Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ -ചൈന സൈബർ യുദ്ധത്തിൽ ഇടപെട്ട് ഗൂഗിളും; റിമൂവ് ചൈന ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് പിൻവലിച്ച് ഗൂഗിൾ; ഗൂഗിളിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യൻ സൈബർ ലോകവും

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: ചൈനയ്ക്കെതിരേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ നടത്തിവരുന്ന ടെക്നോളജി യുദ്ധമായിരുന്നു റിമൂവ് ചൈന ആപ്പ്സിലൂടെ കണ്ടത്. ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തെ തുടർന്ന്, ചൈന നിർമ്മിത ആപ്പുകൾ കണ്ടെത്തി ഇല്ലാതാക്കാനായി ഇന്ത്യൻ സ്റ്റാർട് അപ് കമ്പനിയായ വൺ ടച്ച് ആപ് ലാബ്സ് പുറത്തിറക്കിയ ആപ്പായ റിമൂവ് ചൈന ആപ്പ്സിലൂടെ നിരവധിയാളുകളാണ് ചൈനയ്ക്കെതിരേ അണിനിരന്നത്. ജയ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. കഴിഞ്ഞ രണ്ട് ആഴ്ചയിക്കിടെ പത്തു ലക്ഷത്തിലധികം പേരാണ് ആപ് പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്തത്.

ആപ് പ്ലേസ്റ്റോറിൽനിന്നു നീക്കം ചെയ്തതിനെതിരേ വൻപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ. ഗൂഗിൾ പോളിസികൾ ലംഘിച്ചതിനാലാണ് ആപ് പ്ലേസ്റ്റോറിൽനിന്നു നീക്കം ചെയ്തെന്നാണ് റിപ്പോർട്ട്. ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ഉപഭോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിന്റെ സെറ്റിങ്സിലോ പ്രവർത്തനങ്ങളിലോ മാറ്റം വരുത്തുവാൻ പാടില്ലെന്നാണു പ്ലേ സ്റ്റോർ പോളിസിയിൽ പറയുന്നത്. അതു മൂന്നാമതൊരു ആപ്ലിക്കേഷനെ നീക്കം ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്.

'പ്രിയ സുഹൃത്തുക്കളേ, റിമൂവ് ചൈന ആപ്സ് എന്ന ആപ് ഗൂഗിൾ അവരുടെ പ്ലേസ്റ്റോറിൽനിന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ച നിങ്ങളെല്ലാവരും നൽകിയ പിന്തുണയ്ക്കു നന്ദി. നിങ്ങളെല്ലാവരും അദ്ഭുതപ്പെടുത്തുന്നു'' എന്നാണ് വൺ ടച്ച് ലാബ്സ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആപ് പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്താലും ആപ്പിന്റെ പേരും അത് ഉണ്ടാക്കിയ രാജ്യത്തിന്റെ പേരും ഒരുമിച്ച് സേർച്ച് ചെയ്താൽ ഗൂഗിളിൽനിന്ന് വേഗത്തിൽ കണ്ടെത്താനാകുമെന്നും പറയുന്നു.

ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയെ ടാഗ് ചെയ്തും നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. ചൈനയുടെ ടിക് ടോക് ആപ്പിനു ബദലായി ഇന്ത്യ നിർമ്മിച്ച മിത്രോൻ ആപ്പും ഗൂഗിൾ പോളിസി ലംഘനം ആരോപിച്ച് നേരത്തെ നീക്കം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP