Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ഉപകരണങ്ങളിൽ ഒരേസമയം വാട്സാപ്പ് ലോഗിൻ ചെയ്യാം; മൾടി ഡിവൈസ് സപ്പോർട്ട് ഫീച്ചറുമായി വാട്‌സ് ആപ്പ് ഉടൻ

നാല് ഉപകരണങ്ങളിൽ ഒരേസമയം വാട്സാപ്പ് ലോഗിൻ ചെയ്യാം; മൾടി ഡിവൈസ് സപ്പോർട്ട് ഫീച്ചറുമായി വാട്‌സ് ആപ്പ് ഉടൻ

സ്വന്തം ലേഖകൻ

നപ്രിയ ആപ്പുകളിലൊന്നാണ് വാട്‌സ് ആപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിൽ പുതിയ പുതിയ ഫീച്ചറുകൾ ആഡ് ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ആനിമേറ്റഡ് സ്റ്റിക്കർ പോലുള്ള ഫീച്ചറുകൾ അവതരിപ്പിച്ചിരുന്ന കമ്പനി ഇപ്പോൾ മൾടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. ഒന്നിലധികം ഉപകരണങ്ങളിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യമാണിത്.

വാട്സാപ്പിലെ 'മൾടി ഡിവൈസ് സപ്പോർട്ട്' എന്ന ഫീച്ചറിനെ കുറിച്ച് കഴിഞ്ഞ വർഷം മുതൽ തന്നെ വാർത്തകളുണ്ടായിരുന്നു. വാബീറ്റാ ഇൻഫോ എന്ന വെബ്സൈറ്റാണ് ഈ ഫീച്ചർ സംബന്ധിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. പുതിയ സംവിധാനം അനുസരിച്ച് നാല് ഉപകരണങ്ങളിൽ ഒരേസമയം വാട്സാപ്പ് ലോഗിൻ ചെയ്യാനാവും. വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ലിങ്ക്ഡ് ഡിവൈസസ് ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വാട്സാപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും കൈകാര്യം ചെയ്യാം.

നിലവിൽ വാട്സാപ്പ് വെബ്ബിലും ഡെസ്‌ക് ടോപ്പ് ആപ്പിലും ഒരു സ്മാർട്ഫോണിലും വാട്സാപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാനാവും. സ്മാർട്ഫോൺ ആപ്പുമായി ബന്ധിപ്പിച്ചാണ് ഈ സൗകര്യം ലഭ്യമാക്കിയത്. മൾടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ കൂടാതെ ഒരു മെച്ചപ്പെട്ട സെർച്ച് ഓപ്ഷൻ അവതരിപ്പിക്കാനും വാട്സാപ്പ് ശ്രമിക്കുന്നുണ്ട്. വീഡിയോകളുടേയും ചിത്രങ്ങളുടേയും ലിങ്കുകളുടേയും മറ്റ് ഫയലുകളുടേയും അടിസ്ഥാനത്തിൽ സന്ദേശങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാൻ ഇതുവഴി സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP