Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി ഫെരാരിയുടെ കളി മാറും: 15 മൈൽ വരെ ഇലക്ട്രിക് മോദിൽ ഓടിക്കാൻ കഴിയുന്ന വി6 മോഡൽ ഹൈബ്രിഡ് കാറുമായി സൂപ്പർ കാർ നിർമ്മാതാക്കൾ

ഇനി ഫെരാരിയുടെ കളി മാറും: 15 മൈൽ വരെ ഇലക്ട്രിക് മോദിൽ ഓടിക്കാൻ കഴിയുന്ന വി6 മോഡൽ ഹൈബ്രിഡ് കാറുമായി സൂപ്പർ കാർ നിർമ്മാതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഫെരാരി പരമ്പരകളിൽ പുതിയൊരധ്യായം തുറന്നുകൊണ്ട് പ്രകൃതിസൗഹൃദമായ 200 എംപിഎച്ച്-പ്ലസ് പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാർ ഫെരാരി അധികൃതർ ഇന്ന് പുറത്തിറക്കി.

296 ജിടിബി മിഡ്-റിയർ എഞ്ചിൻ ഗ്രാൻഡ് ടൂറർ ഇലക്ട്രിക് മോട്ടോറായി ഉയർത്തിയതിനാൽ മൂന്ന് സെക്കൻഡിനുള്ളിൽ 62 മൈൽ വേഗത കൈവരിക്കാൻ കഴിയും, മാത്രമല്ല സീറോ-എമിഷൻ ബാറ്ററിയുടെ പവർ മാത്രം ഉപയോഗിച്ച് 15 മൈലിൽ കൂടുതൽ സഞ്ചരിക്കാനും കഴിയും.

പരമ്പരാഗത വി 8 പെട്രോൾ എഞ്ചിന്റെ ആധിപത്യത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം വളരെ കാര്യക്ഷമമായ വി 6 ഹൈബ്രിഡ് എഞ്ചിനുകളുടെ ഒരു പുതിയ യുഗത്തിലേക്ക് കമ്പനി കടന്നുവന്നത് വിപ്ലവാത്മകരമാണെന്നാണ് ഫെരാരി വിശേഷിപ്പിക്കുന്നത്.

ഈ കാറുകളുടെ വില 250,000 ഡോളർ മുതൽ ആരംഭിക്കും. 296 ജിടിബിക്കുള്ള ഓർഡറുകൾ ഇന്ന് മുതൽ സ്വീകരിക്കുന്നു. 2022 ന്റെ ആദ്യ പകുതിയിൽ യുകെയിലെ ആദ്യ ഡെലിവറികൾ എത്തുമെന്നാണ് ഫെരാരി അറിയിച്ചിരിക്കുന്നത്. ഇറ്റലിയിലെ ബ്രാൻഡ് ഓഫീസിൽ നിന്നും ഓൺലൈനിലൂടെയായിരുന്നു പുതിയ മോഡലിന്റെ ലോഞ്ചിങ്.

പഴയകാലത്തെ റിയർ-വീൽ ഡ്രൈവ് കാറിന്റെ എയറോഡൈനാമിക് സ്‌റ്റൈലിംഗിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കമ്പനിയുടെ മുന്നോട്ടുള്ള യാത്രയിൽ ഒരു സുപ്രധാന വഴിത്തിരിവാണ് ഇതെന്ന് ഫെരാരി പോലും സമ്മതിക്കുന്നു. പിൻ ചക്രങ്ങളിൽ മാത്രം ഹൈബ്രിഡ് സംവിധാനമുള്ള ഫെരാരിയുടെ ആദ്യത്തെ വി 6-ട്വിൻ ടർബോയാണിത്. കൂടുതൽ വൈദ്യുതോർജ്ജത്തിലേക്കുള്ള നീക്കങ്ങൾക്കിടയിലും വി8 സീരിസ് നിർത്തില്ലെന്നായിരുന്നു ഫെരാരിയുടെ നിലപാട്. പുതിയ കാറിന്റെ ലോഞ്ചിങ് ആ നിലപാടിൽ നിന്നുള്ള പിന്നോട്ടുപോക്കല്ലെന്ന് ഫെരാരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP