Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം; ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കും; നിങ്ങൾക്കും ദിവസേന 500 രൂപ വരെ നേടാം; വട്‌സാപ്പിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ബാങ്കിങ് തട്ടിപ്പെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം; ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കും; നിങ്ങൾക്കും  ദിവസേന 500 രൂപ വരെ നേടാം; വട്‌സാപ്പിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ബാങ്കിങ് തട്ടിപ്പെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നതിൽ കേരള പൊലീസ് എന്നും മുൻപന്തിയിലാണ്. തങ്ങളുടെ ഫേസ്‌ബുക്ക് പേജ് വഴി ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് പതിവാണ്. പുതിയ മുന്നറിയിപ്പ് ഇങ്ങനെ: സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്‌സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതിൽ നിങ്ങൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. ഇത് വലിയൊരു തട്ടിപ്പിനുള്ള മുന്നോടിയാണ് എന്നാണ് പൊലീസ് മുന്നറിയിപ്പ്. രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിങ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യതയെന്നാണ് പൊലീസ് ജാഗ്രതാ സന്ദേശത്തിൽ പറയുന്നത്.

കേരള പൊലീസിന്റെ പോസ്റ്റ് ഇങ്ങനെ:

തട്ടിപ്പിന്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം .സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്‌സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതിൽ നിങ്ങൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിങ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.

നേരത്തെയും ഇത്തരം മുന്നറിയിപ്പുകൾ പൊലീസ് നൽകിയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ വൻവിലക്കുറവ് എന്ന പേരിൽ തട്ടിപ്പ്, പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ തപാലിൽ സ്‌ക്രാച്ച് കാർഡ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്‌ക്കെതിരെ ജാഗ്രതാ സന്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP