Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിക്കുന്നവർ കേട്ടോളൂ; ഫിംഗർപ്രിന്റ് ഒതന്റിക്കേഷൻ പ്രാബല്യത്തിൽ വരുന്നതോടെ സ്‌ക്രീൻ ഷോട്ട് പകർത്തുന്നതിന് പൂട്ട്; പുത്തൻ മാറ്റം വരുന്നത് വാട്‌സാപ്പ് 2.19.71 അപ്‌ഡേറ്റിൽ; ഒതന്റിക്കേഷൻ ഓൺ ആക്കാത്തയാൾക്ക് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കാമെന്നും സൂചന

വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിക്കുന്നവർ കേട്ടോളൂ; ഫിംഗർപ്രിന്റ് ഒതന്റിക്കേഷൻ പ്രാബല്യത്തിൽ വരുന്നതോടെ സ്‌ക്രീൻ ഷോട്ട് പകർത്തുന്നതിന് പൂട്ട്;  പുത്തൻ മാറ്റം വരുന്നത് വാട്‌സാപ്പ് 2.19.71 അപ്‌ഡേറ്റിൽ; ഒതന്റിക്കേഷൻ ഓൺ ആക്കാത്തയാൾക്ക് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കാമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സാപ്പ്. ഒരു ദിവസം ഏറ്റവുമധികം തവണ സ്മാർട്ട് ഫോൺ തുറക്കുന്നത് വാട്‌സാപ്പ് സന്ദേശങ്ങൾ നോക്കാനാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇപ്പോൾ വാട്‌സാപ്പ് ഉപയോക്താക്കൾക്ക് ആശങ്ക തരുന്ന വാക്കുകളാണ് ഇപ്പോൾ കമ്പനിയിൽ നിന്നും പുറത്ത് വരുന്നത്. വാട്‌സാപ്പിന്റെ പുത്തൻ ഫീച്ചറായ ഫിംഗർപ്രിന്റ് സ്‌കാനർ ഉപയോഗിച്ചുള്ള ഒതന്റിക്കേഷൻ സംവിധാനം വരുന്നതോടെ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കുന്നതിന് പൂട്ടുവീഴും.

ഉപയോക്താക്കളുടെ സ്വന്തം ഫോണിൽ വാട്‌സാപ്പ് ചാറ്റുകളുടെ ഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതാവുക. ലളിതമായി പറഞ്ഞാൽ ഫിംഗർ പ്രിന്റ് ഒതന്റിക്കേഷൻ ഓൺ ആക്കിയാൽ പിന്നെ ഉപയോക്താക്കൾക്ക് അവരുടെ ഫോണിൽ വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ പകർത്താൻ കഴിയില്ല. വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്. വാബീറ്റ ഇൻഫോയാണ് ഈ വിവരം പുറത്തുവിട്ടത്.

ഫിംഗർപ്രിന്റ് ഒതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യാത്തയാൾക്കാണ് സന്ദേശം ലഭിച്ചതെങ്കിൽ അയാൾക്ക് ആ ചാറ്റുകൾ സ്‌ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കും. ഫിംഗർ പ്രിന്റ് ഒതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുമ്പോൾ എന്തിനാണ് സ്‌ക്രീൻ ഷോട്ട് തടയുന്നത് എന്ന് വ്യക്തമല്ല. ആൻഡ്രോയിഡ് ഫോണുകളുടെ സാങ്കേതികത അത് ആവശ്യപ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല.

പുതുവർഷം ആരംഭിച്ചപ്പോഴും തേടിയെത്തിയത് ഞെട്ടിക്കുന്ന വാർത്ത

ചില ഫോണുകളിൽ വാട്‌സാപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന വാർത്തയാണ് 2019 ആരംഭത്തിൽ നമ്മേ തേടിയെത്തിയ വാർത്ത. അപ്‌ഡേഷന്റെ ഭാഗമായി പഴയ ഗാഡ്ഗറ്റുകളിലാണ് വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്നത്. ഇതിനെ സംബന്ധിച്ച് വാട്‌സാപ്പ് തന്നെ വിവരങ്ങൾ സ്വന്തം ബ്ലോഗിലൂടെ അറിയിപ്പ് നൽകിയിരുന്നു. നിലവിൽ വാട്‌സാപ്പിൽ അനേകം പുത്തൻ ഫീച്ചറുകൾ എത്തിയിരുന്നു.

എന്നാൽ പഴയ ഗാഡ്ഗറ്റുകളിൽ ഇവയൊന്നും പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കുന്നത്. അതിനാൽ ഇത്തരം ഫോണുകളിൽ സേവനം നിർത്തുന്നതാണ് നല്ലത് എന്നാണ് വാട്‌സാപ്പിന്റെ വിശദീകരണം. ആൻഡ്രോയിഡ് ആദ്യ പതിപ്പുകളിലൊന്നായ ജിഞ്ചർബ്രെഡ് വെർഷൻ 2.3.3യിൽ പ്രവർത്തിക്കുന്ന ഫോണുകൾ. വിൻഡോസ് 8.0, ഐഫോൺ 3ജി എസ്, ഐ.ഓ.എസ് 6 വരെയുള്ള ഫോണുകൾ, നോക്കിയ സിംബിയൻ എസ്60, നോക്കിയ സിംബിയൻ എസ്40, ബ്ലാക്‌ബെറി 10 മുതലായ ഫോണുകളിലാണ് വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്നത്.

എന്നാൽ ഫോൺ അപ്‌ഡേഷനിലൂടെ വാട്‌സാപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും കമ്പനി പറയുന്നു. അതിനായി ആൻഡ്രോയിഡ് 2.3 ഉള്ളവർ അപ്‌ഡേഷനിലൂടെ 4.0 (ഐസ്‌ക്രീം സാന്റ്വിച്ച്) ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറ്റുക, ഐഫോൺ 3ജി എസ്, ഐ.ഓ.എസ് 8 ഉപയോഗിക്കുന്നവർ ഐ.ഓ.എസ് 8ന് മുകളിൽ അപ്‌ഡേഷൻ ചെയ്യുക, വിൻഡോസ് ഫോണുകൾ 8.1ന് മുകളിലുള്ള വെർഷനുകളിലേക്ക് അപ്‌ഡേഷൻ ചെയ്യുകയും ചെയ്താൽ വാട്‌സാപ്പ് ഫോണുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP