Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഡ്ജറ്റുകളോടെ റീഡിസൈൻ ചെയ്ത ഹോം സ്‌ക്രീനുമായി ആപ്പിളിന്റെ ഐ ഒ എസ് 14; സന്ദേശങ്ങൾ അയക്കുമ്പോഴും വീഡിയോ കാണുവാൻ സഹായിക്കുന്ന പിക്ച്ചർ ഇൻ പിക്ച്ചർ ടൂൾ; ഇന്റൽ ചിപ് ഉപേക്ഷിച്ച് സ്വന്തം പ്രൊസസ്സറുമായി പുതിയ മാക് ബുക്കും; ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലെ വിശേഷങ്ങൾ ഇങ്ങനെ

വിഡ്ജറ്റുകളോടെ റീഡിസൈൻ ചെയ്ത ഹോം സ്‌ക്രീനുമായി ആപ്പിളിന്റെ ഐ ഒ എസ് 14; സന്ദേശങ്ങൾ അയക്കുമ്പോഴും വീഡിയോ കാണുവാൻ സഹായിക്കുന്ന പിക്ച്ചർ ഇൻ പിക്ച്ചർ ടൂൾ; ഇന്റൽ ചിപ് ഉപേക്ഷിച്ച് സ്വന്തം പ്രൊസസ്സറുമായി പുതിയ മാക് ബുക്കും; ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലെ വിശേഷങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഫോണുകളുടെ ഉപയോഗം കൂടുതൽ സുഗമവും എളുപ്പവുമാക്കുവാനുള്ള നിരവധി പുതിയ ഫീച്ചറുകളുമായി ഐ ഒ എസ് 14 പുറത്തിറക്കിക്കൊണ്ട് ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിന് തുടക്കമായി. ഈ പുതിയ ഐ ഒ എസ് ഐ ഫോൺ 6എസിൽ ഉപയോഗിക്കാവുന്നതാണ്. പുതിയ ഐ ഒ എസിന്റെ നിരവധി സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആപ് ലൈബ്രറിയാണ്. അവസാനമില്ലാത്ത ആപ് പേജുകളിൽ പരതാതെ ആവശ്യമായ ആപ് എളുപ്പത്തിൽ ഉപയോഗിക്കുവാൻ സഹായിക്കുന്നതാണ് ഇത്. ഇത് സമാമായ ആപ്പുകളെ ഒരു ഗ്രൂപ്പ് ആക്കുന്നു. ഉദാഹരണത്തിന് ആപ്പിൾ ആർക്കേഡ് ഗെയിമുകളെല്ലാം ഒരൊറ്റ ക്ലിക്കിൽ ലഭ്യമാക്കുന്നതരത്തിൽ ഒരു ഗ്രൂപ്പ് ആക്കുന്നു. മാത്രമല്ല ഹോം സ്‌ക്രീനിൽ തിരക്ക് കുറക്കുന്നതിന് ഇത് ഹൈഡ് ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.

കുറച്ചുകാലം മുൻപ് വരെ ഉണ്ടായിരുന്ന ആൻഡ്രോയിഡിന്റെ ആപ് ഡ്രോയറിനോട് സാമ്യമുള്ളതാണ് ഇതും. അതുപോലെ റീഡിസൈൻ ചെയ്ത ഹോം സ്‌ക്രീനിൽ ആപ്പുകൾക്കൊപ്പം വിഡജറ്റുകളും സൂക്ഷിക്കാനാകും. ഉദാഹരണത്തിന് കാലാവസ്ഥ സൂചിപ്പിക്കുന്ന ഒരു വിഡ്ജറ്റ്, പ്രസ്തുത ആപ്പ് തുറക്കാതെ തന്നെ വിശദാംശങ്ങൾ ഉപയോക്താക്കൾക്ക് ഹോമെ സ്‌ക്രീനിൽ കാണുവാൻ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് വിഡജറ്റ് ഗാലറിയിലേക്ക് വിഡജറ്റുകൾ ചേർക്കാവുന്നതും ആവശ്യമില്ലാത്തവ നീക്കം ചെയ്യാവുന്നതുമാണ്.

ഐ ഒ എസ് വീഡിയോകൾക്കായുള്ള പിക്ച്ചർ ഇൻ പിക്ച്ചറാണ് അടുത്ത സവിശേഷത. മാക് ഒ എസ്സിനോട് സമാനമായി മറ്റ് ആപ്പുകൾക്ക് മുകളിൽ ഇത് വീഡിയോകളെ സൂപ്പർ ഇമ്പോസ് ചെയ്യും. അതുകൊണ്ട് നിങ്ങൾ ടെക്സ്റ്റ് മെസേജുകൾ അയക്കുമ്പോഴോ, മറ്റേതെങ്കിലും ആപ്പുകൾ പ്രവർത്തിക്കുമ്പോഴോ വീഡിയോയും കാണുവാനാകും. വിൻഡോയുടെ വലിപ്പം ക്രമീകരിച്ചും, സ്‌ക്രീനിന്റെ വശത്തേക്ക് നീക്കിയും ബാക്ക്ഗ്രൗണ്ടിൽ പ്ലേ ചെയ്യുവാനുമാകും.

ചരിത്രത്തിൽ ഇതാദ്യമായി ഐ ഒ എസ് 14, ഉപയോക്താക്കൾക്ക് വെബ് ബ്രൗസ് ചെയ്യുവാനും ഈ മെയിലിലുനുമായി അവർക്ക് ഇഷ്ടമുള്ള ആപ്പുകൾ ഉപയോഗിക്കുവാനുള്ള സൗകര്യം നൽകുന്നു. ഇതുവരെ ഇവ ചെയ്യുവാൻ സഫാരി, ആപ്പ്ലിൾ മെയിൽ എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഗൂഗിൾ ക്രോം ഇഷ്ടപ്പെടുന്നവർക്ക് അത് ഉപയോഗിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കേണ്ടതില്ല എന്നർത്ഥം. അതുപോലെത്തന്നെ വോയ്സ് അസിസ്റ്റന്റായ സിരിയും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

സ്‌ക്രീനിന്റെ അടിഭാഗത്തായി ഒരു ബബിളിനെ ഓവർലേ ചെയ്യുന്ന പുതിയ ഡിസൈൻ സിരി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ സഹായിക്കും. ഇതാദ്യമായി വോയ്സ് മെസേജുകൾ അയക്കുവാനും സിരി ഉപയോഗപ്രദമാകും. സിരി ആക്ടിവേറ്റ് ചെയ്തശേഷം അവർക്ക് മെസേജ് ചെയ്യാവുന്നതാണ്. അതുപോലെ, ഐ ഒ എസ് 14 ഇതാദ്യമായി ഒരു ട്രാൻസ്ലേറ്റ് ആപ്പും നൽകുന്നു. ഗൂഗിൾ ട്രാൻസ്ലേറ്റിനോട് സമാനമായ ഇതിൽ ഇംഗ്ലീഷ്, മന്ദാരിൻ, ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, ഇറ്റാലിയൻ, ജാപ്പനീസി, കൊറിയൻ, അരബിക്, പോർച്ചുഗീസ്, റഷ്യൻ എന്നിവ ഉൾപ്പടെ 11 ഭാഷകളിൽ സന്ദേശങ്ങൾ അയക്കുവാൻ സാധിക്കും. ഭാവിയിൽ കൂടുതൽ ഭാഷകൾ ഇതിനോട് കൂട്ടിച്ചേർക്കപ്പെടും.

ഇനിയൊരു സവിശേഷത ആപ് ക്ലിപ്സ് ആണ് ആപ്പുകൾ പൂർണ്ണമായും ഡൗൺലോഡ് ചെയ്യാതെ ഉപയോക്താക്കൾക്ക് അവ ഉപയോഗിക്കുവാൻ സഹായിക്കുന്ന ഒരു സവിശേഷതയാണിത്. ഉപയോക്താക്കൾക്ക്, ആപ് ക്ലിപ് ഉപയോഗിച്ച ഒരു ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ആപ്പിന്റെ പ്രധാന ഘടകങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ വെളിപ്പെടുത്തിയ മറ്റൊരു പ്രധാന കാര്യം മാക്ക് ഇനിമുതൽ ഉപയോഗിക്കുന്നത് ആപ്പിൾ പ്രൊസസ്സർ ആയിരിക്കുമെന്നാണ്. അതിന്റെ സ്വന്തം എ ആർ എമ്മിനായി ഇന്റൽ ചിപ്പുകൾ ഉപേക്ഷിക്കുകയാണെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. ഇത് മൂലം ബാറ്ററിയുടെ ലൈഫ് നീട്ടാനാകും എന്നുമാത്രമല്ല, പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ആകും. ഈ വർഷം ആദ്യമായിരിക്കും അതിന്റെ ആദ്യത്തെ എ ആർ എം പവേർഡ് മാക്ക് ആപ്പിൾ പുറത്തിറക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP