Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'തെക്കുകിഴക്ക് ദിശയിൽ മുന്നോട്ടു പോകുക, തുടർന്നു 400 മീറ്റർ കഴിഞ്ഞു വലത്തോട്ടു തിരിയുക'; ഇനി മലയാളത്തിൽ ഗൂഗിൾ വഴി പറയും; 50 ഭാഷകളിൽ വിവർത്തനത്തിനൊരുങ്ങി ഗൂഗിൽ മാപ്പ്; അപ്‌ഡേറ്റ് ചെയ്താൽ ഇനി മലയാളി പെൺകുട്ടി വഴിപറയും

'തെക്കുകിഴക്ക് ദിശയിൽ മുന്നോട്ടു പോകുക, തുടർന്നു 400 മീറ്റർ കഴിഞ്ഞു വലത്തോട്ടു തിരിയുക'; ഇനി മലയാളത്തിൽ ഗൂഗിൾ വഴി പറയും; 50 ഭാഷകളിൽ വിവർത്തനത്തിനൊരുങ്ങി ഗൂഗിൽ മാപ്പ്; അപ്‌ഡേറ്റ് ചെയ്താൽ ഇനി മലയാളി പെൺകുട്ടി വഴിപറയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖം മിനുക്കി ഗൂഗിൾ മാപ്പ്. മറ്റൊരു പ്രദേശത്തേക്കോ രാജ്യത്തേക്കോ യാത്ര ചെയ്യാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അപ്ലിക്കേഷനുകളിലൊന്നാണ് ഗൂഗിൾ മാപ്‌സ്. 50 ഭാഷകളിൽ വിവർത്തനങ്ങൾ ഉപയോഗിച്ച് ഗൂഗിൾ മാപ്പ് ആപ്ലിക്കേഷൻ ഇപ്പോൾ കൂടുതൽ മികച്ചതാക്കിയിരിക്കുകയാണ്, ഇനി മലയാളത്തിലുൾപ്പടെ ഗൂഗിൾ നമ്മളോട് വഴി പറയും. പുതിയ സവിശേഷത വിനോദസഞ്ചാരികൾക്ക് ഒരു സ്ഥലത്തിന്റെ പേര് കേൾക്കാനോ അല്ലെങ്കിൽ ആവശ്യമുള്ള ഭാഷയിൽ ലാൻഡ്മാർക്ക് ഉച്ചത്തിൽ കേൾക്കാനോ അനുവദിക്കും.

ലാൻഡ്മാർക്കുകൾക്ക് സമീപം ഒരു ചെറിയ സ്പീക്കർ ഐക്കൺ ഉണ്ടാകും. ഐക്കണിൽ ക്ലിക്കുചെയ്താൽ ലൊക്കേഷൻ വായിക്കുകയും കൂടുതൽ വിവർത്തനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യും. അതായത് ഗൂഗിൾ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. ഫോണിൽ ഗൂഗിൾ മാപ്പ് അപ്‌ഡേറ്റ് ചെയ്തു ഭാഷ മലയാളമാക്കിയാൽ മതി.

എങ്ങോട്ടാണോ പോകേണ്ടത് ആ സ്ഥലപ്പേരു ടൈപ് ചെയ്തു കൊടുത്ത് യാത്ര തുടങ്ങാം. 'തെക്കുകിഴക്ക് ദിശയിൽ മുന്നോട്ടു പോകുക, തുടർന്നു 400 മീറ്റർ കഴിഞ്ഞു വലത്തോട്ടു തിരിയുക', '200 മീറ്റർ കഴിയുമ്പോൾ ഇടത്തോട്ടു തിരിയുക' തുടങ്ങിയ നിർദ്ദേശങ്ങൾ മലയാളത്തിൽ വരും.

ഇരുചക്ര വാഹനയാത്രക്കാർക്ക് ആശ്രയിക്കാവുന്ന വഴി പ്രത്യേകമായി കാണിക്കാൻ തുടങ്ങിയതോടെ അവർക്കും ഗൂഗിൾ മാപ്പിനോടു താൽപര്യം വർധിച്ചിട്ടുണ്ട്. നേരത്തെ, നാലുചക്ര വാഹന യാത്രക്കാർക്കും ഇരുചക്ര യാത്രികർക്കും ഒരേ റൂട്ട് ആയിരുന്നു ഗൂഗിൾ കാണിച്ചിരുന്നത്. ബൈക്ക് യാത്രക്കാർക്കായി പുതിയ കുറെ ഇടവഴികൾ കൂടി 'വെട്ടിത്തുറന്നി'ട്ടുണ്ട് ഗൂഗിൾ മാപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP