Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിൻഡോസിൽ വരാൻ പോകുന്നത് പുതിയ മാറ്റം; കാത്തിരുന്ന അപ്‌ഡേഷനുമായി മൈക്രോ സോഫ്റ്റ്; ഇതൊരു സുപ്രധാന കാൽവെയ്പ്

വിൻഡോസിൽ വരാൻ പോകുന്നത് പുതിയ മാറ്റം; കാത്തിരുന്ന അപ്‌ഡേഷനുമായി മൈക്രോ സോഫ്റ്റ്; ഇതൊരു സുപ്രധാന കാൽവെയ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു 'നെക്സ്റ്റ് ജനറേഷൻ' വിൻഡോസ് പുറത്തിറക്കാനൊരുങ്ങുന്നവെന്ന സൂചനകൾ അന്തരീക്ഷത്തിലുണ്ട്. അതിനുതകുന്ന ടീസറുകളും മൈക്രോസോഫ്റ്റ് പുറത്തുവിടുന്നുണ്ട്. വിൻഡോസ് 10 ന്റെ പുതിയ അപ്‌ഡേഷൻ പുറത്തുവരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മൈക്രോസോഫ്റ്റ് പുറത്തിറക്കാൻ പോവുന്നത് കേവലം നിലവിലുള്ള വിൻഡോസ് 10 ന്റെ അപ്ഡേറ്റ് ആയിരിക്കില്ല, പകരം വിൻഡോസ് 11 എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ ആയിരിക്കുമെന്ന സുപ്രധാന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ജൂൺ 14 ന് മൈക്രോസോഫ്റ്റിന്റെ പുതിയ വിൻഡോസ് ഇവന്റ് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ തീയതി പ്രഖ്യാപിച്ചത്. പുതിയ വിൻഡോസ് ലോഗോ എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചന ഈ ഇവന്റിലേക്ക് ക്ഷണിച്ചുള്ള സന്ദേശത്തിനൊപ്പമുണ്ട്.

ലംബമായും തിരശ്ചീനമായുമുള്ള രണ്ട് അഴികളുള്ള ജാലകമാണ് വിൻഡോസ് ഓഎസിന്റെ ചിഹ്നം. പുതിയ ചിത്രീകരണത്തിൽ ഈ ജാലകത്തിലൂടെ പ്രകാശം കടന്നുവന്ന് നിലത്ത് പതിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഇതിൽ ലംബമായുള്ള അഴിയുടെ നിഴൽ താഴെ പതിച്ചിട്ടുണ്ടെങ്കിലും തിരശ്ചീനമായ അഴിയുടെ നിഴൽ ചിത്രത്തിലില്ല. ഇത് മൈക്രോസോഫ്റ്റ് ഡിസസൈനർമാർ മനപ്പൂർവം ചെയ്തതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വരുമ്പോൾ താഴെ പതിച്ചിരിക്കുന്ന പ്രകാശം 11 എന്ന അക്കത്തിന് സമാനമായി വരും. ഇത് വിൻഡോസ് 11 ഓഎസ് പതിപ്പിന്റെ സൂചനായാണെന്നും നിരീക്ഷിക്കപ്പെടുന്നു.

മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥനായ യൂസ് വെബ്ദി അടുത്തിടെ പങ്കുവെച്ച ട്വീറ്റിൽ വിൻഡോസിന്റെ പുതിയ പതിപ്പ് എന്ന് പ്രയോഗവും അദ്ദേഹം നടത്തുന്നുണ്ട്.

മുൻ കാലങ്ങളിൽ കണ്ടത് പോലെ കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളോടെ ആയിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP