Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൂഗിൾ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യണം; അപകടസാധ്യതയെന്ന് മുന്നറിയിപ്പ് ; 'സിവിഇ 2022-1096 എന്നതിൽ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിൾ

ഗൂഗിൾ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യണം; അപകടസാധ്യതയെന്ന് മുന്നറിയിപ്പ് ; 'സിവിഇ 2022-1096 എന്നതിൽ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിൾ

മറുനാടൻ മലയാളി ബ്യൂറോ

ഗൂഗിൾ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം. വിൻഡോസ്, ലിനക്സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ ഗൂഗിൾ ക്രോമിന് അപകടസാധ്യത നിലനിൽക്കുന്നതായാണ് മുന്നറിയിപ്പിൽ പറയുന്നത്. സീറോ-ഡേ അപകടസാധ്യത മുന്നിൽ കണ്ടാണ് ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് വേണ്ടി ഗൂഗിൾ അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് മുന്നറിയിപ്പ് നൽകിയത്.

ഗൂഗിൾ ക്രോം പതിപ്പ് 99.0.4844.84-ലേക്ക് അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാനാണ് നിർദ്ദേശം. ഒറ്റ സുരക്ഷ പ്രശ്നം പരിഹരിക്കാനാണ് ഈ അപ്ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ ആക്രമണ സാധ്യത എന്നും മുന്നറിയിപ്പിൽ പറയുന്നു.

മാർച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്ഡേറ്റ് അറിയിപ്പിൽ 'സിവിഇ 2022-1096 എന്നതിൽ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിൾ പറയുന്നു. അതിനാൽ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ അടിയന്തിരമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗിൾ നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP