Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ഫോൺ വിളിക്കുമ്പോൾ കൊറോണ ചുമ കേട്ട് മടുത്തോ? ബോറടി മാറ്റാൻ ഒരു സൂത്രപ്പണിയുണ്ട്; കൊറോണ ബോധവൽക്കരണ ശബ്ദം ഒഴിവാക്കാൻ ഇതാ എളുപ്പമാർഗം

ഫോൺ വിളിക്കുമ്പോൾ കൊറോണ ചുമ കേട്ട് മടുത്തോ? ബോറടി മാറ്റാൻ ഒരു സൂത്രപ്പണിയുണ്ട്; കൊറോണ ബോധവൽക്കരണ ശബ്ദം ഒഴിവാക്കാൻ ഇതാ എളുപ്പമാർഗം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടെലികോം കമ്പനികൾ ബോധവൽകരണ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയലർ ടോൺ ഓരോ ഫോൺ വിളിക്കിടയിലും ഉപയോക്താക്കളെ കേൾപ്പിക്കുന്നുണ്ട്.അത്യാവശ്യ ഫോൺവിളികൾക്കിടെയുള്ള ഈ ശബ്ദസന്ദേശം പലർക്കും അലോസരം സൃഷ്ടിച്ചേക്കാം. ഇക്കാര്യം ട്വിറ്റർ വഴി പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമുള്ള ഈ സന്ദേശം അത്ര വ്യക്തമായി കേൾക്കുന്നില്ല എന്ന് മാത്രവുമല്ല മറ്റ് ഭാഷക്കാർക്ക് പലർക്കും മനസിലാവുകയുമില്ല.

ഈ മുന്നറിയിപ്പ് സന്ദേശം എങ്ങനെ നീക്കം ചെയ്യാം. വളരെ എളുപ്പമാണത്. ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഫോൺ ചെയ്യുമ്പോൾ ഈ ശബ്ദം കേൾക്കുകയാണെങ്കിൽ ഫോണിൽ ഡയലർ ഓപ്പൺ ചെയ്ത് ഏതെങ്കിലും നമ്പർ അമർത്തിയാൽ ഈ ശബ്ദം കേൾക്കുന്നത് നിൽക്കും. പകരം റിങ് ശബ്ദം കേൾക്കാനാവും. ഐഫോണിൽ നിന്നാണ് നിങ്ങൾ ഫോൺ ചെയ്യുന്നത് എങ്കിൽ ഈ ശബ്ദം കേൾക്കുമ്പോൾ # ബട്ടൻ പ്രസ് ചെയ്താൽ ആ ശബ്ദം നിലയ്ക്കും.

ഈ ബട്ടനുകൾ ഒരു തവണ പ്രസ് ചെയ്തിട്ടും ശബ്ദം നിന്നില്ലെങ്കിൽ. വീണ്ടും അത് പ്രസ് ചെയ്യുക. ആദ്യം ബട്ടൻ അമർത്തിയത് ടെലികോം സേവന ദാതാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാലാണിത്. എന്നാൽ സ്ഥിരമായി ഈ ശബ്ദം ഒഴിവാക്കാൻ നിങ്ങൾക്കാവില്ല. അടുത്ത തവണ ഫോൺ വിളിക്കുമ്പോൾ വീണ്ടും നിങ്ങൾ ഈ ശബ്ദം കേട്ടേക്കാം. അപ്പോൾ വീണ്ടും നേരത്തെ പറഞ്ഞ ബട്ടനുകൾ അമർത്തിയാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP