈക്ക്, സിക്സ് സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയും ഐ മാക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സുരക്ഷിതമായി ലോഗ് ഇൻ ചെയ്യുവാൻ ടച്ച് ഐഡി സംവിധാനത്തോടെയാണ് കമ്പ്യുട്ടർ എത്തുന്നത്. ആപ്പിൾ പേ ഉപയോഗിച്ചുള്ള പർച്ചേസുകൾ, യൂസർ പ്രൊഫൈൽ മാറ്റൽ എന്നിവ ഇനിമുതൽ കേവലം ഒരു സ്പർശനം കൊണ്ട് സാധ്യമാകും. വരുന്ന വെള്ളിയാഴ്‌ച്ച മുതൽ പുതിയ പർപ്പിൾ ഐഫോൺ 12 ഉം ഐമാക് കമ്പ്യുട്ടറുകളും പ്രീ ഓർഡറിൽ ലഭ്യമാകും. ഷിപ്മെന്റ് മെയ്‌ രണ്ടാം പകുതിയോടെ ആരംഭിക്കും. എല്ലാവർഷവും ഏപ്രിലിലായിരിക്കും ആപ്പിളിന്റെ വാർഷിക പ്രൊഡക്ട് ഇവന്റുകൾ ആരംഭിക്കുക. കോവിഡ് പ്രതിസന്ധിമൂലം ഈ വർഷവും 2020-ലേതുപോലെ വെർച്വൽ ആയായിരുന്നു ഇത് നടത്തിയത്.

പർപ്പിളിന്റെ പുതിയ ഷേഡ് ഐഫോൺ 12 ലും ഐഫോൺ 12 മിനിയിലും ലഭ്യമായിരിക്കും. ഈ പുതിയ ഫോണിന്റെ ആകർഷണീയത ഉപഭോക്താക്കൾ തീർച്ചയായും ഇഷ്ടപ്പെടുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. നിലവിൽ ആകർഷണീയങ്ങളായ മറ്റ് അഞ്ചുവർണ്ണങ്ങളിൽ ഐഫോൺ12 ഉം ഐഫോൺ 12 മിനിയും ലഭ്യമാണ്. ഇതിനൊപ്പമാണ് ഇപ്പോൾ പർപ്പിൾ ഫോണും ഉൾപ്പെടുത്തിയിരിക്കുന്നത്. അഡ്വാൻസ്ഡ് ഡ്യൂവൽ കാമറ സിസ്റ്റം, സൂപർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ലേ, മെച്ചപ്പെട്ട ഈട്, ഏറ്റവും വേഗതയേറിയ എ 14 ബയോണിക് ചിപ്, കൂടിയ ബാറ്ററി ലൈഫ് എന്നിവ തീർച്ചയായും മെച്ചപ്പെട്ട 5 ജി അനുഭവം പകരും.

എന്നാലും ഏഴുവർണ്ണങ്ങളിലായി എത്തിയ ഐ മാക്കായിരുന്നു ഷോയുടെ മുഖ്യ ആകർഷണം. പച്ച, മഞ്ഞ, ഓറഞ്ച്, പിങ്ക്, പർപ്പിൾ, നീല, വെള്ളിവർണ്ണം എന്നീ നിറങ്ങളിലാണ് ഇപ്പോൾ ഐമാക് ലഭ്യമാവുക. ആപ്പിളിന്റെ എം 1 ചിപ്പ് ഉപയോഗിക്കുന്ന മാക് ബുക്ക് എയർ, 13- ഇഞ്ച് മാക് ബുക്ക് പ്രോ, മാക് മിനി തുടങ്ങിയ മാക് മോഡലുകളിലെ പുതിയ അംഗമാണ് ഐമാക്.4.5 കെ റെറ്റിന ഡിസ്പ്ലേ, ഏറ്റവും മികച്ച കാമറ, മൈക്ക്, സ്പീക്കറുകൾ എന്നിവ മാകിനെ തികച്ചും മികവുറ്റതാക്കുന്നു. ടച്ച് ഐഡിയാണ് ഇതിന്റെ മുഖ്യ ആകർഷണം. മാക് മോഡലുകളിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച സൗണ്ട് സിസ്റ്റമാണ് ഇതിൽ ഉള്ളതെന്നാൺ' ആപ്പിൾ അവകാശപ്പെടുന്നത്.

സ്പ്രിങ് ലോഡഡ് എന്ന ഈവന്റിൽ ആപ്പിൾ പ്രഖ്യാപിച്ച മറ്റൊരു പ്രധാന ഇനം പുതിയ ഐപാഡ് ആയിരുന്നു. ആപ്പിൾ തന്നെ നിർമ്മിക്കുന്ന എം 1 ചിപ്പ് ആദ്യമായി ഉപയോഗിക്കുന്ന ഐപാഡ് കൂടിയാണിത്. മാക് ഡെസ്‌ക്ടോപ് കമ്പ്യുട്ടറിന്റെ അതേ പ്രകടന നിലവാരം അതിനാൽ ഈ ഐപാഡിന് ലഭ്യമാകുന്നു. ഗ്രാഫിക് പ്രകടനം 1500 മടങ്ങ് വേഗതയേറിയതാണെന്ന് ആപ്പിൾ അവകാശപ്പെടുന്നു. അതുപോലെ 10 മണിക്കൂർ അധിക ബാറ്ററി ലൈഫും ഇതിൽ വാഗ്ദാനം നൽകുന്നു.

പുതിയ ലിക്വിഡ് റെറ്റിന എക്സ് ഡി ആർ ഡിസ്പ്ലേ, 5ജി കേപ്പബിലിറ്റി അൾട്രാ വൈഡ് ഫ്രണ്ട് കാമറ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 11 ഇഞ്ചിന്റെയും 12.9 ഇഞ്ചിന്റെയും ഐപാഡുകൾ ലഭ്യമാണ്. അടിസ്ഥാന മോഡലിൻ' 799 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 30 മുതൽ ഓർഡർ ആരംഭിക്കും. ഷിപ്മെന്റ് മെയ്‌ രണ്ടാമത്തെ ആഴ്‌ച്ചമുതൽ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP