Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ആർത്തിയും വൈരാഗ്യവും മൂലം ഭൂമിയെ നക്കിത്തുടച്ച മനുഷ്യൻ ആകാശത്തിന്റെ സമാധാനം തീർക്കാനും പോകുന്നു; ബഹിരാകാശ യുദ്ധത്തിന്റെ വാതിൽ തുറന്ന് ശൂന്യാകാശത്ത് റഷ്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം; ഞെട്ടൽ മാറാതെ അമേരിക്കയും ബ്രിട്ടനും; ഉപഗ്രഹങ്ങളെ വേട്ടയാടിയും മനുഷ്യൻ വീറ് തീർക്കുമ്പോൾ ലോകത്തിന്റെ ഭാവി എങ്ങോട്ട്?

ആർത്തിയും വൈരാഗ്യവും മൂലം ഭൂമിയെ നക്കിത്തുടച്ച മനുഷ്യൻ ആകാശത്തിന്റെ സമാധാനം തീർക്കാനും പോകുന്നു; ബഹിരാകാശ യുദ്ധത്തിന്റെ വാതിൽ തുറന്ന് ശൂന്യാകാശത്ത് റഷ്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം; ഞെട്ടൽ മാറാതെ അമേരിക്കയും ബ്രിട്ടനും; ഉപഗ്രഹങ്ങളെ വേട്ടയാടിയും മനുഷ്യൻ വീറ് തീർക്കുമ്പോൾ ലോകത്തിന്റെ ഭാവി എങ്ങോട്ട്?

മറുനാടൻ മലയാളി ബ്യൂറോ

ശൂന്യാകാശത്തും അശാന്തി പടർത്തിക്കൊണ്ട് റഷ്യ ആന്റി സാറ്റലൈറ്റ് മിസൈൽ ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നു. ലോക സമാധാനത്തിന് തന്നെ ഭീഷണിയാണിതെന്ന് അമേരിക്കയും ബ്രിട്ടനും ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഈ ആയുധത്തിന്റെ അവശിഷ്ടങ്ങൾ പോലും, ഇന്ന് പല കാര്യങ്ങൾക്കും ലോകം ആശ്രയിക്കുന്ന കൃത്രിമോപഗ്രഹങ്ങൾക്ക് ഭീഷണിയാകുമെന്നാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ സ്പേസ് ഡയറക്ടറേറ്റ് പറയുന്നത്. റഷ്യയുടെ കോസ്മോസ് 2543 എന്ന കൃത്രിമോപഗ്രഹത്തിൽ നിന്നും വിക്ഷേപിച്ച ഈ മിസൈൽ മറ്റൊരു ഉപഗ്രഹത്തേയും ലക്ഷ്യം വച്ചിരുന്നില്ലെങ്കിലും ഒരു റഷ്യൻ ഉപഗ്രഹത്തിൻ! അടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയുടേയും സഖ്യകക്ഷികളുടെയും ബഹിരാകാര സംവിധാനങ്ങൾക്കുള്ള ഭീഷണി യഥാർത്ഥ്യമാണെന്നും, അത് വർദ്ധിച്ചുവരികയാണെന്നും ഉള്ളതിന്റെ ഉദാഹരണമാണിതെന്നാണ് അമേരിക്ക പ്രതികരിച്ചത്. ഇതാദ്യമായാണ് ബ്രിട്ടന്റേയും അമേരിക്കയുടേയും സൈന്യം റഷ്യ ആന്റി സാറ്റലൈറ്റ് ആയുധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുള്ളത്. ഇതിൻ! മുൻപ് റഷ്യ ചെറിയ രീതിയിൽ ബഹിരാകാശ യുദ്ധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര വിപുലമായ തോതിൽ ഇതാദ്യമായാണ് നടത്തുന്നത്.

ഇത് കൃത്രിമോപഗ്രഹത്തെ ഒരു ബഹിരാകാശ ആയുധകേന്ദ്രമായി ഉപയോഗിക്കുന്നതിന്റെ ആദ്യ പടിയാണ്. ഇത് ബഹിരാകാശത്ത് പുതിയ യുദ്ധമുഖം തുറക്കാനേ സഹായിക്കു എന്നാണ് യു എസ് പ്രതിരോധ വക്താവ് പറഞ്ഞത്. റഷ്യ അതിരുകൾ ലംഘിച്ചിരിക്കുന്നു എന്നും അവർ കുറ്റപ്പെടുത്തുന്നു. ആശയവിനിമയം ഉൾപ്പടെ പല കാര്യങ്ങൾക്കും ബ്രിട്ടൻ കൃത്രിമോപഗ്രഹങ്ങളെ ആശ്രയിക്കുന്നുണ്ട്.ഇത്തരത്തിൽ ഉപഗ്രഹങ്ങളെ നശിപ്പിച്ച് പല അടിയന്തര സേവനങ്ങളേയും നശിപ്പിക്കാൻ ഒരു ശത്രു രാജ്യത്തിന് കഴിയുമെന്ന് നേരത്തേ കാലാവസ്ഥാ നിരീക്ഷണ വകുപ്പും ആരോപിച്ചിരുന്നു.

സമാധാനപരമായ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ബഹിരാകാശത്തെ ഒരു പോർമുഖമാക്കി മാറ്റുന്നതാണ് റഷ്യയുടെ നടപടി എന്നാരോപിച്ച എയർ വൈസ് മാർഷൽ ഹാർവി സ്മിത്ത്, ഇപ്പോൾ ഉപയോഗിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ പോലും പല ഉപഗ്രഹങ്ങളുടെയും പ്രവർത്തനത്തിന് വിഘാതമാകുമെന്ന് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ഭാവിയിൽ നടത്തരുത് എന്ന് റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ വിഷയങ്ങളിൽ റഷ്യ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കൃത്രിമോപഗ്രഹത്തിനോട് ഘടിപ്പിച്ചാണ് ഈ ആയുധം ബഹിരാകാശത്തേക്ക് അയച്ചത്. ഭൂമിയിൽ നിന്നും ഉയർന്ന് പൊങ്ങിയതിന്റെ പതിനൊന്നാം നാൾ അത് ഉപഗ്രഹത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടു. അമേരിക്ക, ചൈന, റഷ്യ എന്നീ മൂന്ന് വൻശക്തികൾക്കിടയിലുള്ള, ചെലവേറിയ ആയുധ മത്സരം ഒഴിവാക്കാനാകുമെന്ന്, ഇന്നലെ വ്ളാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിക്കുമ്പോൾ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

ഈ സംഭവ വികാസങ്ങൾ സായുധ സേനയുടെ ഒരു ഭാഗമായി ശൂന്യാകശ യുദ്ധ സംരംഭങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന ചിന്തയിലേക്കാണ് അമേരിക്കയേയും നയിക്കുന്നത്. ശൂന്യാകാശത്ത് സാന്നിദ്ധ്യമുള്ള രാജ്യങ്ങളെല്ലാം കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെങ്കിൽ ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ അത് സർവ്വനാശത്തിൽ കലാശിക്കും എന്ന് ഉറപ്പുവരുത്തും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP