Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ആധാർ നഷ്ടപ്പെട്ടാലും പുതിയ കാർഡ് എടുക്കാം; മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ സേവനം; എംആധാർ മൊബൈൽ ആപ്പിന്റെ പുതിയ പതിപ്പിൽ സേവനങ്ങൾ അനവധി

ആധാർ നഷ്ടപ്പെട്ടാലും പുതിയ കാർഡ് എടുക്കാം; മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ സേവനം; എംആധാർ മൊബൈൽ ആപ്പിന്റെ പുതിയ പതിപ്പിൽ സേവനങ്ങൾ അനവധി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'എംആധാർ' (mAadhaar) മൊബൈൽ ആപ്പിൽ പുതുതായി നിരവധി സേവനങ്ങളും. യുഐഡിഎഐ (ആധാർ) ആപ്പിന്റെ പുതിയ പതിപ്പിൽ 'ആധാർ റീപ്രിന്റ്' ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പടെ 13 ഭാഷകളിലുള്ള പിന്തുണയും പുതിയ ആപ്പിലുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ എന്നിവയിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡ് നഷ്ടപ്പെട്ടാലും ഓൺലൈനായി 50 രൂപയടച്ചു ആപ്പിലൂടെ പുതിയ പ്രിന്റഡ് കാർഡിനു ഓർഡർ ചെയ്യാം. 15 ദിവസത്തിനുള്ളിൽ കാർഡ് വീട്ടിലെത്തും. പ്രിന്റഡ് ആധാർ കാർഡിനു പകരം എംആധാറിലുള്ള ഡിജിറ്റൽ ആധാർ ഇനി എവിടെയും ഉപയോഗിക്കാനുമാകും.

ബയോമെട്രിക് ലോക്ക് നിങ്ങളുടെ വിരലടയാളം, ഐറിസ് (കണ്ണ് പരിശോധന) എന്നിവ ഉപയോഗിച്ചുള്ള ആധാർ ഇടപാടുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും. ആധാർ നമ്പർ ഒരു ഇടപാടുകൾക്കും ഉപയോഗിക്കേണ്ടതില്ലെന്നു തോന്നിയാൽ ആധാർ ലോക്ക് ചെയ്യാം. സ്ഥലം മാറിയെങ്കിൽ ആധാറിലെ വിലാസം മാറ്റാം. ഇതിനായി കെവൈസി (നോ യുവർ കസ്റ്റമർ) രേഖ വെരിഫൈ ആധാർ നിങ്ങളുടെ പക്കലെത്തുന്ന ഒരു ആധാർ നമ്പർ നിലവിലുണ്ടോയെന്ന് നമ്പർ ടൈപ്പ് ചെയ്തു കൊടുത്താൽ അറിയാനാകും.

വെർച്വൽ ഐഡി 12 അക്കം ഉള്ള യഥാർഥ ആധാറിനു പകരം 16 അക്കം ഉള്ള വെർച്വൽ ഐഡി നമ്പർ ഉപയോഗിക്കാനാകും. ആധാർ നമ്പർ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നതു തടയാനാണിത്. ഇടപാടുകാരെ ഓഫ്‌ളൈനായി തിരിച്ചറിയാൻ കഴിയുന്ന നോ യുവർ കസ്റ്റമർ (കെവൈസി) രേഖ ജനറേറ്റ് ചെയ്യാം. ക്യുആർ കോഡും ലഭിക്കും. ഡൗൺലോഡ് ആധാർ ആധാർ കാർഡ് ഡിജിറ്റലായി ഡൗൺലോഡ് ചെയ്‌തെടുക്കാം. സുരക്ഷയ്ക്കായി ഫോണിലെത്തുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) ടൈപ്പ് ചെയ്യണമെന്നു മാത്രം.

സുരക്ഷയ്ക്ക് വേണ്ടി എംആധാർ വഴി ആധാർ അല്ലെങ്കിൽ ബയോമെട്രിക് ഡേറ്റകൾ ലോക് ചെയ്തു വെയ്ക്കുകയും ആവശ്യം വരുമ്പോൾ ഉപയോഗിക്കുകയും ചെയ്യാം. എംആധാർ ഓഫ്ലൈനായി പ്രവർത്തിക്കില്ല. ഓൺലൈൻ ആണെങ്കിൽ മാത്രമെ യുഐഡിഎഐയിൽ നിന്നും ഡാറ്റ ഡൗൺലോഡ് ചെയ്യാൻ കഴിയു. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുക, മേൽവിലാസം പുതുക്കുക , ഇകെവൈസി ഡൗൺലോഡ് ചെയ്യുക, ക്യുആർകോഡ് സ്‌കാൻ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ പുതിയ എംആധാർ ആപ്പിലൂടെ സാധ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP