Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്മാർട്ട് ഫോണുകളിലും ഇനി ആർത്തവം 'ആർപ്പു' വിളിക്കും ! നീല പശ്ചാത്തലത്തിൽ തടിച്ച രക്ത തുള്ളി അടയാളമാകുന്ന 'ആർത്തവ ഇമോജി' എത്തുന്നത് മാർച്ച് മുതൽ; സ്ത്രീകൾക്ക് ആർത്തവ കാലമാണെന്ന് അറിയിക്കാനും സൗകര്യമില്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഒഴിവാക്കാൻ സാധിക്കുമെന്നും ബ്രിട്ടൺ ആസ്ഥാനമായ ഏജൻസി

സ്മാർട്ട് ഫോണുകളിലും ഇനി ആർത്തവം 'ആർപ്പു' വിളിക്കും ! നീല പശ്ചാത്തലത്തിൽ തടിച്ച രക്ത തുള്ളി അടയാളമാകുന്ന 'ആർത്തവ ഇമോജി' എത്തുന്നത് മാർച്ച് മുതൽ; സ്ത്രീകൾക്ക് ആർത്തവ കാലമാണെന്ന് അറിയിക്കാനും സൗകര്യമില്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഒഴിവാക്കാൻ സാധിക്കുമെന്നും ബ്രിട്ടൺ ആസ്ഥാനമായ ഏജൻസി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സ്മാർട്ട് ഫോണുകളിലെ മെസഞ്ചർ ആപ്പുകളിൽ ഇനി ആർത്തവം ആർപ്പു വിളിക്കും. നീല കലർന്ന പശ്ചാത്തലത്തിൽ തടിച്ച വലിയ രക്തതുള്ളിയുടെ ഗ്രാഫിക്‌സാണ് ഇമോജിയായി എത്തുക. സാധാരണയായി സാനിട്ടറി പാഡിന്റെ പരസ്യത്തിൽ കാട്ടുന്ന പശ്ചാത്തലം തന്നെയാണ് ഇമോജിയിലും വരുന്നത്. ആടുത്ത മാസം ആദ്യ വാരത്തോടെ ഇമോജികൾ ആപ്പുകളിൽ ഇടം നേടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

യുകെ ആസ്ഥാനമാക്കിയുള്ള പ്ലാൻ ഇന്റർനാഷണൽ എന്ന ഏജൻസിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ആർത്തവ ഇമോജി സ്മാർട്ട് ഫോണുകളിൽ വരുന്നുണ്ട്. തനിക്ക് ആർത്തവകാലമാണെന്ന് ഒരു സ്ത്രീക്ക് ഇതിലൂടെ വ്യക്തമാക്കുവാൻ സാധിക്കും. ഒട്ടുമിക്ക സ്ത്രീകളും പുരുഷനിൽ നിന്നും ഒളിപ്പിച്ച് വയ്ക്കുന്ന രഹസ്യമാണ് ആർത്തവം. ജൈവികമായ ശാരീരിക പ്രക്രിയ ആണെങ്കിലും അതിന് പാരമ്പര്യമായ വിശ്വസത്തിന്റെ പേരിൽ കൈവന്ന മോശമെന്ന തോന്നൽ അതിനെ ഒരു രഹസ്യമായി സൂക്ഷിക്കാൻ കാരണമാകുന്നു.

അതിനാൽ തന്നെ പങ്കാളിയുടെ ആർത്തവ കാലത്തെക്കുറിച്ച് പുരുഷൻ തീർത്തും അജ്ഞതയിലാകുന്നു. ഇത് അവർക്ക് സ്ത്രീകളെ സഹായിക്കാനോ അവരുടെ വികാരം മനസിലാക്കാനോ തടസമാകുന്നു. ആർത്തവകാലത്ത് സ്ത്രീകൾക്ക് സംഭവിക്കുന്ന ഹോർമോൺ വ്യത്യാസം ഉണ്ടാകുന്നത് മൂലം ഇവരുടെ മാനസികാവസ്ഥയ്ക്ക് വ്യത്യാസം സംഭവിക്കാറുണ്ട്.

ഈ സമയത്ത് അവരിലേക്കെത്തുന്ന അനാവശ്യ സംഭാഷണങ്ങളും ഇടപെടലുകളും ഒഴിവാക്കാൻ ഇമോജി ഏറെ ഗുണം ചെയ്യും. സ്ത്രീകൾക്ക് ആർത്തവകാലത്ത് സമാധാനം കൈവരാനും ഇമോജി സഹായകരമാവുമെന്ന് അണിയറയിലുള്ളവർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP