Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

7.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ ആണെങ്കിലും എപ്പോൾ വേണമെങ്കിലും മടക്കി ചെറുതാക്കി പോക്കറ്റിൽ വയ്ക്കാം; എന്തും പകർത്താൻ പറ്റുന്ന ക്യാമറകൾ; ഒരേ സമയം മൂന്ന് കാര്യങ്ങൾ സാധ്യമാക്കുന്ന സാങ്കേതിക വിദ്യ; സാംസങിന്റെ പുതിയ ഫോൾഡിങ് ഫോൺ പുറത്തിറങ്ങുമ്പോൾ

7.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ ആണെങ്കിലും എപ്പോൾ വേണമെങ്കിലും മടക്കി ചെറുതാക്കി പോക്കറ്റിൽ വയ്ക്കാം; എന്തും പകർത്താൻ പറ്റുന്ന ക്യാമറകൾ; ഒരേ സമയം മൂന്ന് കാര്യങ്ങൾ സാധ്യമാക്കുന്ന സാങ്കേതിക വിദ്യ; സാംസങിന്റെ പുതിയ ഫോൾഡിങ് ഫോൺ പുറത്തിറങ്ങുമ്പോൾ

കൊറിയൻ ടെക് ഭീമനായ സാംസങ് പുറത്തിറക്കുന്ന പുതിയ ഫോണാണ് ദി ഗ്യാലക്സി ഫോൾഡ് എന്ന ഫോൾഡിങ് ഫോൺ. ഒട്ടേറെ സവിശേഷതകൾ ഉള്ള ഫോണായിരിക്കും ഇതെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 7.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ ആണ് ഇതിനുണ്ടാവുകയെങ്കിലും എപ്പോൾ വേണമെങ്കിലും മടക്കി ചെറുതാക്കി പോക്കറ്റിൽ വയ്ക്കാവുന്ന ഫോണാണിത്. കൂടാതെ എന്തും പകർത്താൻ പറ്റുന്ന സാങ്കേതികത്തികവാർന്ന ക്യാമറകളും ഇതിനെ വേറിട്ട് നിർത്തുന്നു. ഒരേ സമയം മൂന്ന് കാര്യങ്ങൾ സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണിതിൽ അനുവർത്തിച്ചിരിക്കുന്നത്. ആലങ്കാരികമായി പറഞ്ഞാൽ പകുതി സ്മാർട്ട് ഫോണും പകുതി ടാബ്ലറ്റുമെന്ന് വിളിക്കാവുന്ന ഡിവൈസാണ് സാംസങിന്റെ പുതിയ ഫോൾഡിങ് ഫോൺ.

ആറ് ക്യാമറകളും രണ്ട് ബാറ്ററികളുമാണ് ഈ ഫോണിലുള്ളത്. ഇതിന് നൽകേണ്ടു വില 1980 ഡോളറായിരിക്കും. സാൻഫ്രാൻസിസ്‌കോയിൽ വച്ച് നടന്ന ഇവന്റിൽ വച്ചാണ് സാംസങ് പുതിയ ഫോണിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന്റെ വിശദമായ ഡെമോൻസ്ട്രേഷനും ഇവിടെ വച്ച് നടന്നിരുന്നു. ഒരു കോംപാക്ട് സ്മാർട്ട് ഫോണിൽ നിന്നും ഇത് എത്തരത്തിലാണ് ഫുൾ സൈസ്ഡ് ടാബ്ലറ്റിലേക്ക് പരിണമിപ്പിക്കാൻ സാധിക്കുകയെന്ന് ഈ ഡെമോൻസ്ട്രേഷനിലൂടെ കമ്പനി വെളിപ്പെടുത്തുന്നുണ്ട്. പുതിയ ഫോണിനായുള്ള പ്രീ-ഓർഡറുകൾ ഇന്ന് മുതൽ സാംസങ് സ്വീകരിച്ച് തുടങ്ങുകയും ഏപ്രിൽ 26ന് വിപണിയിലെത്തുകയും ചെയ്യും.

ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആപ്പുകൾക്ക് തടസങ്ങളില്ലാതെ ഈ ഡിവൈസ് ടാബിൽ നിന്നും ഫോൺ രൂപത്തിലേക്ക് ഫോൾഡ് ചെയ്യുന്നതെങ്ങനെയെന്ന് സാംസങ് ഈ ഇവന്റിൽ വച്ച് പ്രദർശിപ്പിച്ചിരുന്നു. ആപ്പ് കണ്ടിന്യൂറ്റി എന്ന പുതിയൊരു സാങ്കേതിക വിദ്യയുടെ സഹായമാണിവിടെ സ്വീകരിച്ചിരിക്കുന്നത്. ഗ്യാലക്സി ഫോൾഡ് ഓപ്പൺ ചെയ്യുമ്പോഴും ക്ലോസ് ചെയ്യുമ്പോഴും നിങ്ങൾ എവിടെയാണോ ഉപയോഗിച്ച് നിർത്തിയതെന്ന് ആപ്പുകൾ ഓട്ടോമാറ്റിക്കായി കാണിച്ച് തരുന്നതായിരിക്കും. വിശദമായ എഡിറ്റിങ് നിർവഹിക്കുന്നതിനായി നിങ്ങൾക്ക് ഒരു ഫോട്ടോ എടുക്കണമെങ്കിൽ ഇതിന്റെ സ്‌ക്രീൻ വലുതാക്കി വലിയ കാൻവാസിൽ ഫോട്ടോയെടുക്കാം.

വിപ്ലവകരമായ ഫോൾഡിങ് ഡിസ്പ്ലേ ഡിസൈൻ യാഥാർത്ഥ്യമാക്കുന്നതിനായി തങ്ങൾ ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുകയും പുതിയ ഡിസ്പ്ലേയ്ക്ക് അനുസൃതമായി ആൻഡ്രോയ്ഡ് തങ്ങളുടെ ആപ്പുകൾ ഓപ്റ്റിമൈസ് ചെയ്യാൻ തയ്യാറാവുകയുമായിരുന്നുവെന്നും സാംസങ് വെളിപ്പെടുത്തുന്നു. ഇതിന്റെ ഇന്റീരിയൻ സ്‌ക്രീൻ വളരെ വലുതായതിനാലാണ് ഇതിൽ യുസർമാർക്ക് മൂന്ന് ആപ്പുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. യൂസർമാർക്ക് ചില പ്രത്യേക വിൻഡോകള് ഡ്രാഗ് ആൻഡ് ഡ്രോപ്പ് ചെയ്ത് അവ സ്‌ക്രീനിൽ വലുതായി കാണാൻ സാധിക്കും.

ഫോൾഡ് ചെയ്യുമ്പോൾ ഈ ഫോണിന്റെ ഡിസ്പ്ലേ 7.3 ഇഞ്ചിൽ നിന്നും 4.6 ഇഞ്ചായി ചുരുങ്ങുകയാണ് ചെയ്യുന്നത്. 512 ജിബി ഓഫ് യൂണിവേഴ്സൽ ഫ്ലാഷ് സ്റ്റോറേജ് 3.0. 7 നാനോമീറ്ററുകൾ, 12 ജിബി റാം, മൂന്ന് റിയർ ഫേസിങ് ക്യാമറകൾ, രണ്ട് ഫ്രന്റ് ഫേസിങ് ക്യാമറകൾ, മടക്കുമ്പോൾ ഒരു ക്യാമറ, തുടങ്ങിയവയുള്ള ഫോൺ കോസ്മിക് ബ്ലാക്ക്, മാർട്ടിയാൻ ഗ്രീൻ, ആസ്ട്രോ ബ്ലൂ, സ്പേസ് സിൽവർ എന്നീ നിറങ്ങളിലാണെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP