Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കിയേക്കും; ഇന്ത്യയിൽ 5ജി സംവിധാനം വീണ്ടും വൈകാൻ സാധ്യത

ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കിയേക്കും; ഇന്ത്യയിൽ 5ജി സംവിധാനം വീണ്ടും വൈകാൻ സാധ്യത

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി പദ്ധതി നടപ്പിൽ വരതത്തുന്നതിൽ പങ്കാളികളാകാനിരുന്ന ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കിയേക്കും. ഇതോടെ ഇന്ത്യയിൽ 5ജി സംവിധാനം എത്തുന്നത് വീണ്ടും വൈകും. ഇരുകമ്പനികളെയും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണു ടെലികോം മന്ത്രാലയം നൽകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പരിഗണനയിലാണ്.

യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ പാത ഇന്ത്യയും പിന്തുടർന്നാൽ 5ജി സംവിധാനം വീണ്ടും വൈകും. അതേസമയം, ഇരു കമ്പനികളെയും ഒഴിവാക്കിയാൽ ഇന്ത്യയിലെ സേവനദാതാക്കൾക്ക് ഏറെ തിരിച്ചടിയാകും. വാവെയ്, എറിക്‌സൺ, നോക്കിയ, സാംസങ് എന്നിവയുമായി ചേർന്നാണു റിലയൻസ് ജിയോ 5ജി പരീക്ഷണത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വാവെയ്, സെഡ്ടിഇ, നോക്കിയ, എറിക്‌സൺ എന്നിവയാണ് എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികളുടെ പങ്കാളികൾ. സെഡ്ടിഇ, നോക്കിയ എന്നിവയുമായാണു ബിഎസ്എൻഎല്ലിന്റെ പങ്കാളിത്തം.

ഇക്കാര്യം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, രവിശങ്കർ പ്രസാദ്, എസ്. ജയശങ്കർ എന്നിവരുൾപ്പെട്ട ഉന്നതതല സമിതി ഏതാനും ദിവസം മുൻപു ചേർന്നിരുന്നു. ചൈനയുമായി സമീപകാലത്തുണ്ടായ തർക്കങ്ങളും സുരക്ഷ ഉൾപ്പെടെ പ്രശ്‌നങ്ങളും വിലക്കിനു കാരണമാകുമെന്നു ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 5ജി പരീക്ഷണത്തിന്റെ ഭാഗമായ വിവരങ്ങൾ രാജ്യത്തിനു പുറത്തു പോകുന്നതിലും മറ്റൊരു രാജ്യത്തിരുന്നു സാങ്കേതിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിലും കേന്ദ്രത്തിന് എതിർപ്പുണ്ട്.

എയർടെൽ നെറ്റ്‌വർക്കിൽ 30% സാങ്കേതിക സഹായം ലഭ്യമാക്കുന്നതു വാവെയാണ്; വോഡഫോൺ ഐഡിയയിൽ 40 ശതമാനവും. ബിഎസ്എൻഎല്ലിന്റെ 3ജി നെറ്റ്‌വർക്കിൽ ഭൂരിഭാഗവും സെഡ്ടിഇയുടെ സഹായത്തോടെയാണു ക്രമീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP