Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

ഇനി ഈ ജനപ്രീയ പ്ലാനുകൾ ലഭിക്കില്ല; ഡാറ്റ വെട്ടിച്ചുരുക്കി ജിയോഫോണുകൾ; നിർത്തലാക്കിയത് 2017 ജുലൈ മുതൽ ലഭ്യമാകുന്ന പ്ലാനുകൾ

ഇനി ഈ ജനപ്രീയ പ്ലാനുകൾ ലഭിക്കില്ല; ഡാറ്റ വെട്ടിച്ചുരുക്കി ജിയോഫോണുകൾ; നിർത്തലാക്കിയത് 2017 ജുലൈ മുതൽ ലഭ്യമാകുന്ന പ്ലാനുകൾ

സ്വന്തം ലേഖകൻ

ഡൽഹി: ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇനിമുതൽ 153 രൂപയുടെ പ്രീപെയിഡ് പ്ലാൻ അടക്ക മുള്ള റീച്ചാർജ്ജ് പ്ലാനുകൾ ലഭിക്കില്ല. പുതിയ വിവരം അനുസരിച്ച് 185 രൂപ, 155 രൂപ, 125 രൂപ, 75 രൂപ എന്നീ നാല് പ്ലാനുകളിൽ നിന്നാണ് ഇനി ജിയോ ഫോൺ ഉപഭോക്താക്കൾക്ക് റീച്ചാർജ്ജ് ചെയ്യാനാകുക. മുൻപ് ലഭിച്ചിരുന്ന പ്ലാനുകളിൽ ഏറ്റവും വ്യാപകമായി ആളുകൾ ഉപയോഗിച്ചി രുന്ന 153ന്റെ പ്ലാനുമായി നിലവിൽ ഏറ്റവും സാമ്യം 155രൂപയുടേതിനാണ്. എന്നാൽ പുതിയ പ്ലാനിൽ 1ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. അതേസമയം 153ന്റേതിൽ 1.5ജിബി ഡാറ്റ ലഭിച്ചിരുന്നു.

75 രൂപ പ്രീപെയ്ഡ് പ്ലാനിൽ 3 ജിബി ഡാറ്റയും 50 എസ്എംഎസും ലഭിക്കും. 125 രൂപ പ്രീപെയ്ഡ് പ്ലാൻ 14 ജിബി ഡാറ്റയും 300 എസ്എംഎസുമാണ് ലഭിക്കുന്നത്. 155 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസുമായി 1 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. 185 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും 2 ജിബി ഡാറ്റയുമാണ് ലഭിക്കുക.

2017 ജൂലൈ മുതൽ ലഭ്യമായിക്കൊണ്ടിരുന്ന പ്ലാനുകളാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP