Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ-വാലറ്റ് ആപ്പ് മൊബിക്വിക്കിനെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത് പരസ്യനയങ്ങളുടെ ലംഘനത്തെ തുടർന്ന്; ഗൂഗിൾ മാനദണ്ഡങ്ങൾ പാലിച്ച് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി

ഇ-വാലറ്റ് ആപ്പ് മൊബിക്വിക്കിനെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത് പരസ്യനയങ്ങളുടെ ലംഘനത്തെ തുടർന്ന്; ഗൂഗിൾ മാനദണ്ഡങ്ങൾ പാലിച്ച് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി

മറുനാടൻ ഡെസ്‌ക്‌

പ്ലേ സ്റ്റോറിൽ നിന്ന് ​ഗൂ​ഗിൾ നീക്കം ചെയ്ത ഇ-വാലറ്റ് ആപ്പ് മൊബിക്വിക്ക് ​ഗൂ​ഗിൾ മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും തിരിച്ചെത്തി. ആപ്പ് സ്റ്റോറിലെ പരസ്യനയങ്ങളുടെ ലംഘനത്തെ തുടർന്നാണ് നടപടിയെന്നായിരുന്നു മൊബിക്വിക്കിനെ ഗൂഗിൾ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യസേതുആപ്പിനെ പ്രമോട്ട് ചെയ്തതിനാണ് നടപടിയെന്നാണ് ആപ്പ് അധികൃതർ പ്രതികരിച്ചത്. പിന്നീട് ഗൂഗിൾ മാനദണ്ഡങ്ങൾ പാലിച്ച് മൊബിക്വിക്ക് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി.

ആരോഗ്യ സേതു ആപ്പിനെ പിന്തുണച്ചതിനെതിരെ ഗൂഗിൾ നേരത്തെ ആപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചും മുന്നോട്ടുപോയതോടെയാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കിയത് എന്നാണ് വിവരം. ഇത് സംബന്ധിച്ച് പരാതിയുമായി മൊബിക്വിക്ക് മേധാവി ബിബിൻ പ്രീത് സിങ് ട്വിറ്ററിൽ എത്തിയിട്ടുണ്ട്. ആരോഗ്യസേതുആപ്പിനെ പ്രമോട്ട് ചെയ്തത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദേശത്തോടെയാണെന്നും പൊതുജന ആരോഗ്യത്തിന്റെ കാര്യമാണിതെന്നും ഇദ്ദഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഓഫീസ്, നീതിആയോഗ് സിഇഒ, കേന്ദ് ഐടി മന്ത്രി രവിശങ്കർ പ്രസാദ് എന്നിവരുടെ ശ്രദ്ധയും ബിബിൻ പ്രീത് സിങ് വിഷയത്തിലേക്ക് ക്ഷണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP