Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗ്യാലക്‌സി ജെയും സിയും ഓണും സംയോജിപ്പിച്ച് ഇനിയിറങ്ങുന്നത് എം സീരീസ് മാത്രം; എസ് സീരീസിനോട് കിടപിടിക്കുന്ന എം സീരീസിന് വിപണിയിൽ വൻ ഡിമാൻഡ്; ചൈനീസ്-ഇന്ത്യൻ ബ്രാൻഡുകളെ തോൽപിച്ച് എം സീരീസ് ജൈത്രയാത്ര തുടങ്ങി; സാംസങ് എം20 ഫോൺ വാങ്ങാൻ ഒട്ടും മടിക്കേണ്ടാത്തത് എന്തുകൊണ്ട്?

ഗ്യാലക്‌സി ജെയും സിയും ഓണും സംയോജിപ്പിച്ച് ഇനിയിറങ്ങുന്നത് എം സീരീസ് മാത്രം; എസ് സീരീസിനോട് കിടപിടിക്കുന്ന എം സീരീസിന് വിപണിയിൽ വൻ ഡിമാൻഡ്; ചൈനീസ്-ഇന്ത്യൻ ബ്രാൻഡുകളെ തോൽപിച്ച് എം സീരീസ് ജൈത്രയാത്ര തുടങ്ങി; സാംസങ് എം20 ഫോൺ വാങ്ങാൻ ഒട്ടും മടിക്കേണ്ടാത്തത് എന്തുകൊണ്ട്?

സാംസങ്ങിന്റെ ലോകപ്രശസ്തമായ മൊബൈൽ ഫോൺ ബ്രാൻഡാണ് ഗ്യാലക്‌സി. എസ് സീരീസിനുശേഷം ഇറങ്ങിയ ജെ, സി, ഓൺ സീരീസുകൾ സംയോജിപ്പിച്ച് പുതിയ എം സീരീസുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മൊബൈൽ വമ്പന്മാർ. പുറത്തിറങ്ങാനിരിക്കുന്ന എം10, എം20 ഫോണുകൾക്കായി ആരാധകർ പ്രതീക്്ഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിന് രാത്രി 12 മണി മുതലാണ് ഫോണുകൾ ആമസോണിലൂടെ ലഭ്യമാവുക. വിപണിയിൽ ലഭിക്കുന്നത് വൻ ഡിമാൻഡാണെന്നാണ് റിപ്പോർട്ടുകൾ. എന്തുകൊണ്ട് ഗ്യാലക്‌സി എം സീരീസ് ഫോൺ സ്വന്തമാക്കണമെന്നതിന്റെ കാരണങ്ങൾ വിശദമാക്കുകയാണിവിടെ.

6.3 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി+, ഇൻഫിനിറ്റി വി-ഡിസ്‌പ്ലേയാണ് എം സീരീസ് ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. എഡ്ജ്് ടു എഡ്ജ് എഫ്എച്ച്ഡി+ കൃത്യതയും വ്യക്തതയും കൂട്ടുന്നു. അപൂർവമായൊരു കാഴ്ചാനുഭവമായിരിക്കും എം സീരീസ് സ്‌ക്രീനകൾ. ബാറ്ററിയാണ് ആൻഡ്രോയ്ഡ് ഫോണുകളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. സാധാരണ സാംസങ് ഫോണുകളുടെ ബാറ്ററി ദിവസം മുഴുവൻ ആയുസ്സ് കിട്ടാറില്ല. എന്നാൽ, എം സീരീസിലെ 5000 എംഎഎച്ച് ബാറ്ററി ദിവസം മുഴുവൻ നെറ്റ് ഉപയോഗിക്കാൻ സൗകര്യം തരുന്നതാണ്. മാത്രമല്ല, മൂന്നിരട്ടി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന ടൈപ് സി 15 വാട്ട് ചാർജറും ഇതിനൊപ്പമുണ്ട്.

എത്ര കുറഞ്ഞ വെളിച്ചത്തിലും മിഴവുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഡ്യുവൽ റിയർ ക്യാമറയും എം സീരീസിനെ സവിശേഷമാക്കുന്നു. 120 ഡിഗ്രിവരെ പകർത്താവുന്ന അൾട്ര വൈഡ് ലെൻസും ഇതിന്റെ പ്രത്യേകതയാണ്. ചെറിയ ഫ്രെയിമിൽ കൂടുതൽ വൈഡായ ചിത്രങ്ങൾ പകർത്താൻ ഇത് സഹായിക്കുന്നു. എട്ട് മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയ്ക്കും ഫ്‌ളാഷടക്കമുള്ള സംവിധാനങ്ങളുണ്ട്.

ഒന്നിലേറെ കാര്യങ്ങൾ ഒരേസമയം ചെയ്യുമ്പോൾ ഫോൺ ഹാങ്ങാകുമെന്ന ആശങ്ക എം സീരിസിന്റെ കാര്യത്തിൽ വേണ്ട. പുതുപുത്തൻ എക്‌സിനോസ് 7904 ഒക്റ്റ കോർ പ്രോസ്സസ്സറാണ് ഇതിലുള്ളത്. ഇപ്പോൾ വിപണിയിലുള്ള മറ്റേതൊരു ഫോണിനെക്കാളും 50 ശതമാനം വേഗവും 30 ശതമാനം ബൂട്ടിങ് വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. പബ്ജിയോ ഫോർട്ട്‌നൈറ്റോ അങ്ങനെ ഏതുഗെയിമും അനായാസം കളിക്കാനാകും. ഡോൾബി അറ്റ്‌മോസ് 360 ശബ്ദവിസ്മയവും ഹെഡ്‌ഫോണിലൂടെ ആസ്വദിക്കാനാവും.

ഫോണിൽ മെമ്മറി തീർന്നുവെന്ന ആവലാതിയും ഇനി വേണ്ട. രണ്ട് വോൾട്ട് 4ജി സിം സ്ലോട്ട് ഇതിലുണ്ട്. മാത്രമല്ല, 512 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാവുന്ന മെമ്മറി കാർഡ് സ്ലോട്ടുമുണ്ട്. ഒരു പേഴ്‌സണൽ കംപ്യൂട്ടറിൽ ഉൾക്കൊള്ളാവുന്നത്ര വിവരങ്ങൾ എം സീരീസ് ഫോണിൽ കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. വിലയിലും എം സീരീസ് മറ്റേതൊരു ഫോണിനെയും വെല്ലും. 3ജിബി+32 ജിബി എം20 ഫോണിന് 10.990 രൂപയും 4ജി+64ജിബി ഫോണിന് 12,990 രൂപയുമാണ് വില. എം10 ഫോണിൽ 3ജിബി+32 ജിബി ഫോണിന് 8,990 രൂപയും 2ജിബിപ്ലസ് വൺ6ജിബി ഫോണിന് 7,990 രൂപയമാണ് വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP