Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റീലുകൾ കൂടുതൽ മെച്ചപ്പെടുത്താം; പുതിയ രണ്ടു ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം; വിശദാംശങ്ങൾ ഇങ്ങനെ

റീലുകൾ കൂടുതൽ മെച്ചപ്പെടുത്താം; പുതിയ രണ്ടു ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം; വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഷോർട്ട് വീഡിയോ പങ്കുവെയ്ക്കാൻ സഹായിക്കുന്ന റീൽസിൽ പുതിയ രണ്ടു ഫീച്ചറുകൾ അവതരിപ്പിച്ച് പ്രമുഖ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം. റീലുകളും ഫോട്ടോകളും ഷെഡ്യൂൾ ചെയ്ത് വെയ്ക്കാൻ സഹായിക്കുന്നതാണ് ഒരു ഫീച്ചർ. റീലുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അച്ചീവ്മെന്റ്സ് ആണ് അടുത്ത ഫീച്ചർ.

പോസ്റ്റുകളും റീലുകളും 75 ദിവസം വരെ ഷെഡ്യൂൾ ചെയ്ത് വെയ്ക്കാൻ കഴിയുന്നതാണ് ആദ്യ ഫീച്ചർ. ഷെഡ്യൂളിങ് ടൂളിൽ കയറി വേണം ഇത് ചെയ്യേണ്ടത്. അഡ്വാൻസ്ഡ് സെറ്റിങ്സ് പ്രയോജനപ്പെടുത്തി വേണം ഈ സേവനം ഉപയോഗിക്കേണ്ടത്. തുടർന്ന് ഷെഡ്യൂൾ ദിസ് പോസ്റ്റിൽ ക്ലിക്ക് ചെയ്ത് പോസ്റ്റുകളോ റീലുകളോ ഷെഡ്യൂൾ ചെയ്ത് വെയ്ക്കാൻ സാധിക്കും. ഫീഡിൽ പോസ്റ്റ് പങ്കുവെയ്ക്കേണ്ട സമയവും തീയതിയും മുൻകൂട്ടി നിശ്ചയിക്കാം. തുടർന്ന് ഷെഡ്യൂളിൽ ക്ലിക്ക് ചെയ്ത് വേണം നടപടികൾ പൂർത്തിയാക്കേണ്ടത്.

റീലുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ളതാണ് അച്ചീവ്മെന്റ്സ് ഫീച്ചർ. കമ്മ്യൂണിറ്റിയുമായി സഹകരിച്ച് റീലുകൾ കൂടുതൽ ഇന്ററാക്ടീവ് ആക്കാൻ സഹായിക്കും. ഇന്ററാക്ടീവ് ടൂളുകളായ സ്റ്റിക്കേഴ്സ് , പോൾസ്, ക്വിസ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. റീലുകൾ മെച്ചപ്പെടുത്തുന്നതിന് പുതിയ വഴികൾ കണ്ടെത്തുന്നതിന് ഉപയോക്താവിനെ സഹായിക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. റീൽ പങ്കുവെച്ച ശേഷം നോട്ടിഫിക്കേഷനിൽ വ്യൂവിൽ ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP