Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഇന്റർനെറ്റ് ഇല്ലെങ്കിലും ഗൂഗിൾ മാപ്പ് സേവനം ലഭ്യമാക്കണോ; നിങ്ങളുടെ നഗരത്തിന്റെ മാപ്പും പാർക്കിങ്ങും വരെ അനായാസേന കണ്ടുപിടിക്കാം; ഓഫ് ലൈനിലും ഉപയുക്തമായ ചില സേവനങ്ങൾ പരിചയപ്പെടാം; ഗൂഗിൾ മാപ്പ് ട്രിക്കുകൾ ഇവയൊക്കെ

മറുനാടൻ ഡെസ്‌ക്‌

യാത്രകളിൽ ഏറ്റവുമധികം ആശ്രയിക്കപ്പെടുന്ന ആപ്പുകളിലൊന്നാണ് ഗൂഗിൾ മാപ്സ്. എന്നാൽ, ഇതിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രശ്നമില്ലാത്ത ഇന്റർനെറ്റ് കണക്ഷനും വേണം. പരിചയമില്ലാത്ത ഒരു നഗരത്തിലെത്തുമ്പോൾ നിങ്ങളുടെ ഫോണിന് ബാൻഡ്വിഡ്ത് പ്രശ്നം വന്ന് ഇന്റർനെറ്റ് പ്രവർത്തിക്കാതെ വന്നാൽ എന്തു ചെയ്യും? ആ പ്രശ്നം പരിഹരിക്കാൻ വളരെ എളുപ്പമാണ്! അതടക്കം ചില ഗൂഗിൾ മാപ്സ് ട്രിക്കുകൾ ഇന്ന് പരിചയപ്പെടാം:

പരിചയമില്ലാത്ത ഒരു നഗരത്തിലേക്ക് നിങ്ങൾ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നിരിക്കട്ടെ. യാത്രയ്ക്കു മുൻപ് നിങ്ങൾക്ക് മാപ്സിന്റെ ഓഫ്ലൈൻ ഫീച്ചർ ഉപയോഗിക്കാം. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഓഫ്ലൈൻ മാപ്സ് ഉപയോഗിക്കാം. ആൻഡ്രോയിഡ് ഫോണോ ടാബോ ഉപയോഗിക്കുന്നവർ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക:

ഇന്റർനെറ്റുമായി ഡിവൈസ് കണക്ടഡ് ആണെന്നും മാപ്സിലേക്ക് സൈൻ-ഇൻ ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന നഗരം കൊച്ചി ആണെന്നിരിക്കട്ടെ. ആപ്പിന്റെ താഴെ വരുന്ന പേരിൽ അല്ലെങ്കിൽ അഡ്രസിൽ ക്ലിക്കു ചെയ്ത് ഡൗൺലോഡ് ചെയ്തെടുക്കുക. നിങ്ങൾ നഗരത്തിലെ ഏതെങ്കിലും ഹോട്ടലിനെ പറ്റിയോ മറ്റോ സേർച് ചെയ്തിട്ടുണ്ടെങ്കിൽ മോറിൽ  ടാപ്പു ചെയ്ത് അതും ഡൗൺലോഡ് ചെയ്യുക.ഐഒഎസ് ഉപകരണത്തിലും സമാനമാണ് കാര്യങ്ങൾ. മാപ്സ് ഇന്റർനെറ്റുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിൽ, ആപ്പിന്റെ താഴെ കാണുന്ന നഗരത്തിന്റെ പേരിലോ, അഡ്രസിലോ ക്ലിക്കു ചെയ്യുക. അതിനു ശേഷം മോറിൽ ക്ലിക്കു ചെയ്യുക. പന്നീട് ഡൗൺലോഡ് മാപ്സ് സെലക്ടു ചെയ്യുക.

ഒരിക്കൽ ഡൗൺലോഡ് ചെയ്തിട്ടുകഴിഞ്ഞാൽ, ഇന്റർനെറ്റ് സ്പീഡ് കുറഞ്ഞാലോ, ഇല്ലാതായാലോ ഒന്നും പ്രശ്നമില്ലാതെ മാപ്സ് ഉപയോഗിക്കാമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.

ഇതേ രീതിയിൽ തന്നെ സ്വന്തം നഗരത്തിന്റെ ഓഫ് ലൈൻ മാപ്സും ഡൗൺലോഡ് ചെയ്തെടുക്കാം. നിങ്ങളുടെ വീടിന്റെയും ജോലിസ്ഥലത്തിന്റെയും ലൊക്കേഷനുകൾ ആഡു ചെയ്താൽ രണ്ടാണു ഗുണം. ഒന്നാമതായി യാത്ര വേഗം തുടങ്ങാം. രണ്ടാമതായി, നിങ്ങൾ പണി ചെയ്തുകൊണ്ടിരിക്കുമ്പോൾ നിങ്ങൾക്കു തിരിച്ചു മടങ്ങാനുള്ള വഴിയിൽ വാഹനത്തിരിക്കിനെക്കുറിച്ചുള്ള അലേർട്ടുകൾ നൽകിക്കൊണ്ടിരിക്കും.

നിങ്ങളുടെ യാത്രയുടെ വിശദാംശങ്ങൾ സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായോ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് എളുപ്പമുള്ള വഴി. മാതാപിതാക്കൾക്കോ, കുട്ടികൾക്കോ വഴി പറഞ്ഞു കൊടുക്കാനും ഇത് ഉപയോഗിക്കാം. നിങ്ങൾക്കു താത്പര്യമുള്ള സ്ഥലങ്ങൾ, വഴികൾ, ഇടവഴികൾ ഇവയെല്ലാം ഉൾപ്പെടുത്തി നിങ്ങളുടെ സ്വന്തം മാപ്സ് സൃഷ്ടിക്കാം. ഇതിനായി കംപ്യൂട്ടർ ബ്രൗസറിൽ മാപ്സ് സന്ദർശിച്ച് അതിൽ സൈൻ-ഇൻ ചെയ്യുക. മൈ മാപ്സ് എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ളൊരു ചെറിയ പാഠം അവിടെ ലഭ്യമാണ്. നേരിട്ടു പേജിലെത്താനുള്ള ലിങ്ക് ഇതാ: https://.ly/3dn5puT

നിങ്ങൾക്ക് വാഹനം എവിടെയാണ് പാർക്കു ചെയ്തിരുന്നതെന്നു മറന്നു പോകുന്ന സ്വഭാവമുണ്ടെങ്കിൽ, മാപ്സ് ഉപയോഗിച്ച് നിങ്ങളുടെ പാർക്കിങ് ലൊക്കേഷൻ 'പിൻ' ചെയ്യാം. വാഹനം പാർക്കു ചെയ്ത ശേഷം നീല ചിഹ്നത്തിൽ ടാപ്പു ചെയ്ത് 'സേവ് യുവർ പാർക്കിങ്' തെരഞ്ഞെടുക്കുക. ഗൂഗിൾ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടും ഇത് സേവ് ചെയ്യാവുന്നതാണ്.വോയിസ് കമാൻഡുകളാണ് പല രീതിയിലും എളുപ്പം. മാപ്സിനു മുകളിലുള്ള മൈക്രോഫോൺ ഐക്കണിൽ ടാപ്പു ചെയ്ത ശേഷം വോയിസ് കമാൻഡുകൾ ഉപയോഗിച്ചു തുടങ്ങാം.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്തിന് അനുയോജ്യമായ വിവരണം നൽകാനും ഓപ്ഷനുണ്ട്. ഇഷ്ടപ്പെട്ട ഹോട്ടലുകൾ, പാർക്കുകൾ, കടകൾ, സുഹൃത്തിന്റെ വീട്ടിലേക്കു പോകാനുള്ള വഴി ഇത്തരം കാര്യങ്ങളൊക്കെ മാപ്സിന് പഠിപ്പിച്ചു കൊടുക്കാം. ഇതുവഴി ഒരോ തവണയും പോകേണ്ട സ്ഥലം ടൈപ്പു ചെയ്തു കൊടുക്കേണ്ട ജോലി ഒഴിവാക്കാം. സ്‌ക്രീനിൽ ലോങ് പ്രെസ് നടത്തി പിൻ നൽകുക. തുടർന്ന് സ്‌ക്രീനിന്റെ താഴെ സേവ് ഓപ്ഷനിൽ നിങ്ങൾക്കു വേണ്ട വിവരണം നൽകുക.

നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റും നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്നു കണ്ടെത്താനാകുന്നില്ലെങ്കിൽ അതിനായാണ് ഗൂഗിളിന്റെ ലൊക്കേഷൻ ഷെയറിങ് ഫീച്ചർ. ഗൂഗിൾ മാപ്സിലൂടെ ലൊക്കേഷൻ ഷെയറിങ് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ ലൊക്കേഷൻ ഒരു നിശ്ചിത സമയത്തേക്ക് ഷെയർ ചെയ്യാൻ സാധിക്കും. ഇനി നിങ്ങൾ മറ്റെവിടെയെങ്കിലുമാണ് എന്നു കരുതുന്നവർക്ക് ലൊക്കേഷൻ അയച്ചു കൊടുത്താൽ അവരെ അതു വിശ്വസിപ്പിക്കാനും സാധിക്കും.ഇത്തരം പല ഫീച്ചറുകളും ഉപകാരപ്രദമാണെങ്കിലും ഓർക്കുക, ചിലപ്പോൾ സ്വകാര്യതയുടെ പ്രശ്നങ്ങൾ വന്നു കൂടായ്കയില്ല. എന്നാൽ, സ്വകാര്യത പുല്ലാണ് എന്നു പറയുന്നവർക്ക് കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഫീച്ചറുകളാണിവ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP