Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമ്പന്ന രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള സ്‌പേസ് ഷട്ടിൽ ഇനി ഇന്ത്യക്കും; ആകാശയാനത്തിന്റെ കന്നിയാത്ര ജൂലൈ അവസാന വാരം

സമ്പന്ന രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള സ്‌പേസ് ഷട്ടിൽ ഇനി ഇന്ത്യക്കും; ആകാശയാനത്തിന്റെ കന്നിയാത്ര ജൂലൈ അവസാന വാരം

മുംബൈ: പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടിലിന്റെ കന്നിയാത്രയ്ക്ക് ഇന്ത്യ തയ്യാറെടുക്കുന്നു. സമ്പന്ന രാജ്യങ്ങളുടെ പക്കൽ മാത്രമുണ്ടായിരുന്ന സ്‌പേസ് ഷട്ടിലിനാണ് ഐഎസ്ആർഒ രൂപം കൊടുത്തത്.

1.5 ടൺ ഭാരമുള്ള സ്‌പേസ് ഷട്ടിൽ ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യ വാരമോ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് കന്നി യാത്ര നടത്തും. പരീക്ഷണം വിജയമായാൽ ബഹിരാകാശ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലാകും.

പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടിലിന്റെ അവസാന ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണ്. ബഹിരാകാശത്തേക്ക് വസ്തുക്കളെ എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കലാണ് ഈ സ്‌പേസ് ഷട്ടിലിന്റെ പ്രാഥമിക ദൗത്യം.

നിലവിൽ ഒരു കിലോഗ്രാം ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്ത് എത്തിക്കാൻ 5000 ഡോളറാണ് ചെലവ് വരുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഈ സ്‌പേസ് ഷട്ടിലിന്റെ സഹായത്തോടെ ചെലവ് 500 ഡോളറായി കുറയ്ക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്കൂട്ടൽ.

സ്‌പേസ് ഷട്ടിലിൽ മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതി ഐ.എസ്.ആർ.ഒയ്ക്ക് ഇപ്പോഴില്ല. റോക്കറ്റ് ബൂസ്റ്റർ എന്ന രീതിയിലാവും ഇതിനെ ഉപയോഗിക്കുക. സ്‌പേസ് ഷട്ടിൽ വിക്ഷേപിച്ച ശേഷം 70 കിലോമീറ്റർ ഉയരത്തിലേക്ക് മാറ്റും. പിന്നീട് ബംഗാൾ ഉൾക്കടലിൽ ഇറക്കാനാണ് പദ്ധതി.

സ്‌പേസ് ഷട്ടിൽ ഭൂമിയിൽ തിരിച്ചിറങ്ങുക ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗത്തിലായിരിക്കും. ഭൂമിയിൽ ഇറങ്ങുമ്പോഴുണ്ടാകുന്ന കനത്തചൂടിനാൽ കേടുപാട് ഉണ്ടാവുന്നത് തടയാൻ ഷട്ടിലിന്റെ മുൻഭാഗം കാർബണും അറുന്നൂറോളം താപ പ്രതിരോധ കവചങ്ങളും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. 1200 ഡിഗ്രി സെന്റീഗ്രേഡ് വരെയുള്ള ചൂട് താങ്ങാനാവുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP